തങ്ങൾക്കു മാത്രമേ ചരിത്രം അറിയൂ, മറ്റുള്ളവർക്കൊന്നും അതറിയില്ലയെന്നതാണ് എക്കാലത്തെയും കമ്യൂണിസ്റ്റ് മനോഭാവം : എം എൻ കാരശ്ശേരി

തങ്ങൾക്കു മാത്രമേ ചരിത്രം അറിയൂള്ളെന്നും മറ്റുള്ളവർക്കൊന്നും അതറിയില്ലയെന്നതാണ് എക്കാലത്തെയും കമ്യൂണിസ്റ്റ് മനോഭാവമെന്ന് പ്രശസ്ത എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എം എൻ കാരശ്ശേരി.രണ്ടാം ലോകമഹായുദ്ധത്തിൽ ഫാഷിസത്തിനെതിരായ നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായി ദേശീയസമരം നിർത്തിവച്ച് ബ്രിട്ടനെ അനുകൂലിക്കുക എന്നതായിരുന്നു അക്കാലത്ത് സിപിഎം സ്വീകരിച്ച നയം.ബ്രിട്ടൻ, ഫ്രാൻസ്, അമേരിക്ക എന്നീ രാജ്യങ്ങൾക്കൊപ്പം റഷ്യയും അണി ചേർന്നതോടെയാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ അങ്ങനെയൊരു നിലപാട് സ്വീകരിച്ചത്.1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം ലഭിച്ചിട്ടും പാർട്ടി അതംഗീകരിച്ചില്ല. തന്റെ നാട്ടിലൊക്കെ അന്ന് ആപത്ത് 15 ആചരിച്ചുവെന്നും കാരശ്ശേരി മാഷ് സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു.2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഫാഷിസം വീണ്ടും അധികാരത്തിലെത്തിൽ ഇന്ത്യയുടെ അടയാളമായ മതേതരത്വവും ഭരണഘടനയിൽനിന്ന് അപ്രത്യക്ഷമാകുമോ എന്നതാണ് തന്റെ ആശങ്കയെന്നും അതേസമയം നമുക്ക് എന്നും ഓർമിക്കാവുന്ന സത്യം ഇതാണെന്നും ഗാന്ധിയാണ് ഇന്ത്യയിൽ ആർഎസ്എസിനുള്ള മരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment