ഏഷ്യയുടെ സ്പ്രിൻ്റ് റാണിയും ഫിലിപ്പീൻസിൻ്റെ അഭിമാനതാരവുമായ ലിഡിയ ഡി വേഗ അന്തരിച്ചു


ഫിലിപ്പൈൻസ് : ഏഷ്യൻ സ്പ്രിൻ്റ് റാണി ലിഡിയ ഡി വേഗ ( 57 ) അന്തരിച്ചു. നാല് വർഷമായി ക്യാൻസർ ബാധിതയായിരുന്നു. 1980കളിൽ ഏഷ്യയിലെ ഏറ്റവും വേഗതയുള്ള താരമായിരുന്ന ലിഡിയ ഫിലിപ്പീൻസിൻ്റെ അഭിമാനതാരം കൂടിയായിരുന്നു. 100 മീറ്ററിൽ 11.28 സെക്കൻഡാണ് താരത്തിന്റെ മികച്ച സമയം. 23.35 സെക്കൻഡ് കൊണ്ട് 200 മീറ്ററും പൂർത്തീകരിച്ചിട്ടുണ്ട്. 1982 ഏഷ്യാ കപ്പിൽ ഉഷയെ പിന്തള്ളിയാണ് ഡി വേഗ സ്വർണം നേടിയത്. 87ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ 200 മീറ്ററിലും സ്വർണനേട്ടത്തിൽ നിന്ന് ഉഷയെ തടഞ്ഞത് ഡി വേഗ ആയിരുന്നു.

Related posts

Leave a Comment