Connect with us
48 birthday
top banner (1)

Featured

‘എം.എ.ജോൺ നമ്മെ നയിക്കും’; കെ.എസ്.യുവിന്റെ രൂപീകരണ കഥ

Avatar

Published

on

മുതിർന്ന മാധ്യമ പ്രവർത്തകൻ ജോഷി ജോർജ് വാചകം ഓൺലൈൻ പോർട്ടലിൽ എഴുതിയത്

കേരളത്തിലെ കെ.എസ്.യുവിന്റേയും യൂത്ത് കോൺഗ്രസിന്റേയും സ്ഥാപക നേതാക്കളിൽ ഒരാളായ ജോൺ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രംഗപ്രവേശം ചെയ്തത്. കെ.എസ്.യുവിൽ പ്രവർത്തിച്ച ശേഷം 1961ൽ യൂത്ത് കോൺഗ്രസ് സെക്രട്ടറിയായും തുടർന്ന് 1963ൽ ജനറൽ സെക്രട്ടറിയാകുകയും ചെയ്തു. യൂത്ത് കോൺഗ്രസ്സിന് ദേശീയതലത്തിൽ മാത്രം പ്രസിഡന്റുണ്ടായിരുന്ന അക്കാലത്ത് 1965ൽ കോൺഗ്രസ് പ്രസിഡന്റ് കാമരാജ് എല്ലാ സംസ്ഥാന സമിതികളും പിരിച്ചുവിട്ടു. ഇതിൽ പ്രതിഷേധം പ്രകടിപ്പിച്ച് കെ. കാമരാജിന് ജോൺ കത്തയയ്ക്കുകയുണ്ടായി. തുടർന്ന് ജോണിനെ രാജ്യവ്യാപകമായി, യൂത്ത് കോൺഗ്രസ് പുനസംഘടിപ്പിക്കാൻ രൂപവത്ക്കരിച്ച നാലംഗ സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു.എങ്കിലും പിന്നീട് ഇദ്ദേഹം കോൺഗ്രസ് വിട്ട് പരിവർത്തന വാദി കോൺഗ്രസ് എന്ന സംഘടനയ്ക്ക് രൂപം നൽകി. 1970 കാലഘട്ടങ്ങളിൽ എം.എ. ജോൺ നമ്മെ നയിക്കും എന്ന മുദ്രാവാക്യം ഏറെ പ്രശസ്തി നേടിയിരുന്നു.

Advertisement
inner ad

അക്കാലത്ത് കേരളത്തിലെ ചുമരുകളായ ചുമരുകളിലെല്ലാം. രണ്ടുതരം പരസ്യമാണ് നിറഞ്ഞുനിന്നിരുന്നത്. അതിൽ പരിവർത്തനവാദികളുടെ പരസ്യങ്ങൾക്ക് ഏറ്റവും ചെലവുകുറഞ്ഞ രീതികളാണ് അവലംബിച്ചിരുന്നത്. ആ പരസ്യവാചകങ്ങളിങ്ങനെ: ‘എം.എ.ജോൺ നമ്മെ നയിക്കും പരിവർത്തനവാദികൾ സിന്താബാദ് ‘ ‘പരിപാടിയിലുള്ള പിടിവാശിയാണ് പരിവർത്തനവാദികളുടെ പടവാൾ ” അച്ചടക്കം അടിമത്തമല്ല’ കേരളം അന്നുവരെ കേട്ടിട്ടില്ലാത്ത പുതുമയുള്ള മുദ്രാവാക്യങ്ങൾ. ഇത്രയേറെ ആവേശത്തോടെ എഴുതിയ മുദ്യാവാക്യങ്ങൾ അതിനുമുമ്പോ, പിമ്പോ കേരളം കണ്ടുകാണുകയില്ല.രണ്ടാമത്തെ പരസ്യം ഇങ്ങനെയായിരുന്നു? വളം കടിക്കും പുഴുക്കടിക്കും ജാലിംലോഷൻ ഉപയോഗിക്കൂ എന്നതായിരുന്നു.? ഇത്രയേറെ പ്രശസ്തനായ ജോണിനെ അടുത്തറിയാൻ കിട്ടിയതിൽ ഉമ്മൻ ചാമ്പടിക്ക് ഏറെ സന്തോഷമുണ്ടായി. അദ്ദേഹം കേരള സ്റ്റുഡൻസ് യൂണിയൻ എന്ന കെ.എസ്.യുവിന്റെ ആരംഭ കഥ സരസമായും ആധികാരികമായും വിവരിച്ചു.1957 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കർ അധികാരത്തിൽ വന്നത് ഒരു വിഭാഗം ജനങ്ങൾ ആശങ്കയോടെയാണ്? നോക്കിക്കണ്ടത്. പ്രത്യേകിച്ചും വിദ്യാർത്ഥികൾ. ജനാധിപത്യ വിശ്വാസമുള്ള വിദ്യാർത്ഥികൾക്ക് അന്ന് ഒരു പൊതുുവേദിയുണ്ടായിരുന്നില്ല. ഒറ്റപ്പെട്ട സംഘടനകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇൻഡിപ്പെന്റ്‌സ് സ്റ്റുഡന്റ് ഓർഗനൈസേഷനായിരുന്നു (ഐ.എസ്.ഒ) ഇതിന് അല്പമെങ്കിലും വേരോട്ടമുണ്ടായിരുന്നത് മലബാർ പ്രദേശത്തായിരുന്നു.

