Connect with us
48 birthday
top banner (1)

News

മദീന ഓ ഐ സി സി ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

നാദിർ ഷാ റഹിമാൻ

Published

on

മദീന : ഇന്ത്യയുടെ എഴുപത്തിഎട്ടാമത് സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് പ്രസിഡണ്ട് ഹമീദ് പെരുംപറമ്പിൽ പതാക ഉയർത്തി. ഓ.ഐ.സി. സി ജിദ്ധ റീജണൽ സെക്രട്ടറി ബഷീർ പുൽപ്പള്ളി പ്രതിജ്ഞ്ഞ ചൊല്ലി കൊടുത്തു .

വയനാട്ടിൽ ഉരുപെട്ടലിൽ മരണമടഞ്ഞവർക്ക് മൗന പ്രാർത്ഥന നടത്തി. ഓ.ഐ.സി . സി ജിദ്ധ വെസ്റ്റേൺ റീജണൽ കമ്മറ്റി സെക്രട്ടറി മുജീബ് ചെനാത്ത് സ്വതന്ത്യദിന പ്രഭാഷണം നടത്തി.

Advertisement
inner ad

വൈസ് പ്രസിഡണ്ട് മുനീർ പടിക്കൽ ജനറൽ സെക്രട്ടറി ആദിൽ ചടയമംഗലം , റഫീഖ് കടയ്ക്കൽ , സാബിർ മുക്കം , അൻവർ നെൻമാറ , മുനീർ കൊച്ചിൻ തുടങ്ങിയവർ സംസാരിച്ചു . ജനറൽ സെക്രട്ടറി നജീബ് പത്തനം തിട്ട സ്വാഗതവും ട്രഷർ ഫൈസൽ അഞ്ചൽ നന്ദിയും പറഞ്ഞു . ആഘോഷത്തിന്റെ ഭാഗമായി പായസവിതരണവും നടത്തി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ആനുകൂല്യങ്ങളെല്ലാം തിരികെ നല്കും: വി.ഡി സതീശൻ

Published

on

യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ മുഴുവൻ തിരികെ നല്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പണിമുടക്കിയ ജീവനക്കാരും അദ്ധ്യാപകരും സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇടത് ഭരണത്തിൽ കഴിഞ്ഞ 9 വർഷമായി ജീവനക്കാരുടേയും അധ്യാപകരുടേയും ആനുകൂല്യങ്ങളെല്ലാം കവർന്നെടുത്തു.

യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ശമ്പളം പരിഷ്കരിക്കും. സർവ്വീസ് വെയിറ്റേജാണ് ശമ്പള പരിഷ്കരണത്തിന്റെ ആത്മാവ്. സർവീസ് വെയിറ്റേജോടുകൂടിയുള്ള ശമ്പള പരിഷ്കരണം യു.ഡി.എഫ് നടപ്പിലാക്കും. ജീവിതനിലവാരം കുത്തനെ ഉയരുമ്പോൾ അതിനാനുപാതികമായി ജീവനക്കാരുടെ വേതനവർദ്ധനവ് നൽകുന്നതിന് പകരം തുടർച്ചയായ ആനുകൂല്യ നിഷേധമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. ഇടത് സർക്കാർ പിന്തുടരുന്ന ഈ സമീപനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭരണപക്ഷത്തെ ഒരു സംഘടന തന്നെ പണിമുടക്ക് രംഗത്തേക്ക് വന്നിരിക്കുന്നത് സ്ഥിതിഗതികൾ എത്രത്തോളം മോശമാണെന്നത് വ്യക്തമാക്കുന്നു.

