Connect with us
,KIJU

Ernakulam

എം ശിവശങ്കറിന്‍റെ ജാമ്യേപേക്ഷ ഹൈക്കോടതി തള്ളി

Avatar

Published

on

കൊച്ചി: ലൈഫ് മിഷൻ കോഴ കേസില്‍ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന്‍റെ ജാമ്യേപേക്ഷ ഹൈക്കോടതി തള്ളി. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ലല്ലോ എന്ന് കേസ് പരിഗണിച്ചപ്പോള്‍ കോടതി ചോദിച്ചു.മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സംശയം ഉണ്ടെന്നു ഇഡിയുടെ അഭിഭാഷകന്‍ പറഞ്ഞു.അവസാന പരിഹാരമായാണ് ശസ്ത്രക്രിയ ശുപാര്‍ശ ചെയ്യുന്നതെന്ന് ശിവശങ്കര്‍ വ്യക്തമാക്കി.ആറ് തവണ എംആര്‍ഐ നടത്തിയെന്ന് ശിവശങ്കര്‍ പറഞ്ഞു.ശിവശങ്കര്‍ ഏതു നിമിഷവും മരണപ്പെട്ടേക്കാം എന്ന് അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. എന്നാല്‍ അത്തരം കാര്യങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിലില്ലല്ലോയെന്ന് കോടതി ചോദിച്ചു.സുപ്രിംകോടതി കേസ് എടുത്തല്ലോ പിന്നെന്തിനാണ് ഈ ഹര്‍ജി പ്രോത്സാഹിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.പ്രത്യേക കോടതി അടിയന്തര ചികിത്സാ സാഹചര്യമില്ലെന്ന് നിരീക്ഷിച്ചല്ലേ ആവശ്യം തള്ളിയത്? അവധിക്ക് ശേഷം സുപ്രീം കോടതി പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കൂ എന്ന് കോടതി നിര്‍ദേശിച്ചു.ഇടക്കാല ജാമ്യം വിചാരണ കോടതി തന്നെ പരിഗണിക്കണമെന്ന് സുപ്രീം കോടതി ഉത്തരവില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.പിന്നെ എങ്ങനെ പരിഗണിക്കാനാകമെന്ന് ചോദിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു

Ernakulam

കുസാറ്റ് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു ഹൈക്കോടതിയില്‍

Published

on

കളമശ്ശേരി: കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു ഹൈക്കോടതിയെ സമീപിച്ചു.സ്‌കൂള്‍ ഓഫ് എഞ്ചിനിയറിങ് പ്രിന്‍സിപ്പാളിന്റെ സുരക്ഷ ആവശ്യപ്പെട്ടുള്ള കത്ത് രജിസ്ട്രാര്‍ അവഗണിച്ചെന്നും ഇതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കേരളത്തിലെ സര്‍വകലാശാലയില്‍ തിക്കിലും തിരക്കിലുംപെട്ട് ഉണ്ടാകുന്ന ആദ്യ ദുരന്തം എന്ന നിലയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യം.കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍വകലാശാലകളിലെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ചെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.

Advertisement
inner ad
Continue Reading

Ernakulam

ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു

Published

on

കൊച്ചി : അന്താരാഷട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാർക്കും അവരെ പരിചരിക്കുന്നവർക്കുമായി വ്യത്യസ്ത ആഘോഷങ്ങളുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി. ആസ്റ്റർ മെഡ്സിറ്റിയിലെ ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ വകുപ്പിലെ രോഗികൾക്ക് വേണ്ടി ഹൗസ് ബോട്ടിൽ വിനോദ യാത്രയായിരുന്നു ഒരുക്കിയിരുന്നത്. പരിപാടിയുടെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു.

Advertisement
inner ad

ഭിന്നശേഷിക്കാരായ രോഗികൾക്ക് വേണ്ടി ആസ്റ്റർ മെഡ്സിറ്റി നടത്തുന്നത് ഏറ്റവും മാതൃകാപരമായ സേവനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. അവർക്ക് വേണ്ടി പൂർണ അർപ്പണബോധത്തോടെ ഏറ്റവും കൃത്യമായ ചികിത്സരീതികളാണ് ആവിഷ്കരിക്കുന്നതെന്ന് നേരിട്ട് കണ്ട് മനസിലാക്കിയ കാര്യമാണ്. ഇത് ഏറെ പ്രശംസനീയമാണെന്നും ഹൈബി ഈഡൻ എം.പി കൂട്ടിച്ചേർത്തു.

