“മദം ” ; പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറക്കി

ഫ്യൂചർ ഫിലിം പ്രോഡക്ഷൻസിന്റെ ബാനറിൽ PK ബിജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ തിരുവോണം നാളിൽ പുറത്തിറക്കി. “മദം ” എന്നാണ് പേരിട്ടിരിക്കുന്നത്.2022 ൽ റിലീസ് പ്ലാൻ ചെയ്തിരിക്കുന്ന ചിത്രത്തിന്റെ താരനിർണയം നടന്നു വരുന്നു.പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുത്തിരിക്കുന്ന ചിത്രത്തിൽ പ്രമുഖ താരങ്ങളും അണിനിരക്കും.പ്രധാനമായും പാലക്കാട്‌ കേന്ദ്രീകരിച്ചുകൊണ്ട് ഒക്ടോബറോടെ ചിത്രീകരണം ആരംഭിക്കും.
കിഷോർ ദേവ് ആണ് ലൈൻ പ്രൊഡ്യൂസർ. രചന-വിഷ്ണുരാജ്, ഛായാഗ്രഹണം-രഘു മാജിക്‌ഫ്രെയിം, എഡിറ്റിംഗ് -സുഹൈൽ ടി ഹംസ, പ്രൊഡക്ഷൻ കൺട്രോളർ-ഷറഫ് കറപ്പാടന, സംഗീതം-സെറിൻ ഫ്രാൻസിസ്, പശ്ചാത്തലസംഗീതം-നിസാം ബഷീർ, കലാസംവിധാനം-സാബു എം രാമൻ, പി ആർ ഒ-ബി v അരുൺകുമാർ, പി ശിവപ്രസാദ്, സുനിത സുനിൽ, പരസ്യകല- സൂരജ് സുരൻ, മേക്കപ്പ്-അജിത് കൃഷ്ണൻ.

Related posts

Leave a Comment