കൃഷി ഓഫീസർ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ

കട്ടപ്പന: കൃഷി ഓഫീസറെ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വെള്ളായണി സ്വദേശിയായ അനുരൂപാണ് മരിച്ചത്. ഇയാൾ മദ്യത്തിൽ വിഷം കലർത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കൃഷി ഓഫീസറെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇടുക്കി കവലയിലുള്ള ക്വാർട്ടേഴ്സിനുള്ളിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം മദ്യത്തിൽ കലർത്തി അനുരൂപ് ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പോലീസ്. ഇന്ന് മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുത്ത പരിപാടിയുടെ സംഘാടകനായിരുന്നു ഇദ്ദേഹം. എന്നാൽ പരിപാടി തുടങ്ങാൻ നേരമായിട്ടും ഇയാളെ കാണാതെ വന്നതോടെ ഉച്ചയ്ക്ക് സഹപ്രവർത്തകർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ക്വാർട്ടേഴ്സ് പരിസരത്താണ് ടവർ ലൊക്കേഷനെന്ന് വ്യക്തമായത്. ഇതേ തുടർന്ന് പോലീസ് എത്തി വീടിന്റെ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് അനുരൂപ് അടുക്കളയിൽ മരിച്ച് കിടക്കുന്നത് കണ്ടത്

Related posts

Leave a Comment