Advertisement
inner ad

സർക്കാരിന്റെ നയങ്ങളെ തള്ളി ഭരണകക്ഷിയിൽപ്പെട്ട പാർട്ടിയുടെ സർവ്വീസ് സംഘടനകൾ പണിമുടക്കിയത് സർക്കാരിനേറ്റ കനത്ത പ്രഹരമാണ്. ഇങ്ങനെ നിരന്തരമായി ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നവരെ കാലം ചില പാഠങ്ങൾ പഠിപ്പിക്കും. അതിനുള്ള സമയം സമാഗതമായിരിക്കുന്നു. സ്തുതിപാടകർ എഴുതുന്ന കാവ്യങ്ങളിൽ അഭിരമിക്കുന്ന മുഖ്യമന്ത്രി ജീവനക്കാർ വിലാപകാവ്യം രചിച്ചു കഴിഞ്ഞിരിക്കുകയാണെന്നത് തിരിച്ചറിയുന്നില്ല.2025 ജനുവരിയിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അടുത്ത ഗഡു ക്ഷാമബത്ത അനുവദിക്കാതിരിക്കേ 19% ക്ഷാമബത്ത കുടിശ്ശികയാണ്. അടിസ്ഥാന ശമ്പളത്തിന്റെ അഞ്ചിൽ ഒന്ന് ഓരോ മാസവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. 4 വർഷം കൊണ്ട് ലഭിക്കേണ്ട 24% ക്ഷാമബത്തയിൽ ആകെ 5% മാത്രമാണ് അനുവദിച്ചത്. അതിൽ 78 മാസത്തെ കുടിശ്ശിക ഇല്ലാതാക്കി. അൻപതിനായിരം മുതൽ 1.5 ലക്ഷം രൂപ വരെ ഈയിനത്തിൽ ജീവനക്കാരിൽ നിന്നും സർക്കാർ കൊള്ളയടിച്ചു. അഞ്ചുവർഷമായി ലീവ് സറണ്ടർ പിടിച്ചു വെച്ചിരിക്കുകയാണ്. ഈ സർക്കാരിന്റെ കാലത്ത് ലീവ് സറണ്ടർ ലഭിക്കില്ലായെന്നത്, ലീവ് സറണ്ടർ നീട്ടിവെച്ചു കൊണ്ടുള്ള ഉത്തരവുകളിലൂടെ ജീവനക്കാർക്ക് ബോധ്യപ്പെട്ടു.

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന് 2016 ലെയും 2021ലെയും നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ പ്രകടനപത്രികയിലൂടെ വാഗ്ദാനം നൽകിയെങ്കിലും അത് പാലിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. പങ്കാളിത്ത പെൻഷന്റെ വിഹിതം കേന്ദ്രത്തിൽ 14% നൽകിയിട്ടും കേരളത്തിൽ അത് 10% ആയി തന്നെ തുടരുന്നു. കേന്ദ്രത്തിൽ ഡി.സി.ആർ.ജി.എ അനുവദിച്ചപ്പോൾ കേരളത്തിൽ അത് നിഷേധിച്ചു. കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണി അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിലെല്ലാം പദ്ധതി പിൻവലിച്ചു. നിലവിലുണ്ടായിരുന്ന ഹെൽത്ത് ഇൻഷുറൻസ് പദ്ധതി ഉപേക്ഷിച്ചാണ് ജീവനക്കാർ സർക്കാരിന്റെ ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയായ മെഡിസപ്പിൽ അംഗമായത്. എന്നാൽ ഈ പദ്ധതിയിൽ അംഗമായതിന്റെ പേരിൽ ആശുപത്രികളിൽ നിന്നും യാതൊരു പരിരക്ഷയും ജീവനക്കാർക്ക് ലഭിച്ചിട്ടില്ല എന്ന് മാത്രമല്ല തികഞ്ഞ പരിഹാസവും അവഹേളനവും നേരിടേണ്ടി വന്നു എന്നതാണ് യാഥാർത്ഥ്യം.

Advertisement
inner ad

വളരെ മികച്ച ശമ്പളപരിഷ്കരണം എന്ന് തെറ്റിദ്ധരിപ്പിച്ച് നടപ്പിലാക്കിയ പതിനൊന്നാം ശമ്പളം പരിഷ്കരണത്തിന്റെ അരിയർ തുക നാളിതുവരെ ജീവനക്കാർക്ക് നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. അന്ന് കുടിശ്ശികയായിരുന്ന 16% ക്ഷാമബത്ത പി.എഫിൽ ലയിപ്പിച്ചതായി ഉത്തരവിറക്കിയെങ്കിലും ലോക്കിൽ പീരിയഡ് കഴിഞ്ഞിട്ടും അത് പിൻവലിക്കാൻ സാധിച്ചിട്ടില്ല. അന്ന് വരെ നല്കിയിരുന്ന ആനുകൂല്യങ്ങളായ ഭവന വായ്പാ പദ്ധതി, സി.സി.എ, ഫിറ്റ്മെന്റ് ബെനിഫിറ്റ്, സർവീസ് വെയിറ്റേജ് തുടങ്ങിയുള്ളവ കവർന്നെടുത്തു. സർവീസിൽ ഇരുന്നു മരണപ്പെട്ടാൽ ആശ്രിതർക്ക് താങ്ങും തണലുമായി സർക്കാർ ഉണ്ടാകുമെന്ന ഓരോ ജീവനക്കാരന്റേയും പ്രതീക്ഷയിൽ കരിനിഴൽ വീഴ്ത്തി ആശ്രിത നിയമനത്തിലും ഈ സർക്കാർ കൈവെച്ചു.

