Connect with us
48 birthday
top banner (1)

Cinema

മധുമനോഹാരിതയ്ക്ക് ഇന്നു തൊണ്ണൂറായുർവർഷങ്ങൾ

Avatar

Published

on

മലയാളത്തിന്റെ മഹാനടൻ മധുവിന് ഇന്ന് തൊണ്ണൂറ് വയസ്. നവതിയുടെ നിറവിലെത്തിയ ഈ അതികായന് ആശംസകളുമായി സാംസ്കാരിക കേരളം അപ്പാടെ രം​ഗത്ത്. സംസ്ഥാനത്തിന്റെ പല ഭാ​ഗങ്ങളിലുമായി ചലച്ചിത്ര പ്രവർത്തകരും ആസ്വാദകരും ചേർന്ന് പ്രിയ താരത്തിന് ആശംസകൾ നേരും. തലസ്ഥാനത്ത് വൈകുന്നേരം വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
സംവിധായകൻ, നിർമാതാവ്, സ്റ്റുഡിയോ (ഉമ സിനിമ സ്റ്റുഡിയോ) ഉടമസ്ഥൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തി നേടി. തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി ജനിച്ചു. യഥാർത്ഥ പേര്‌ മാധവൻ നായർ. മലയാള സിനിമയുടെ ശൈശവം മുതൽ ഒപ്പമുണ്ടായിരുന്ന ഈ നടൻ ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. ഇടയ്ക്ക്‌ നിർമ്മാണ, സംവിധാന മേഖലകളിലും സാന്നിധ്യമറിയിച്ചു. നിലവിൽ ഇപ്റ്റ സംസ്ഥാന പ്രസിഡന്റായും സാംസ്ക്കാരിക രംഗത്ത് നിറഞ്ഞ് നിൽക്കുന്നു. 2013-ൽ ഇദ്ദേഹത്തിനു പത്മശ്രീ പുരസ്കാരം ലഭിച്ചു.
മലയാള ചലച്ചിത്രത്തോളം തന്നെ പ്രായമുണ്ട് മധുവിനും. എത്ര കണ്ടാലും മതിവരാത്ത കടലോളം ആഴമുള്ള അഭിനയ പാടവത്തിനുടമ. വിദ്യാർത്ഥിയായിരിക്കെ നാടകത്തിലൂടെ അഭിനയരം​ഗത്തെത്തി. പിന്നീട്‌ കലാപ്രവർത്തനങ്ങൾക്ക്‌ അവധി നൽകി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി. 1957 മുതൽ 1959 വരെയുള്ള കാലഘട്ടത്തിൽ നാഗർകോവിലിലെ ST ഹിന്ദു കോളേജിലും സ്കോട്ട് ക്രിസ്ത്യൻ കോളേജിലും ഹിന്ദി അദ്ധ്യാപകൻ ആയി സേവനം അനുഷ്ഠിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

‘കൂലി’യില്‍ രജനികാന്തിന്റെ ഒപ്പം ശോഭനയും ഫഹദ് ഫാസിലും

Published

on

ലോകേഷ് കനകരാജും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന കൂലി ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും. അടിമുടി ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന കൂലിയില്‍ നടന്‍ സത്യരാജും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 38 വര്‍ഷത്തിനു ശേഷമാണ് രജനികാന്തും സത്യരാജും ഒന്നിച്ചെത്തുന്നത്.

Advertisement
inner ad

മലയാളികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസില്‍ ‘കൂലി’യുടെ ഭാഗമാകുന്നു. സൂപ്പര്‍ഹിറ്റ് ചിത്രം ‘വിക്രമിന്’ ശേഷം ലോകേഷ് കനകരാജിനൊപ്പം ഫഹദ് ഫാസില്‍ വീണ്ടും ഒന്നിക്കുന്നതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. രജനിയുടെ ‘വേട്ടയ്യ’നിലും ഫഹദ് മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ കൂലി രജനിക്കൊപ്പമുള്ള ഫഹദിന്റെ രണ്ടാം ചിത്രമായിരിക്കും. വേട്ടയ്യന്‍ ഒക്ടോബറില്‍ റിലീസിനെത്തും. മയാളികളുടെയും തെന്നിന്ത്യയുടെയാകെയും പ്രിയതാരം ശോഭനയും കൂലിയില്‍ ഒരു പ്രധാന വേഷത്തിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് അതിഥി വേഷത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉണ്ടായിരുന്നു. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Advertisement
inner ad
Continue Reading