ആസ്റ്റർ മെഡ്സിറ്റിയിൽ നടന്ന ചടങ്ങിൽ ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ, ആസ്റ്റർ മെഡ്‌സിറ്റി ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. കെ.എം മാത്യു, അസിസ്റ്റന്റ് ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ജവാദ് അഹമ്മദ്, ഓപ്പറേഷൻസ് മേധാവി ധന്യ ശ്യാമളൻ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ദിനാചരണത്തോടനുബന്ധിച്ച് ആശുപത്രി ജീവനക്കാരുടെയും രോഗികളുടെയും വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

Advertisement
inner ad
Continue Reading

Ernakulam

ശ്രീക്കുട്ടനെ ചേർത്തുപിടിച്ച്, രാഹുൽ ഗാന്ധി

Published

on

കൊച്ചി: എസ്എഫ്ഐ നടത്തിയ തിരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ കേരളവർമ്മ കോളേജ് ചെയർമാൻ സ്ഥാനം നഷ്ടമായെങ്കിലും നിയമപോരാട്ടത്തിലൂടെ റീ കൗണ്ടിംഗ് നടത്താൻ അനുകൂല വിധി സമ്പാദിച്ച ശ്രീക്കുട്ടനെ നേരിൽകണ്ട് രാഹുൽ ഗാന്ധി. പോരാട്ടവീര്യം ഉയർത്തിപ്പിടിച്ച കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടനെ രാഹുൽ ഗാന്ധി ചേർത്തുപിടിച്ചു. നേതാവിന്റെ സാമീപ്യവും വാക്കുകളും ശ്രീക്കുട്ടന് പുതു ഊർജമായി. മൂന്നു ദിവസത്തെ മണ്ഡലപര്യടനത്തിനിടെ മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയപ്പോഴാണ് രാഹുൽ ഗാന്ധി ശ്രീക്കുട്ടനെ കണ്ടത്.

എസ്എഫ്ഐക്ക് കനത്ത തിരിച്ചടിയായി കേരളവർമ്മ കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കൗണ്ടിങ്ങിൽ അപാകതയുള്ളതായി ചൂണ്ടിക്കാട്ടി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് വിധി. ഒരു വോട്ടിന് താൻ ജയിച്ചതാണെന്നും കോളജ് അധികൃതർ റീ കൗണ്ടിംഗ് നടത്തി എസ്എഫ്ഐ സ്ഥാനാർത്ഥി കെ.എസ്. അനിരുദ്ധിനെ പത്ത് വോട്ടുകൾക്ക് വിജയിയായി പ്രഖ്യാപിച്ചെന്നും ശ്രീക്കുട്ടൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. റീ കൗണ്ടിംഗിനിടെ വൈദ്യുതി തടസപ്പെട്ടതും ഹർജിയിൽ ചൂണ്ടിക്കാട്ടി. അസാധു വോട്ടുകൾ റീകൗണ്ടിംഗിൽ സാധുവായതെങ്ങനെയെന്ന് ഹർജി പരിഗണിക്കുന്ന വേളയിൽ ഹൈക്കോടതി കോളേജ് അധികൃതരോട് ചോദിച്ചു. അസാധുവായ വോട്ടുകൾ ഒഴിവാക്കി മാനദണ്ഡങ്ങൾ പാലിച്ച് റീ കൗണ്ടിംഗ് നടത്താൻ കോടതി ഉത്തരവിട്ടു.

Advertisement
inner ad

മാത്യു കുഴൽനാടൻ എംഎൽഎയാണ് കെഎസ്യുവിനായി കോടതിയിൽ ഹാജരായത്. നിയമപരമായ വിജയം ഉറപ്പുവരുത്താനായി മാത്യു കുഴൽനാടനെ നിർബന്ധപൂർവ്വം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി ചുമതലപ്പെടുത്തുകയായിരുന്നു.

Advertisement
inner ad
Continue Reading

Featured