ആലപ്പുഴ ഭാഗത്ത് എസ്.ഡി. കോളേജ് കേന്ദ്രീകരിച്ച് ഐ.എസ്.യു എന്ന സംഘടനയും ഉണ്ടായിരുന്നു. എം.കെ രവീന്ദ്രനായിരുന്നു (പിന്നീട് വയലാർ രവി) അതിന്റെ സെക്രട്ടറി. കോൺഗ്രസ്സ് ആഭിമുഖ്യത്തിൽ ഉള്ള സ്റ്റുഡന്റ് കോൺഗ്രസ്സ് അന്നൊന്നും ഉണ്ടായിരുന്നില്ല.1957ൽ എറണാകുളം ലോകോളേജിലെ ഏതാനും വിദ്യാർത്ഥികളാണ് കെ.എസ്.യു രൂപീകരണത്തിന് നേതൃത്വം നൽകിയത്. എറണാകുളം ലോകോളേജിലെ എം.എ. സമദ്, ജോർജ് തരകൻ, എ.ഡി രാജൻ, പി.ടി മാത്യു, തോമസ് പുത്തൂർ, നാഗരാജൻ, വൈക്കം ശ്രീനിവാസൻ തുടങ്ങിയവർ സമദിന്റെ കൊല്ലത്തുളള വീട്ടിൽ 1957 മെയ് ആദ്യം ഒത്തു ചേർന്നു. തൃശ്ശൂരിൽ നിന്നുളള പി.എ ആന്റണിയും ഉണ്ടായിരുന്നു. യോഗത്തിൽ കേരള വിദ്യാർത്ഥി യൂണിയൻ എന്നു പേരുളള ഒരു സംഘടന രൂപീകരിക്കാൻ ഏതാണ്ടു തീരുമാനിക്കുന്നത് അന്നാണ്. ഈ വിവരം ആലപ്പുഴയിലെ ഐ.എൻ.ടി.യു.സി നേതാവ് കെ.സി ഈപ്പനാണ് വയലാർ രവിയോട് പറഞ്ഞത്.അതിന്റെയടിസ്ഥാനത്തിൽ മെയ്മാസം അവസാനം ആലപ്പുഴയിൽ വെച്ച് യോഗം ചേരാൻ തീരുമാനിച്ചു. ഈ യോഗത്തിലാണ് കെ.എസ്.യു എന്ന സംഘടന ഔപചാരികമായി രൂപമെടുക്കുന്നത് പ്രസിഡന്റ് ജോർജ്ജ് തരകനും ജനറൽ സെക്രട്ടറിയായി വയലാർ രവിയും ട്രഷററായി എ.എ സമദും പബ്ലിസിറ്റി കമ്മറ്റി കൺവീനറായി എ.ഡി രാജനും തെരഞ്ഞെടുക്കപ്പെട്ടു.

Advertisement
inner ad

Featured

ഡി. ഗുകേഷ് ലോക ചെസ് ചാമ്പ്യൻ; ലോക ചാമ്പ്യൻ ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

Published

on

സിംഗപ്പൂർ: ലോക ചെസ്‌ ചാമ്പ്യനായി ഇന്ത്യയുടെ ഡി. ഗുകേഷ്‌. ചെെനീസ് ഗ്രാൻഡ് മാസ്റ്റർ ഡിങ്‌ ലിറനെ തോൽപ്പിച്ചാണ്‌ ഗുകേഷിന്റെ നേട്ടം. പതിനാലാം റൗണ്ടിൽ ഏഴര പോയിന്റോടെയാണ്‌ ഗുകേഷ്‌ ലോകചാമ്പ്യനായത്‌. ചാമ്പ്യനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ്‌ 18കാരനായ ഗുകേഷ്‌. ഇരുപത്തിരണ്ടാം വയസ്സിൽ ചാമ്പ്യനായ റഷ്യൻ താരം ഗാരി കാസ്‌പറോവിന്റെ റെക്കോർഡ് ആണ് ഗുകേഷ് തകർത്തത്.

ആറര പോയിന്റോടെയായിരുന്നു ഇരുവരും പതിമൂന്നാം ഗെയിമിനെത്തിയത്. പതിമൂന്നാം ഗെയിമിൽ ലോകചാമ്പ്യന്റെ കളി കെട്ടഴിച്ച ഡിങ് ആക്രമണത്തേക്കാൾ മൂർച്ചയുള്ള പ്രതിരോധവുമായി ഗുകേഷിനെ പിടിച്ചുകെട്ടി. സമയസമ്മർദത്തിലും കൃത്യതയുള്ള നീക്കങ്ങളായിരുന്നു ഡിങിന്റേത്. 3 ഗെയിമിൽ ഇരുവരും രണ്ട് കളിവീതം ജയിച്ചു. ബാക്കി ഒമ്പതും സമനിലയായിരുന്നു. എന്നാൽ പതിനാലാം ഗെയിമിൽ ഗുകേഷ്‌ ജയം പിടിക്കുകയായിരുന്നു.

