എം. എൽ. എയും , പഞ്ചായത്ത് പ്രസിഡന്റും എത്തിയില്ല ; പ്രതിഷേധത്തെ തുടർന്ന് ജനപ്രതിനിധീകൾ സ്കൂൾ ഉത്ഘാടനം ചെയ്തു

ചാത്തങ്കരി; പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉത്ഘാടനത്തിന് എംഎൽ.എ മാത്യു ടി തോമസും, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ്‌ മാത്തൻ ജോസഫും എത്താത്തതിനെ തുടർന്ന് നാട്ടുകാരും പിടിഎയും ചേർന്ന് ചാത്തങ്കരി ഗവ. എൽ. പി. സ്കൂളിന്റെ പുതിയ കെട്ടിടം ജനകീയമായി ഉത്ഘാടനം ചെയ്തു.
3 മണിക്ക് നിശ്ചയിച്ച ചടങ്ങിന് 4.30 ആയിട്ടും ഇരുവരും എത്തിയില്ല, ഏറെ വൈകിയിട്ടും എത്താത്തതിനെ തുടർന്ന് ജനങ്ങൾ പ്രതീകഷേധീച്ചു. തുടർന്ന് പിടിഎ തീരുമാന പ്രകാരം പൂളിക്കീഴ് ബ്ലോക്ക്‌ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അരുന്ധതി അശോക് കെട്ടിടം ഉത്ഘാടനം ചെയ്തു. പെരിങ്ങര ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു നമ്പൂതിരി അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ചന്ദ്രു എസ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ സനൽ കുമാരി, അശ്വതി രാമചന്ദ്രൻ, ബ്ലോക്ക്‌ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ അഡ്വ. സതീഷ് ചാത്തങ്കരി, സ്കൂൾ എച്ച്. എം കലാകുമാരി, പിടിഎ പ്രസിഡന്റ്‌ കവിത രാജൻ, രാധിക, പി. സി. രാജു, രമ്യ എബി,അദ്ധ്യാപകർ, പിടിഎ ഭാരവാഹികൾ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Comment