Connect with us
48 birthday
top banner (1)

Kasaragod

മഴ കൂടുതൽ ശക്തമായി, കാസർ​ഗോട്ട് പാലം തകർന്നു, പുന്നപ്രയിൽ തൊഴുത്ത് തകർന്ന് പശു ചത്തു

Avatar

Published

on

സംസ്ഥാനത്ത് മഴ ശക്തിയായി തുടരുന്നു. കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിലാണ് മഴ ഏറ്റവും ശക്തം. കാര‍സർ​ഗോഡ് ജില്ലയിലെ മടന്തൂർ-ദേരമ്പള ​ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന മടന്തൂർ പാലം വെള്ളപ്പൊക്കത്തിൽ തകർന്നു. കരകവിഞ്ഞൊഴുകുന്ന ഉപ്പളം പുഴ കുത്തിയൊലിപ്പിച്ചു കൊണ്ടുവന്ന കൂറ്റൻ മരം പാലത്തിന്റെ മധ്യഭാ​ഗത്തുള്ള തൂണിൽ ഇടിക്കുകയായിരുന്നു. നൂറുകണക്കിന് ആളുകളാണ് ഈ നടപ്പാലം ഉപയോ​ഗിച്ചിരുന്നത്. പാലം തകർന്നതോടെ ഇവർക്ക് പുഴ ക‌ടക്കാൻ മറ്റു വഴിയില്ലാതായി.
തിരുവനന്തപുരം മുതൽ കൈസർ​ഗോഡ് വരെയുള്ള മുഴുവൻ തീരദേശ ജില്ലകളും ശക്തമായ കടലാക്രമണ ഭീഷണിയിലാണ്. നൂറിലേററെ വീടുകൾ ഇതിനകം കടലെടപത്തു. കാസർ​ഗോഡ്, കണ്ണൂർ, എറളണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കടലാക്രമണം രൂക്ഷം. കടൽഭിത്തി കെട്ടി തങ്ങളുടെ വീടുകൾ സംരക്ഷിക്കണണെന്നാവശ്യപ്പെട്ട് നൂറുകണക്കിനാളുകൾ ഇന്നു രാവിലെ ചെറായിയിൽ റോഡ് ഉപരോധിച്ചു. അസിസ്റ്റന്റ് കളക്റ്റർ സ്ഥലത്തെത്തി ജനങ്ങളുമായി സംസാരിച്ചതിനെ തുടർന്നാണ് അവർ പിരിഞ്ഞുപോയത്. തകർന്ന കടൽഭിത്തി വളറെ അടിയന്തിരമായി അറ്റകുറ്റപ്പണി ചെയ്തു ബലപ്പെടുത്തുമെന്ന് അസിസ്റ്റന്റ് കലകറ്റർ അറിയിച്ചു.
ആലപ്പുഴ പുന്നപ്രയിൽ തൊഴുത്ത് തകർന്നു വീണ് പശു ചത്തു. തൊഴുത്തിനു മുകളിലേക്ക് മരം മറിഞ്ഞുവീണാണ് അപക‌ടമുണ്ടായത്. പുന്നപ്ര കൂട്ടുങ്കൽ ദേവരാജന്റെ പശുവാണ് ചത്തത്.
കൊല്ലം കരുനാ​ഗപ്പള്ളിയിൽ കനത്ത മഴയെ തുടർന്നു മൂന്നുറിലധികം വീടുകളിൽ വെള്ളം കയറി. തീരദേശത്തോടു ചേർന്നാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Accident

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയ 16 കാരൻ പുഴയിൽ മുങ്ങിമരിച്ചു

Published

on

കാസർകോട്: കാഞ്ഞങ്ങാട് കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയ 16 കാരൻ പുഴയിൽ മുങ്ങിമരിച്ചു. അരയി വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകൻ സിനാൻ ആണ് മരിച്ചത്. പന്ത്രണ്ടോടെ അരയി കാർത്തിക പുഴയിലാണ് സംഭവം. രണ്ട് കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടി പുഴയിൽ മുങ്ങിത്താഴുകുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

Continue Reading

Kasaragod

പടന്നക്കാട് പീഡനം; പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു

Published

on

കാഞ്ഞങ്ങാട്: പടന്നക്കാട് പീഡനക്കേസ് പ്രതി പി.എ സലീമിനെ തെളിവെടുപ്പിനായി എത്തിച്ചു. പെൺകുട്ടിയുടെ വീടിന് സമീപമാണ് തെളിവെടുപ്പിനായി എത്തിച്ചത്. നാട്ടുകാർ പ്രതിയായ സലീമിനെ കണ്ട് അക്രമാസക്തരായി. മുഖംമൂടി അണിയിച്ചാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്. മുഖമൂടി മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാട്ടുകാർ ബഹളം വെച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണാഭരണങ്ങൾ കവർന്നശേഷം വീടിനടുത്തുള്ള പറമ്പിൽ ഉപേക്ഷിച്ചത്. മോഷണമായിരുന്നു ഉദ്ദേശമെന്നും, പെൺകുട്ടി ശബ്ദമുണ്ടാക്കുമോ എന്ന് ഭയന്നാണ് തട്ടിക്കൊണ്ടുപോയതെന്നുമാണ് സലിം പറയുന്നത്. പിന്നാലെയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കുറ്റങ്ങളെല്ലാം സലിം സമ്മതിച്ചിട്ടുണ്ട്.

