News
കന്നട മണ്ണിലെ കോൺഗ്രസ് വിജയം ആഘോഷിച്ച് മദീന ഒ.ഐ.സി.സി
മദീന : കർണാടകയിലെ കോൺഗ്രസിന്റെ മിന്നുന്ന വിജയം ആഘോഷമാക്കി മദീനയിലെ ഒ.ഐ.സി സി പ്രവർത്തകർ . കാശ്മീർ മുതൽ കന്യാകുമാരി വരെ സ്നേഹം കൊണ്ട് മനുഷ്യരാശിയെ കോർത്തിണക്കി രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രക്ക് ഈ വിജയത്തിൽ നിർണായ പങ്ക് ഉണ്ടെന്നും മോഡി ഉയർത്തിയ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം കന്നട ജനത തിരസ്കരിച്ചത് ജനാധിപത്യത്തിന്റെയും മതേതരത്തിന്റെയും സുവർണ്ണ കാലഘട്ടം വീണ്ടും ഇന്ത്യയിൽ തികെ വരുന്നതിന്റെ സുചനയാണ്.
നരേന്ദ്ര മോഡിയും കോൺഗ്രസും തമ്മിലുള്ള പോരാട്ടമായിരുന്നു കർണാടകയിൽ നടന്നത് എന്നും യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.പ്രസിഡണ്ട് ഹമീദ് പെരുംപറമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷപരിപാടികൾ നജീബ് പത്തനംതിട്ട , ആദിൽ ചടയമംഗലം, റാഫി വി.കെ പാണ്ടിക്കടവ്, അൻസാർ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ ജോയന്റ് സെക്രട്ടറി ഫൈസൽ അഞ്ചൽ സ്വാഗതവും ബഷീർ പുൽപ്പള്ള നന്ദിയും പറഞ്ഞു
Featured
ഊട്ടിയില്‍ പുലിയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു

നീലഗിരി: ഊട്ടിയില്‍ പുലിയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. തോഡർ ഗോത്രത്തില്‍പ്പെട്ട കേന്തർകുട്ടൻ ആണ് (41) മരിച്ചത്.നീലഗിരി ജില്ലയിലെ ഗവർണർ സോലയ്ക്ക് സമീപത്തായിരുന്നു സംഭവം. മൃതദേഹത്തിന്റെ പകുതിയും പുലി ഭക്ഷിച്ച നിലയിലായിരുന്നു. വനംവകുപ്പും പൊലീസും റവന്യൂ വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
ഇന്നലെ വൈകിട്ട് കാണാതായ പോത്തിനെ അന്വേഷിച്ചാണ് യുവാവ് വനമേഖലയിലേക്ക് പോയതെന്നാണ് നാട്ടുകാർ പറയുന്നത്. അർദ്ധരാത്രി കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ഇതോടെയാണ് ബന്ധുക്കള്‍ ഇന്ന് പുലർച്ചെ മുതല്‍ തിരച്ചില്‍ ആരംഭിച്ചത്. പ്രദേശത്ത് നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്.ഊട്ടിയില്‍ പുലിയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. തോഡർഗോത്രത്തില്‍പ്പെട്ട കേന്തർകുട്ടൻ ആണ് (41) മരിച്ചത്.നീലഗിരി ജില്ലയിലെ ഗവർണർ സോലയ്ക്ക് സമീപത്തായിരുന്നു സംഭവം. മൃതദേഹത്തിന്റെ പകുതിയും പുലി ഭക്ഷിച്ച നിലയിലായിരുന്നു. വനംവകുപ്പും പൊലീസും റവന്യൂ വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
ഇന്നലെ വൈകിട്ട് കാണാതായ പോത്തിനെ അന്വേഷിച്ചാണ് യുവാവ് വനമേഖലയിലേക്ക് പോയതെന്നാണ് നാട്ടുകാർ പറയുന്നത്. അർദ്ധരാത്രി കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ഇതോടെയാണ് ബന്ധുക്കള്‍ ഇന്ന് പുലർച്ചെ മുതല്‍ തിരച്ചില്‍ ആരംഭിച്ചത്. പ്രദേശത്ത് നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്.
