Connect with us
48 birthday
top banner (1)

Featured

മൊയ്തീനു പിന്നാലെ എം.കെ കണ്ണനും ഇഡി പിടിയിൽ

Avatar

Published

on

കൊച്ചി: സഹകരണത്തട്ടിപ്പു കേസിൽ സിപിഎം നേതാക്കളെ വിടാതെ ഇഡി. മുതിർന്ന നേതാവും എംഎൽഎയുമായ എ.സി. മൊയ്തീനു പിന്നാലെ സംസ്ഥാന കമ്മിറ്റി അം​ഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണനെ ഇഡി ഇന്നു ചോദ്യം ചെയ്യുകയാണ്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ, സിപിഎം സംസ്ഥാന കമ്മിറ്റി അം​ഗം എം കെ കണ്ണൻ ഇ ഡി ഓഫീസിൽ ഹാജരായി. ഇദ്ദേഹത്തെ മണിക്കൂറുകളായി ചോദ്യം ചെയ്യുകയാണ്. തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമാണ് കണ്ണൻ. എം കെ കണ്ണൻ പ്രസിഡന്റായി തുടരുന്ന തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ് കുമാർ മിക്ക ഇടപാടും നടത്തിയിട്ടുള്ളത്. കോടികളുടെ ഇടപാട് രേഖകൾ ഈ ബാങ്കിൽ കഴിഞ്ഞ ദിവസം നടത്തിയ റെയിഡിൽ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ തേടാനാണ് ഇന്ന് വിളിച്ചുവരുത്തിയത്.
കരുവന്നൂർ ബാങ്കിൽ നിന്ന് 27 കോടിയിലേറെ രൂപ ബെനാമി വായ്പയായി തട്ടിയ പി.പി കിരണും സതീഷ് കുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് അന്വേഷിക്കുന്നത്. പി പി കിരണിന് കരുവന്നൂരിൽ നിന്ന് വായ്പ ലഭിക്കാൻ ഒന്നര കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരണമെന്ന് തട്ടിപ്പിലെ പ്രധാന പ്രതിയും മുൻ ബാങ്ക് മാനേജറുമായ ബിജു കരീം ആവശ്യപ്പെട്ടിരുന്നു. ഈ തുക നൽകിയത് കള്ളപ്പണ ഇടപാടുകാരൻ സതീഷ് കുമാർ ആണ്.

എം.കെ കണ്ണൻ പ്രസിഡൻറായ തൃശ്ശൂർ കോ ഓപ്പറേറ്റീവ് ബാങ്കിൽ സതീഷ് നടത്തിയ ബെനാമി നിക്ഷേപത്തിൽ നിന്നാണ് തുക കരുവന്നൂരിലേക്ക് ട്രാൻസ്ഫർ ചെയ്തത്. ഈ പണമിടപാട് സംബന്ധിച്ച് പിന്നീട് സതീഷ് കുമാറും കിരണും തമ്മിൽ പൊലീസ് കേസ് ഉണ്ടാവുകയും എ സി മൊയ്തീൻ, എംകെ കണ്ണൻ അടക്കമുള്ളവർ പ്രശ്ന പരിഹാരത്തിന് ഇടപെട്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. സതീഷ് കുമാറിന് ഒന്നരകോടി രൂപയ്ക്ക് പകരം മൂന്നര കോടിരൂപ പലിശ സഹിതം കൈമാറിയാണ് പ്രശ്നം പരിഹരിച്ചത്. കരുവന്നൂർ ബാങ്കിൽ നിന്നാണ് പി പി കിരൺ ഈ പണം സതീഷിന് നൽകിയത്. മൂന്ന് ബാഗുകളിൽ ഈ പണം സതീഷിൻറെ വീട്ടിലെത്തിച്ചപ്പോൾ അരവിന്ദാക്ഷനും മധുവും അടക്കമുള്ള സിപിഎം നേതാക്കളും സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് സാക്ഷി മൊഴിയുണ്ട്. ഇത് സംബന്ധിച്ചാണ് എംകെ കണ്ണനെ ചോദ്യം ചെയ്യുന്നത്.