Cinema

‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമ്മാതാക്കൾക്കെതിരായ ഇ.ഡി അന്വേഷണം; നടൻ സൗബിനെ ഇ. ഡി ചോദ്യം ചെയ്തു

Published

on

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാവും നടനുമായ സൗബിൻ ഷാഹിറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ. ഡി) ചോദ്യം ചെയ്തു. ഇ. ഡിയുടെ കൊച്ചിയിലെ ഓഫിസിൽ കഴിഞ്ഞ ദിവസമായിരുന്നു ചോദ്യം ചെയ്യൽ. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് സൗബിനെ അറിയിച്ചെന്നാണ് വിവരം.

Advertisement
inner ad

സിനിമയുടെ സാമ്പത്തിക വിജയത്തിന്റെ പിന്നിൽ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയെ തുടർന്നാണ് പ്രാഥമിക തെളിവു ശേഖരണത്തിനു ശേഷം ഇ. ഡി കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സിനിമയുടെ വിതരണക്കാരൻ കെ. സുജിത്തിനെയും മറ്റൊരു നിർമാതാവ് ഷോൺ ആന്റിണിയേയും കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.

പറവ ഫിലിംസിന്റെ ബാനറിൽ മഞ്ഞുമ്മൽ ബോയ്സ് നിർമിക്കാൻ ഏഴു കോടി രൂപ നൽകി വഞ്ചിതനായ അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദ് രംഗത്തുവന്നതോടെ മലയാള ചലച്ചിത്ര നിർമാണരംഗത്തു പണം മുടക്കി വഞ്ചിതരായ മറ്റു ചില ‘സൈലന്റ് പ്രൊഡ്യൂസർമാരും’ ഇ.ഡി സമീപിച്ച് വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Cinema

നയൻതാരയെ മറികടന്ന് ജനപ്രീതിയിൽ ഒന്നാം സ്ഥാനത്തെത്തി ഈ താരം

Published

on

തമിഴ് സിനിമ ലോകത്തെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര. എന്നാൽ തമിഴകത്ത് താരത്തിന്റെ ഒന്നാം സ്ഥാനത്തിൽ മാറ്റം വന്നിരിക്കുകയാണ് ഇപ്പോൾ. ഏപ്രിലില്‍ മുന്നിലുണ്ടായിരുന്ന നയൻതാര തമിഴ് താരങ്ങളില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. നടി തൃഷയാണ് നായികാ താരങ്ങളില്‍ ഒന്നാമതെത്തിയത്. മെയിലെ ഓര്‍മാക്സ് മീഡിയയുടെ തമിഴ് താരങ്ങളുടെ പട്ടികയിലാണ് തൃഷ ഒന്നാമത് എത്തിയത്. മണിരത്‌നത്തിന്റെ പൊന്നിയൻ സെൽവനിലൂടെ തൃഷയ്ക്ക് ലോകമെമ്പാടുമുള്ള ആരാധക ഹൃദയങ്ങളിൽ ചേക്കേറിയിരിക്കുകയാണ് നടി.

Advertisement
inner ad

തൃഷ നായികയായി തമിഴിൽ നിരവധി സിനിമകളുടെ ചിത്രീകരണം പുരോഗമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ മഗിഴ്‍ തിരുമേനിയുടെ വരാനിരിക്കുന്ന ചിത്രം വിടാമുയർച്ചിയിൽ തൃഷയാണ് നായിക. അജിത്ത് ആണ് സിനിമയിൽ നായകനാകുന്നത്. സിനിമയുടെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് നേടിയപ്പോള്‍ ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സൗത്തും സാറ്റലൈറ്റ് റൈറ്റ്‍സ് സണ്‍ ടിവിയുമാണ് സ്വന്തമാക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured