Kannur
ക്രിസ്മസ് അപ്പൂപ്പന്റെ മുഖംമൂടി ധരിച്ച് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ
കണ്ണൂർ: ക്രിസ്മസ് പാപ്പായുടെ മുഖംമൂടി ധരിച്ച് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ. കുറുവ കാഞ്ഞിരയിലെ ഫർഹാനെയാണ് മരിച്ച നിലയിൽ കണ്ടത്. പതിനെട്ട് വയസ്സായിരുന്നു. ലേണേഴ്സ് ടെസ്റ്റിൽ പരാജയപ്പെട്ട മനോവിഷമത്തിലായിരുന്നു വിദ്യാർത്ഥിയെന്ന് ബന്ധുക്കൾ പറഞ്ഞു. തോട്ടട എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡിറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Featured
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടന്ന് തള്ളിക്കയറാന്‍ ശ്രമിച്ച സമരക്കാര്‍ക്കുനേരെ പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമായി.
അറസ്റ്റ് ചെയ്തുകൊണ്ടുപോവുന്ന വാഹനത്തിനു മുന്നില്‍ സമരക്കാര്‍ ഏറെ നേരം നിലയുറപ്പിച്ചു. ഏതാനും മിനിറ്റുകള്‍ക്കം പ്രവര്‍ത്തരെ അറസ്റ്റ് ചെയ്തു നീക്കി. ആഭ്യന്തരവകുപ്പും അധോലോകവുമായ അവിശുദ്ധ കൂട്ടുകെട്ടിലും സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ അക്രമത്തിലും പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മീഷണര്‍ ഓഫിസ് മാര്‍ച്ച് നടത്തിയത്. 11.30ന് ഡി.സി.സി ഓഫിസിനു മുന്നില്‍ നിന്ന് ആരംഭിച്ച പ്രകടനം ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്ട്ടിന് ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
Featured
ഞാന്‍, എന്റെ കുടുംബം, എന്റെ സമ്പത്ത് എന്നത് മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം: കെ സുധാകരന്
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തരവകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. പിണറായിയെ ഭീകര ജീവി എന്നാണ് കെ. സുധാകരന് വിശേഷിപ്പിച്ചത്. ഈ മുഖ്യമന്ത്രിയെ വെച്ച് ഒരു ദിവസം പോലും മുന്നോട്ടുപോകാനാകില്ലെന്നും പിണറായിയെ ജനങ്ങള്‍ തന്നെ പുറത്താക്കുമെന്നും സുധാകരന് പറഞ്ഞു.
ഞാന്‍, എന്റെ കുടുംബം, എന്റെ സമ്പത്ത് എന്നത് മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഈ നാട്ടിലെ ജീവിതങ്ങളുടെ ഹൃദയത്തുടിപ്പ് മനസിലാക്കാന്‍ പോലും അറിയാത്ത ഒരു ഭീകരജീവിതാണ് തന്റെ നാട്ടുകാരനായ പിണറായി വിജയന്. പൊലീസുകരെ നിയന്ത്രിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണിത്. ചക്കിക്കൊത്ത ചങ്കരന് എന്ന പോലെയാണ് മുഖ്യമന്ത്രിയുടെ പൊലീസുകരെന്നും സുധാകരന് ആരോപിച്ചു.
Featured
ഹേമാ കമ്മീഷൻ റിപ്പോർട്ട്; സർക്കാർ നടപടികൾ രാഷ്ട്രീയ കൊടിയുടെ നിറം നോക്കി: കെ സുധാകരൻ
കണ്ണൂർ: ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ ജനകീയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് കെ സുധാകരൻ എം പി. മുഖം നോക്കിയാണ് കേസെടുക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നതെങ്കിൽ ശക്തമായ സമരം കോൺഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. ഇടതുപക്ഷവുമായി ബന്ധമുള്ള ഒരുപാട് പേരുകൾ പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ടാണ് നടപടിയെടുക്കാൻ സർക്കാരിന് സാധിക്കാത്തതെന്നും കെ സുധാകരൻ ആരോപിച്ചു.
ഹേമാ കമ്മിറ്റി റിപ്പോർട്ട് സി പി എമ്മിനെ ബാധിക്കുന്നുവെന്ന് മുൻകൂർ പരിശോധന നടത്തി. കുറ്റവാളികളിൽ ഏറെയും സി പി എം ബന്ധമുള്ളവരാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ കണ്ണൂരുകാരനായ പ്രമുഖനും സമാനമായ ആരോപണം നേരിട്ടയാളാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ പുറത്തുവിടാത്ത ഒരുപാട് പേജുകളും അതിലുൾക്കൊള്ളുന്ന വിവരങ്ങളുമുണ്ട്. യഥാർത്ഥ പ്രതികളിലേക്ക് അന്വേഷണം എത്തിയില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നും സുധാകരൻ പറഞ്ഞു.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Kerala3 months ago
ജീവനക്കാർക്കായി സർക്കാരിൻ്റേത് ‘ക്രൂരാനന്ദം’ പദ്ധതി; സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News2 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business4 weeks ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login