ആഡംബര കാറിൽ കുടുംബത്തോടൊപ്പം കുഴൽപ്പണം കടത്താൻ ശ്രമം

മഞ്ചേശ്വരം : ആഡംബര കാറിൽ കുടുംബത്തോടൊപ്പം കടത്താൻ ശ്രമിച്ച 27 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി യുവാവ് പിടിയിൽ. തലപ്പാടിയിൽ നിന്നാണ് 27 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി കുമ്പടാജെ സ്വദേശി ശിഹാബുദ്ദീനെ (28) പോലീസ് പിടികൂടിയത്. സംശയം തോന്നാതിരിക്കാൻ വേണ്ടി ഭാര്യയേയും കൂട്ടിയാണ്ഇയാൾ പണം കടത്താൻ ശ്രമിച്ചത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് കാസർഗോഡ് ഡിവൈഎസ്പി ബാല കൃഷ്ണൻ നായരുടെയും മഞ്ചേശ്വരം ഇൻസ്പെക്ടർ സന്തോഷ് കുമാറിനെയും നേതൃത്വത്തിൽ ഉള്ള സംഘം പണം പിടികൂടിയത്.

Related posts

Leave a Comment