News
സി പി എം വിട്ട് കോൺഗ്രസിലേക്ക് : ഷാജി മൂത്തേടത്തിന് സ്വീകരണം

റിയാദ് : സി പി എം വിട്ട് കോൺഗ്രസ്സിൽ ചേർന്ന മലപ്പുറം ജില്ല മൂത്തേടം ബ്രാഞ്ച് മെമ്പറും കേളി അൽ ഖർജ് ഏരിയ വൈസ് പ്രസിഡന്റുമായിരുന്ന ഷാജി മൂത്തേടത്തിന് ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മറ്റി സ്വീകരണം നൽകി.
ജില്ല കമ്മറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ ഓ ഐ സി സി ചാർജുള്ള കെ പി സി സി ജനറൽ സെക്രട്ടറി പി എ സലീം ഷാജിക്ക് അംഗത്വം നൽകി . കെ പി സി സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഷാജിയെ ഷാൾ അണിയിച്ചു.
അൽ ഖർജ് ഏരിയയിലെ ജീവകാരുണ്യ സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഷാജിയുടെ വരവ് ഓ ഐ സി സി ക് ഊർജം പകരുമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന ജില്ല പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പൻ പറഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഷാജിയെ പോലുള്ളവരുടെ കടന്നു വരവ് പാർട്ടിക്ക് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
സാധാരണക്കാർക്ക് മനസ്സിലാകാത്ത ഭാഷയും നിയമവും തീരുമാനവുമാണ് ഇപ്പോൾ സി പി എമ്മിന്റേത്. പാർട്ടിയുടെ പ്രത്യേയശസ്ത്രത്തിന് വിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുമ്പോൾ അതിന് സാധാരണ പ്രവർത്തകർ വിശദീകരണം ആവശ്യപ്പെട്ടാൽ പഴയ സന്ദേശം സിനിമയിലെ ഉത്തമനെ ഇരുത്തും പോലെ ഇരുത്തുകയാണ്. ജനാധിപത്യത്തിന്റെയും മതേതരതത്തിന്റെയും നിലനിൽപ്പിന് കോൺഗ്രസ്സിന് തിരിച്ചുവരവ് ഉണ്ടായേ തീരൂ അത് കൊണ്ടാണ് കോൺഗ്രസ്സിലെ സാധാരണ പ്രവർത്തകനായി പ്രവർത്തിക്കാൻ കടന്ന് വന്നതെന്ന് ഷാജി മറുപടി പ്രസംഗത്തിൽ പറഞ്ഞു.
കെപിസിസി സെക്രട്ടറിമാർക് പുറമെ, ഓ ഐ സി സി ഗ്ലോബൽ സെക്രട്ടറി റസാഖ് പൊക്കൂട്ടുംപാടം, ഗ്ലോബൽ കമ്മിറ്റി അംഗം നൗഫൽ പാലക്കാടൻ , ഓ ഐ സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര ,അബ്ദുല്ല വല്ലാഞ്ചിറ, ഓ ഐ സി സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സകീർ ദാനത്ത്, വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് വാഹീദ് വാഴക്കാട് , ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ ,ജില്ലാ കമ്മിറ്റി ട്രഷറർ സാദിഖ് വടപുരം, ജോയിന്റ് ട്രഷറർ ഷറഫു ചിറ്റാൻ തുടങ്ങിയവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
ഷമീർ മാളിയേക്കൽ , അൻസാർ വാഴക്കാട് , സൈനുദ്ധീൻ വെട്ടത്തൂർ , ഭാസ്കരൻ, പ്രഭാകരൻ , ഉണ്ണി , മുത്തു പാണ്ടിക്കാട് , ശിഹാബ് അരിപ്പൻ ,ബൈജു , ഇസ്മായിൽ , ഷൗക്കത്ത് ഷിഫാ തുടങ്ങിയവർ പരിപാടിക് നേതൃത്വം കൊടുത്തു.
News
കേരളത്തിൽ നടമാടുന്നത് പിൻവാതിൽ നിയമനമേള – സജീവ് ജോസഫ് എം എൽ എ

നവകേരളതള്ളുവണ്ടിയിൽ തസ്തികകളുടെയും ശവമഞ്ചവും വഹിച്ചുകൊണ്ടുള്ള പ്രതീകാത്മക വിലാപയാത്ര
തിരുവനന്തപുരം:പിൻവാതിൽ നിയമനമേളയാണ് കേരളത്തിൽ അരങ്ങേറുന്നതെന്നും സ്വന്തം പാർട്ടിക്കാരെ താൽക്കാലികക്കാരായി എല്ലായിടത്തും തിരുകിക്കയറ്റുന്ന രീതിയാണ് എൽഡിഎഫ് ഭരണത്തിൽ നടമാടുന്നതെന്നും സജീവ് ജോസഫ് എം എൽ എ അഭിപ്രായപ്പെട്ടു.