മരണപ്പെട്ട ജീവനക്കാരന്റെ ആശ്രിതരെ ചേർത്ത് നിർത്തുന്നതിന് പകരം സമാശ്വാസധനം എന്ന പേരിൽ തുച്ഛമായ തുക നൽകി അവരുടെ വൈകാരികതയെ പോലും വെല്ലുവിളിക്കുകയാണ്. ഇൻഷുറൻസ് പരിരക്ഷ എന്ന വ്യാജ പേര് ചാർത്തി ജീവനക്കാരുടെ ശബളത്തിന്റെ കൂടുതൽ തുക കവർന്നെടുക്കാൻ ജീവാനന്ദം പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ചുരുക്കത്തിൽ എട്ടര വർഷത്തെ ഭരണം സർക്കാർ ജീവനക്കാരെ സാമ്പത്തികമായും മാനസികമായും അങ്ങേയറ്റം ദുരിത പൂർണ്ണമാക്കിയിരിക്കുകയാണ്. ഈ സർക്കാരിന്റെ ജീവനക്കാരോടുള്ള കടുത്ത അവഗണനകൾ അനസ്യൂതം തുടരുമ്പോൾ ഇത്തരം നീതിനിഷേധങ്ങൾ അവസാനിപ്പിച്ച് സർക്കാരിന്റെ കണ്ണുതുറപ്പിക്കാനായി നടന്ന പണിമുടക്ക് ജീവനക്കാർ അവസരോചിതമായി ഏറ്റെടുത്തിരിക്കുകയാണെന്നും തുടർന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisement
inner ad

60 ശതമാനത്തിലധികം പേർ പണിമുടക്കിൽ പങ്കെടുത്തതായി സെറ്റോ ചെയർമാൻ ചവറ ജയകുമാർ അറിയിച്ചു. ഡയസ്നോൺ സ്ഥലംമാറ്റ ഭീഷണി എല്ലാം തള്ളിക്കളഞ്ഞു കൊണ്ടാണ് ജീവനക്കാർ പണിമുടക്കിയത്. സെറ്റോ ചെയർമാൻ ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു. ജി.സുബോധൻ, കെ.സി സുബ്രഹ്മണ്യൻ, എ.എം ജാഫർ ഖാൻ, വട്ടപ്പാറ അനിൽ, എം.എസ്. ഇർഷാദ്, ആർ അരുൺ കുമാർ, എൻ മഹേഷ്, സുഭാഷ് ചന്ദ്രൻ, സന്തോഷ്, വി.എസ്. രാജീവ്, മേരി പുഷ്പം, പുരുഷോത്തമൻ, എ.പി സുനിൽ, ബി പ്രദീപ് കുമാർ, അനസ്, എന്നിവർ സംസാരിച്ചു.

Advertisement
inner ad
Continue Reading

News

സെറ്റോ പണിമുടക്കിൽ സർക്കാരിനെതിരായ പ്രതിഷേധം ഇരമ്പി

Published

on

കാക്കനാട്: കുടിശ്ശികയായ ക്ഷാമബത്ത, പേ റിവിഷൻ അരിയർ,എന്നിവ പുനസ്ഥാപിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, മെഡിസെപ്പ് ലെ അപാകതകൾ തിരുത്തുക, 12-ാം ശമ്പള കമ്മീഷനെ നിയമിക്കുക, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജനുവരി 22 ന് സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിൻ്റെ ഭാഗമായ കാക്കനാട് സിവിൽസ്റ്റേഷനിൽ നടന്ന ജീവനക്കാരുടെയും അധ്യാപകരുടെയും പ്രകടനവും പൊതു യോഗവും എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന ട്രഷറർ എം. ജെ. തോമസ് ഹെർബിറ്റ് ഉദ്ഘാടനം ചെയ്തു. ആനുകൂല്യങ്ങൾ തടഞ്ഞുവച്ച സർക്കാരിനെതിരെഡയസ്നോൺ തള്ളിക്കളഞ്ഞു പണിമുടക്കി കൊണ്ട് ജീവനക്കാരും അധ്യാപകരും മറുപടി നൽകിയെന്ന് അദ്ദേഹം പറഞ്ഞു. സെറ്റോ ചെയർമാൻ ഡോ. അരുൺ കെ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.യു. സാദത്ത് മുഖ്യ പ്രഭാഷണം നടത്തി .