Advertisement
inner ad
Continue Reading

Featured

ജനാധിപത്യ – ഭരണഘടന വിരുദ്ധവുമായ നയങ്ങളാണ് മോദി സർക്കാർ രാജ്യത്ത് നടപ്പിലാക്കുന്നത്: വി.കെ അറിവഴഗൻ

Published

on

രാജ്യത്ത് മോദി സർക്കാർ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധവും ഭരണഘടന വിരുദ്ധവുമായ നയങ്ങളാണ്. ഇതിനെ എതിർക്കുന്ന രാഹുൽഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്തുവാനുള്ള ശ്രമം രാജ്യത്ത് വില പോകില്ലെന്നും എഐസിസി സെക്രട്ടറി ഡോ.വി.കെ അറിവഴഗൻ പറഞ്ഞു. കേരളത്തിൽ പിണറായി സർക്കാരിന് എതിരെ ശക്തമായ ഭരണ വിരുദ്ധ വികാരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും, അസംബ്ലി ഉപതിരഞ്ഞെടുപ്പുകളിലും യു ഡി എഫിനുണ്ടായ മികച്ച വിജയം ജനവികാരത്തിന്റെ തെളിവാണെന്നും അറിവഴഗൻ പറഞ്ഞു.

മിഷൻ – 2025 ഭാഗമായി ഡി സി സി യിൽ ചേർന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എ ഐ സി സി സെക്രട്ടറി. വാർഡ് കോൺഗ്രസ് കമ്മിറ്റികൾ ഡിസംബർ 20നകം പൂർത്തീകരിക്കുവാനും വൈദ്യുതി ചാർ്ജജ് വർദ്ധനവിന് എതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈദ്യുതി ഭവനുകളിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും 17ന് നടത്തുവാനും യോഗം തീരുമാനിച്ചു. കെ. കരുണാകരന്റെ ചരമ ദിനമായ ഡിസംബർ 23ന് ലീഡർ സ്മാരക നിർമ്മാണ ഫണ്ടിലേക്ക് ജില്ലയിലെ മുഴുവൻ ബൂത്തുകളിലും ഭവന സന്ദർശനം നടത്തി ഫണ്ട് സമാഹരണം നടത്തും. 26ന് മഹാത്മാഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷനായതിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് ചിന്നക്കടയിൽ പൊതു സമ്മേളനം സംഘടിപ്പിക്കും. 28ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136-ാമത് ജന്മദിനത്തോടനുബന്ധിച്ച് ബൂത്ത് – വാർ്ഡ് – മണ്ഡലം – ബ്ലോക്ക് തലങ്ങളിൽ വിവിധ പരിപാടികൾ നടത്തും. കോർപ്പറേഷനിലെ അഴിമതി ഭരണത്തിനും വികസനം ഇല്ലായ്മയ്ക്കും എതിരെ നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുടെ രണ്ടാംഘട്ടമായി 19 മുതൽ 23 വരെ വിവിധ സോണൽ ഓഫീസുകളിലേക്ക് പ്രതിഷേധ മാർ്ച്ച് നടത്തുവാനും നേതൃയോഗം തീരുമാനിച്ചു.

Advertisement
inner ad

ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. കെ പി സി സി ജന. സെക്രട്ടറിമാരായ എം. ലിജു, പഴകുളം മധു, എം. എം നസീർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ബിന്ദുകൃഷ്ണ, ശൂരനാട് രാജശേഖരൻ, യു ഡി എഫ് ജില്ലാ ചെയർമാൻ കെ. സി. രാജൻ, കെ പി സി സി നിർവാഹക സമിതി അംഗം എ. ഷാനവാസ്ഖാൻ, എഴുകോൺ നാരായണൻ, ആർ. ചന്ദ്രശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
inner ad
Continue Reading

Featured

കാബൂളിൽ ചാവേറാക്രമണം; താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

Published

on

കാബൂൾ: അഫ്‌ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ ചാവേറാക്രമണം. സ്ഫോടനത്തിൽ താലിബാന്റെ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു. അഭയാർഥികാര്യ മന്ത്രാലയത്തിനുള്ളിലായിരുന്നു സ്ഫോടനം നടന്നത്. മന്ത്രാലയത്തിലെത്തിയ ഒരു അഭയാർഥി ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ചാവേറാക്രമണം നടന്നത്.

താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം കൊല്ലപ്പെടുന്ന ആദ്യ പ്രമുഖ നേതാവാണ് ഖലീൽ ഹഖാനി. അഫ്ഗാൻ തലസ്ഥാനത്ത് നടന്ന ചാവേർ സ്ഫോടനത്തിൽ അഭയാർഥി മന്ത്രി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ഖലീൽ ഹഖാനിയുടെ അംഗരക്ഷകനും മറ്റൊരാളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ചാവേർ സ്ഫോടനത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും വി വരമുണ്ട്. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.

Advertisement
inner ad
Continue Reading

Featured