ധന ദൃഢീകരണത്തിൻ്റെ ഭാഗമായിഓഫീസ് അറ്റൻഡൻ്റ്, ടൈപ്പിസ്റ്റ് തസ്തികകളിൽ നിയമന നിരോധനം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവിനെതിരായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ‘നവകേരളതള്ളുവണ്ടിയിൽ രണ്ട് തസ്തികകളുടെയും ശവമഞ്ചവും വഹിച്ചുകൊണ്ടുള്ള പ്രതീകാത്മക വിലാപയാത്ര’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്പ്യൂട്ടർ വൽക്കരണത്തിനെതിരായി സമരം ചെയ്തവരും കമ്പ്യൂട്ടറുകൾ തല്ലിപ്പൊളിച്ചവരും ഇന്ന് ഓൺലൈൻ സേവനങ്ങളുടെ പേരിൽ, ആധുനിക കാലഘട്ടത്തിൽ തൊഴിലാളികളുടെ സേവനം ആവശ്യമില്ല എന്ന് പറഞ്ഞു കൊണ്ട്, പി എസ് സി നിയമനം വേണ്ടെന്നും തസ്തികകൾ തന്നെ വേണ്ടെന്നും വക്കുന്ന വിരോധാഭാസത്തിന് കേരളം സാക്ഷിയാവുകയാണ്.
സർക്കാർ സർവീസിനെ സുഗമമായി മുന്നോട്ട് കൊണ്ടു പോകുന്നതിന് സഹായകമാകുന്ന തസ്തികകളാണ് എൽ ഡി എഫ് ഭരണം നിർത്തലാക്കിയത്. കേരളത്തിൻ്റെ സേവനമേഖലയെ അതീവ ഗുരുതരമായി ബാധിക്കുന്നതാണ് നിയമന നിരോധനം.
നാടിൻ്റെ വികസന സംരംഭങ്ങളെ പുറകോട്ടടിക്കുന്ന
എല്ലാ രംഗത്തും പരാജയപ്പെട്ട സർക്കാർ പിടിപ്പുകേടിൻ്റെ പര്യായമാണ്.
പാർട്ടിക്കാർക്ക് വേണ്ടി പൊതു ഖജനാവിനെ ദുർവിനിയോഗം ചെയ്യുകയാണ്. പ്രായോഗികമായ പ്രതിസന്ധികളുണ്ടാക്കുന്ന തീരുമാനമാണ് സർക്കാർ ഉത്തരവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം എസ് ഇർഷാദ് അദ്ധ്യക്ഷത വഹിച്ചു. കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ പി പുരുഷോത്തമൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി എൻ മനോജ്കുമാർ, ജനറൽ സെക്രട്ടറി
എസ് പ്രദീപ്കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ സെക്രട്ടറി വി എസ് ഷീബ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി വി എ ബിനു
കെ എം അനിൽകുമാർ, എ സുധീർ, ജി ആർ ഗോവിന്ദ്, നൗഷാദ് ബദറുദ്ദീൻ, തിബീൻ നീലാംബരൻ, ജെയിംസ് മാത്യു, സൂസൻ ഗോപി, സി സി റൈസ്റ്റൺ പ്രകാശ്, സജീവ് പരിശവിള, എൻ സുരേഷ് കുമാർ, ആർ രഞ്ജിഷ് കുമാർ, എം റിയാസ്, ജി എസ് കീർത്തിനാഥ്, ഷിബു ഇബ്രാഹിം, എം ജി രാജേഷ്, ജി രാജേഷ് കുമാർ, സുശീൽ കുമാരി, പ്രതിഭ അനിൽ,യു എസ് ദീപ്തി, പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
Thiruvananthapuram2 months ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala2 months ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
-
Kuwait2 weeks ago
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു
-
Featured2 months ago
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
You must be logged in to post a comment Login