Advertisement
inner ad

നാടിനെ നടുക്കിയ പീഡനം നടന്ന് അഞ്ചാം ദിവസമാണ് പ്രതി സലീമിനെപറ്റിയുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. വർഷങ്ങളായി പെൺകുട്ടിയുടെ വീടിനടുത്ത് താമസമാക്കിയ ഇയാൾ സംഭവം നടന്നതിനുശേഷം വീട്ടിൽ നിന്ന് മാറിയത് അന്വേഷണസംഘത്തിന്റെ സംശയം ബലപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി സലിം തന്നെയെന്ന് ഉറപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളും തെളിവുകളും സംഭവത്തിൽ നിർണായകമായി. പ്രതിയായ സലീമിന് മേൽപ്പറമ്പ് സ്റ്റേഷനിൽ പോക്സോ കേസും കുടകിൽ മാല മോഷണ കേസും ഇയാൾക്കെതിരെ നിലവിലുണ്ട്.

Advertisement
inner ad
Continue Reading

crime

കാസർഗോഡ് 10 വയസുകാരിയെ പീഡിപ്പിച്ച സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ

Published

on

കാസർഗോഡ്: കാഞ്ഞങ്ങാട്ട് 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെന്നു സംശയിക്കുന്ന 35 വയസ്സുകാരൻ പിടിയിൽ. വീട്ടിലേക്ക് ഫോൺ വിളിച്ചതിനെത്തുടർന്ന് ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാവുന്നത്. കുടക് സ്വദേശിയായ ഇയാളെ ആന്ധ്രയിൽനിന്നാണു പൊലീസ് പിടികൂടിയത്. മേയ് 15 നു പുലർച്ചെയാണ് സംഭവം. കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ പുറത്തിറങ്ങിയ തക്കംനോക്കി വീട്ടിനുള്ളിൽ കടന്ന പ്രതി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് പീഡനത്തിനിരയാക്കിയശേഷം കുട്ടിയുടെ സ്വർണക്കമ്മലും കവർന്ന് കുഞ്ഞിനെ ഉപേക്ഷിച്ചു.പരിശോധിച്ച 167 സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് ഇയാളിലേക്ക് എത്തിയത്. പിള്ളേരു പീടിക എന്ന സ്ഥലത്ത് നിന്നുള്ള കിട്ടിയ ദൃശ്യമാണ് പൊലീസിന് കുറ്റവാളിയിലേക്കെത്താൻ ഏറെ സഹായകമായത്. സംഭവദിവസം ഇയാൾ നടന്നുപോകുന്ന സിസിടിവി ദൃശ്യമാണ് ഇവിടെനിന്നു ലഭിച്ചത്. ദിവസങ്ങൾക്ക് മുൻപ് മറ്റൊരു വീട്ടിലും ഇയാൾ മോഷണം നടത്തിയിരുന്നു. വീട്ടിൽകയറി സ്ത്രീയുടെ മാല പൊട്ടിച്ച് ഓടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നുവെങ്കിലും ആളെ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നില്ല.അതിനാൽ രേഖാചിത്രം പൊലീസ് വരപ്പിച്ചിരുന്നു. പീഡനം നടന്ന ദിവസം ഇയാൾ തന്നെയാണ് പിള്ളേരു പീടികയിലെ സിസിടിവിയിൽ കുടുങ്ങിയത്. ഇതിന്റെ ദൃശ്യം വ്യക്തമായി കിട്ടിയതോടെയാണ് പ്രതി ഇയാൾ തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചത്. ഇതിന് പൊലീസിനെ സഹായിച്ചത് ഇയാൾ ധരിച്ച വസ്ത്രമായിരുന്നു. രണ്ടു സംഭവങ്ങൾ നടക്കുമ്പോഴും ഒരേ വസ്ത്രമാണ് ഇയാൾ ധരിച്ചത്. ഇയാളുടെ ശരീര ചലനങ്ങളും വ്യക്തമായതോടെ രണ്ടും ഒരാളാണെന്ന് പൊലീസിന് ഉറപ്പിക്കുകയായിരുന്നു.‌‌കാഞ്ഞങ്ങാട്ട് എത്തിയിട്ട് 14 വർഷംകുടക് സ്വദേശിയായ ഇയാൾ 14 വർഷങ്ങൾക്ക് മുൻപാണ് കാഞ്ഞങ്ങാടിന്റെ തീരദേശ മേഖലയിലെ സ്ത്രീയെ വിവാഹം കഴിച്ച് ഇവിടെ താമസം തുടങ്ങിയത്. പീഡനത്തിന് ഇരയായ കുട്ടിയുടെ വീട് ഇയാൾക്ക് പരിചയമുണ്ടെന്നും പൊലീസ് പറയുന്നു.ഇയാൾ വിചിത്ര സ്വഭാവക്കാരനാണെന്ന് പൊലീസ് തന്നെ പറയുന്നു. മേൽപറമ്പ് പൊലീസ് സ്റ്റേഷനിൽ 2 വർഷം മുൻപ് ഇയാൾക്കെതിരെ പോക്സോ കേസുണ്ട്. ബന്ധുവായ 14 വയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ആദൂരിലെ വനത്തിൽവച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഇതിൽ 3 മാസം റിമാൻഡിലായി ജയിലിലായിരുന്നു. സുള്ള്യ, കുടക് സ്റ്റേഷനുകളിലും മാല പിടിച്ചുപറി കേസുകൾ ഇയാൾക്കെതിരെയുണ്ട്.

Continue Reading

Featured