രവീന്ദ്രൻ പട്ടയം റദ്ദാക്കുന്നതിനെതിരേ എം.എം മണി രം​ഗത്ത്, പട്ടയം റദ്ദായാൽ സിപിഎം ഓഫീസുകൾ വഴിയാധാരം

ഇടുക്കി: ജില്ലയിലെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള പിണറായി സർക്കാരിന്റെ തീരുമാനത്തിനെതിരേ മുൻമന്ത്രിയും പിണറായി വിജയന്റെ വിശ്വസ്തനുമായ എം.എം. മണി രം​ഗത്ത്. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർ‌ക്കാർ പിന്തിരിയണമെന്ന് മണി ആവശ്യപ്പെട്ടു. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1999ലാണ് അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽദാർ എം ഐ രവീന്ദ്രൻ നൽകിയ പട്ടയങ്ങൾ റദ്ദാക്കാനാണ് കഴിഞ്ഞ ദിവസം റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്.
ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് 1999ൽ ദേവികുളം താലൂക്കിൽ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 45 ദിവസത്തിനുള്ളിൽ നടപടി പൂർത്തിയാക്കാൻ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തി. ഇതനുസരുച്ചുള്ള നടപടികൾ തുടങ്ങാനിരിക്കെയാണ് എതിർപ്പുമായി എം.എം. മണി രം​ഗത്തു വന്നിരിക്കുന്നത്.
ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് വാരിക്കോരി പട്ടയങ്ങൾ നൽകിയെന്നായിരുന്നു രവീന്ദ്രൻ പട്ടയങ്ങൾക്കെതിരേ ഉയർന്ന പരാതി. ഇടതുപക്ഷത്തെ പല പ്രുമുഖർക്കും സിപഎം ജില്ലാ, താലൂക്ക് ഓഫീസുകൾക്കും ഇപ്രകാരം പട്ടയം ലഭിച്ചു. പട്ടയങ്ങൾ റദ്ദാക്കിയാൽ സിപിഎം ഓഫീസുകൾ പോലും കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുമെന്നു മണി പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. റവന്യുവകുപ്പ് നിയോഗിച്ച അഞ്ചംഗം സംഘം നാലുവർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് പട്ടയങ്ങൾ 64 ലെ കേരള ഭൂമി പതിവ് ചട്ടവും 77ലെ കണ്ണൻ ദേവൻ ഹിൽസ് ചട്ടവും ലംഘിച്ചാണ് നൽകിയതെന്ന് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് റദ്ദാക്കാനുള്ള റവന്യു പ്രിൻസിപ്പിൽ സെക്രട്ടറിയുടെ ഉത്തരവ്.

Related posts

Leave a Comment