Advertisement
inner ad

Featured

പ്രതിസന്ധി ഘട്ടങ്ങളിൽ എന്റെ കരുത്തായി; വയനാട് ജനതയ്ക്ക് ഹൃദയനിർഭരമായ കത്തെഴുതി രാഹുൽഗാന്ധി

Published

on

കൽപ്പറ്റ: പ്രതിസന്ധിഘട്ടങ്ങളിൽ കരുത്തായി നിന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ ജനങ്ങൾക്ക് ഹൃദയനിർഭരമായ കത്തെഴുതി രാഹുൽഗാന്ധി. ഏറെ ഹൃദയവേദനയോടെയാണ് മണ്ഡലം ഒഴിയാനുള്ള തീരുമാനം എടുത്തതെന്നും തുടർന്നും കൂടെയുണ്ടാകുമെന്നും രാഹുൽ ഗാന്ധി കത്തിൽ വ്യക്തമാക്കുന്നു. രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് പിന്തുണ അഭ്യർഥിച്ച് അഞ്ചുവർഷം മുൻപ് നിങ്ങളുടെ മുൻപിലേക്ക് വരുമ്പോൾ താൻ അപരിചിതനായിരുന്നുവെന്നും എന്നിട്ടും തന്നെ വയനാട്ടിലെ ജനങ്ങൾ ഹൃദയത്തോട് ചേർത്തണച്ചുവെന്നും രാഹുൽ കത്തിൽ പറയുന്നു. അവാച്യമായ സ്നേഹത്തോടെയും വാത്സല്യത്തോടെയും നിങ്ങളെന്നെ സ്വീകരിച്ചു. നിങ്ങൾ ഏത് രാഷ്ട്രീയ പ്രസ്ഥാനത്തെ പിന്തുണച്ചുവെന്നതോ, ഏത് സമുദായത്തിൽ നിന്നുള്ളയാളാണെന്നോ, ഏത് മതത്തിൽ വിശ്വസിച്ചെന്നോ, ഏത് ഭാഷയാണ് സംസാരിച്ചതെന്നോ പ്രശ്നമായിരുന്നില്ല. രാജ്യത്തോട് സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ ഓരോ ദിവസവും അധിക്ഷേപിക്കപ്പെട്ടപ്പോഴും വേട്ടയാടപ്പെട്ടപ്പോഴും തന്നെ ചേർത്തു നിർത്തി സംരക്ഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

Advertisement
inner ad

തന്റെ അഭയവും വീടും കുടുംബവുമായിരുന്നു വയനാട്ടിലെ ജനങ്ങൾ. തന്റെ പോരാട്ടത്തിൻ്റെ ഊർജ്ജ പ്രവാഹമായി വയനാട്ടിലെ ജനത നിലകൊണ്ടു എന്ന് വൈകാരികമായി അദ്ദേഹം എഴുതി. ഒരു നിമിഷം പോലും തളരാതെ മനുഷ്യരോട് സംവദിക്കാനുള്ള, അവൻ്റെ ആകുലതകൾ ഏറ്റെടുക്കാനുള്ള പ്രചോദനം നിങ്ങളായിരുന്നുവെന്നും രാഹുൽ ഗാന്ധി കത്തിൽ പറയുന്നു. കേരളത്തെ വിഴുങ്ങിയ പ്രളയകാലം മനസിൽ വിങ്ങലായി ഇപ്പോഴും അവശേഷിക്കുന്നുവെന്ന് സൂചിപ്പിച്ച അദ്ദേഹം വയനാട്ടിലെ ജനങ്ങൾ നൽകിയ എണ്ണമറ്റ പൂക്കളും ആലിംഗനങ്ങളും നിരുപാധികമായ സ്നേഹവും ഹൃദയ താളമായി എന്നുമുണ്ടാകുമെന്ന് ഓർമിപ്പിക്കുന്നു. പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാൻ കഴിഞ്ഞത് ചാരിതാർഥ്യവും അഭിമാനവുമായിരുന്നുവെന്നും യാത്ര പറയുന്നതിൽ അഗാധമായ ഹൃദയ വേദനയുണ്ടെന്നും സൂചിപ്പിക്കുന്ന രാഹുൽ ഗാന്ധി ഇനി വയനാടിനെ പ്രതിനിധീകരിക്കാൻ സഹോദരി പ്രിയങ്കയുണ്ടാകുമെന്നും അവർക്ക് എല്ലാവിധ പിന്തുണ നൽകണമെന്നും അഭ്യർഥിക്കുന്നു.