സെറ്റോ ജില്ലാ കൺവീനർ രഞ്ജിത്ത് മാത്യു, കെ.ജി.ഒ.യു. സംസ്ഥാന സെക്രട്ടറി സി.വി. ബെന്നി,സി.യു.ഇ. യു. ജന.സെക്രട്ടറി ആൻസൺ പി. ആൻ്റണി, എൻ.ജി.ഒ. അസോസിയേഷൻ നേതാക്കളായ ടി വി ജോമോൻ,എം.എ. എബി,ബേസിൽ ജോസഫ്,കെ.ജി. രാജീവ്,സിനു പി. ലാസർ, എം.വി. അജിത് കുമാർ,ജിജോ പോൾ,ഷിനോയ് ജോർജ്, ബേസിൽ വർഗീസ്, ജെ.പ്രശാന്ത്, എ.വൈ.എൽദോ,അംഗ സംഘടനാ ഭാരവാഹികളായ മനോജ് കെ.എൻ. അജിമോൻ പൗലോസ്., ജോയി സെബാസ്റ്റ്യൻ, ഷിനോജ് ജോർജ്, രതികല, കെ.വി. കണ്ണൻ, ബിജു കുര്യൻ,കെ.യു. ഉണ്ണി, ഷക്കീല ബീവി, ഷിബി ശങ്കർ,ഷൈനി ബെന്നി, റെജി എം.എസ്. സെറ്റോ താലൂക്ക് ചെയർമാൻമാരായ എസ്. എസ്. അജീഷ്,പ്രമോദ് മുളവുകാട്, സെറ്റോ താലൂക്ക് കൺവീനർമാരായ രാജേഷ് പ്രഭാകർ, ബിജു വർഗീസ്, തോമസ് പീറ്റർ, എൻ.ജി.ഒ.എ. ജില്ലാ ഭാരവാഹികളായ ജോമി ജോർജ്, മുരളി കണിശ്ശാൻ പറമ്പിൽ, അബിൻസ് കരീം, ഷൈലജ ശിവൻ,ലിജോ ജോണി,എച്ച് വിനീത്,കാവ്യ എസ്. മേനോൻ,ബെക്കി ജോർജ്ജ് മുതലായവർ നേതൃത്വം നൽകി.

Advertisement
inner ad
Continue Reading

News

സെക്രട്ടേറിയറ്റില്‍ 44,% ജീവനക്കാര്‍ പണിമുടക്കി

Published

on


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കില്‍ സെക്രട്ടേറിയറ്റില്‍ 44,% ജീവനക്കാര്‍ പണിമുടക്കി. 2237 ജീവനക്കാരാണ് പണി പണിമുടക്കിയത്. പൊതുഭരണ വകുപ്പില്‍ 1504ഉം ധനകാര്യ വകുപ്പില്‍ 426 ഉം, നിയമവകുപ്പില്‍ 307 ഉം ജീവനക്കാര്‍ ജോലിക്ക് ഹാജരായില്ല.
സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പണിമുടക്കിയ ജീവനക്കാര്‍ സെക്രട്ടേറിയറ്റ് അനക്‌സിന് മുന്നില്‍ പട്ടിണിക്കഞ്ഞി തയ്യാറാക്കി പ്രതിഷേധിച്ചു. പ്രതിഷേധം സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ എം എസ് ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു.

കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ പി പുരുഷോത്തമന്‍, കേരള ഫൈനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് പി എന്‍ മനോജ് കുമാര്‍ ,ജനറല്‍ സെക്രട്ടറി എസ് പ്രദീപ്കുമാര്‍, കെ എം അനില്‍കുമാര്‍, എ സുധീര്‍, നൗഷാദ് ബദറുദ്ദീന്‍, ജി ആര്‍ ഗോവിന്ദ്, സി സി റൈസ്റ്റണ്‍ പ്രകാശ്, സജീവ് പരിശവിള, സൂസന്‍ ഗോപി,എന്‍ സുരേഷ്, ബാലു മഹേന്ദ്ര, വി എസ് അജയകുമാര്‍, യു എസ് ദീപ്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisement
inner ad
Continue Reading

Featured