രാജ്യത്തുടനീളം പ്രചരിക്കുന്ന വിദ്വേഷത്തെയും അക്രമത്തെയും പരാജയപ്പെടുത്തുക എന്നതാണ് തൻ്റെ പ്രതിബദ്ധതയെന്നും പ്രതിസന്ധിഘട്ടങ്ങളിൽ ഒരു മാതാവിനെ പോലെ ചേർത്തണച്ച വയനാടിനൊടൊപ്പം എന്നും താൻ കൂടെയുണ്ടാകുമെന്ന വാക്ക് നൽകുന്നുവെന്നും പറഞ്ഞാണ് രാഹുൽ ഗാന്ധി കത്ത് അവസാനിപ്പിക്കുന്നത്ലോകസഭ തിരഞ്ഞെടുപ്പിൽ വയനാടിന് പുറമെ റായ്ബറേലിയിൽ നിന്നും മത്സരിച്ചു ജയിച്ച രാഹുൽ വയനാട് ലോക്‌സാഭാഗത്വം ഒഴിയാനും റായ്ബറെലി നിലനിർത്തുവാനും തീരുമാനിച്ചിരുന്നു. ഒഴിവിലേക്ക് വരുന്ന ഉപതിരഞ്ഞെടുപ്പിൽ വയനാടിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം എ. ഐ. സി. സി. പ്രസിഡന്റ് മല്ലികാർജജുൻ ഖർഗെ പ്രഖ്യാപിച്ചിരുന്നു.

Advertisement
inner ad
Continue Reading

Featured

നീറ്റ് പരീക്ഷാ ക്രമക്കേട്; സർക്കാർ പരീക്ഷകളുടെ വിശ്വാസ്യത തകർന്നു: കെ സി വേണുഗോപാൽ

Published

on

ആലപ്പുഴ: നീറ്റ് പരീക്ഷാ ക്രമക്കേട് പുറത്തു വന്നതോടെ എല്ലാ സർക്കാർ പരീക്ഷകളുടെയും വിശ്വാസ്യത ഇല്ലാതായെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ചോദ്യപേപ്പർ കച്ചവടമാണ് നടന്നത്. മാനവ വിഭവശേഷി വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാന് ഇതിൻ്റെ ധാർമ്മിക ഉത്തരവാദിത്തമുണ്ട്. ഇതിനെല്ലാം ഉത്തരം പറയേണ്ടതായി വരുമെന്നും ഉത്തരം പറയിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

പരീക്ഷാ ക്രമക്കേട് തടയാൻ വേണ്ടത്ര മാർഗ്ഗനിർദേശങ്ങളും പരിഹാരവും ഉണ്ടാകുന്നത് വരെ സമരം തുടരും. ഇത്രയൊക്കെ ഈ നാട്ടിൽ നടന്നിട്ടും പ്രധാനമന്ത്രി മൗനത്തിലാണ്. നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന ആവശ്യത്തിൽ കോൺഗ്രസ് നിലപാട് സ്വീകരിച്ചിട്ടില്ല. തമിഴ്നാട് മുഖ്യമന്ത്രി ദീർഘകാലമായി ആവശ്യപ്പെടുന്ന വിഷയമാണ്. പുതിയ സാഹചര്യത്തിൽ കോൺഗ്രസ് ആലോചന നടത്തുമെന്നും വേണുഗോപാൽ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured

ടി.പി വധക്കേസിലെ പ്രതികളെ വിട്ടയക്കാൻ സർക്കാർ നീക്കം

Published

on

കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകാനുള്ള നീക്കവുമായി സർക്കാർ.കേസിൽ ഉൾപ്പെട്ട മൂന്ന് പ്രതികളെ ശിക്ഷയിൽ ഇളവ് നൽകി വിട്ടയക്കാനാണ് നീക്കം. ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്.

ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കഴിഞ്ഞു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പൊലീസിന് കത്ത് നൽകിയത്.ഹൈക്കോടതി വിധി ലംഘിച്ചാണ് സർക്കാരിന്റെ ഈ നീക്കം. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു ശിക്ഷ വർധിപ്പിച്ചത്. ഇത് നിലനിൽക്കെയാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് വന്നിരിക്കുന്നത്.

Advertisement
inner ad

സർക്കാരിന്റെ ഈ നീക്കത്തിനെതിരെ വിമർശനവുമായി എംഎൽഎയും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെകെ രമ രംഗത്തെത്തി. പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ​ഗുരുതരമായ കോടതിയലക്ഷ്യമാണെന്ന് കെകെ രമ പറഞ്ഞു. ഇതിനെതിരെ കോടതിയെ സമീപിക്കുകയും രാഷ്ട്രീയമായും നിയമപരമായും പോരാടുമെന്നും കെ കെ രമ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured