Connect with us
48 birthday
top banner (1)

News

ശ്വാസകോശ അക്കാദമി ഒറേഷൻ പുരസ്ക്കാരം ഡോ. പി.എസ്. ഷാജഹാന്

Avatar

Published

on

ആലപ്പുഴ : അക്കാദമി ഓഫ് പൾമൊണറി ആൻറ് ക്രിട്ടിക്കൽ കെയർ മെഡിസിന്റെ ( എ പി സി സി എം ) ഈ വർഷത്തെ അക്കാദമി ഒറേഷൻ പുരസ്ക്കാരത്തിനു ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം പ്രൊഫസർ ഡോ പി എസ് ഷാജഹാൻ അർഹനായി. സംഘടനയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ നാല് മുതൽ ആറു വരെ കൊച്ചിയിൽ വെച്ച് നടക്കുന്ന ശ്വാസകോശ വിദഗ്ധരുടെ രജത ജൂബിലി സമ്മേളനമായ ‘ പൾമൊകോൺ സിൽവർ കൊച്ചി 2024 ‘ ൽ വെച്ച് ‘ആരോഗ്യകരമായ ജീവിതത്തിനു ആരോഗ്യകരമായ ശ്വാസകോശങ്ങൾ’ എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും.

എ പി സി സി എം പ്രസിഡന്റ് ഡോ ഡേവിസ് പോളും , സെക്രെട്ടറി ഡോ ജൂഡോ വാച്ചാപറമ്പിലും ഡോ ഷാജഹാന് പുരസ്ക്കാരം സമ്മാനിക്കും. കേരള ആരോഗ്യ സർവ്വകലാശാലയുടെ പ്രഥമ സെനറ്റ് അംഗമായിരുന്ന ഷാജഹാൻ ശ്വാസകോശ വിദഗ്ദരുടെ സംഘടനയായ അക്കാദമി ഓഫ് പൾമണറി ആൻറ് ക്രിട്ടിക്കൽ കെയർ മെഡിസിൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട് .ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനത്തിലുടനീളം രാഹുൽ ഗാന്ധിയെ അനുഗമിയ്ക്കാൻ കേരള ഗവൺമെന്റ് നിയോഗിച്ച പ്രത്യേക മെഡിക്കൽ സംഘത്തിന്റെ തലവനായിരുന്ന ഡോ. ഷാജഹാൻ റാന്നി പുറത്തേൽ റിട്ടയേർഡ് അധ്യാപകരായ പി.സി. സുലൈമാന്റേയും പി.എം. ബീവിയുടേയും പുത്രനാണ്.കോട്ടയത്ത് ഡപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടറായ ഷാമിലയാണു ഭാര്യ . എം.സി.എ വിദ്യാർത്ഥിയായ സഫർ, മെഡിക്കൽ വിദ്യാർത്ഥിനി സൈറ എന്നിവർ മക്കൾ.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

Published

on

കുവൈറ്റ് സിറ്റി: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് – ട്രാസ്‌ക് അംഗങ്ങൾക്കായി ഇഫ്‌താർ സംഗമം 2025 സംഘടിപ്പിച്ചു. പ്രസിഡന്റ് ശ്രീ. സ്റ്റീഫൻ ദേവസ്സി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീ. ഷാജി പി.എ സ്വാഗതം ആശംസിച്ചു. അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധി ശ്രീ. മാത്യു ജോസഫ് (മാർക്കറ്റിങ് ഡിപ്പാർട്ട്‌മെന്റ്, റിലേഷൻഷിപ്പ് മാനേജർ), ജോയ് ആലുക്കാസ് പ്രതിനിധി ശ്രീ. സൈമൺ പള്ളികുന്നത്ത് എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു. ഫൈസൽ മഞ്ചേരി റമദാൻ പ്രഭാഷണം നടത്തി. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലത്ത് പരസ്പരം ഒന്നിച്ചിരിക്കുവാനുംജാതി മാതാ വിഭാഗീയ ചിന്തകൾക്കതീതമായി ആശയങ്ങൾക് പങ്കു വെക്കാനും കഴിയുന്നത് തന്നെ മഹത്തരമായ അനുഭവമാണെന്ന് ശ്രി ഫൈസൽ മഞ്ചേരി തന്റെ റമദാൻ സന്ദേശത്തിൽ പറഞ്ഞു. വനിതാവേദി ജനറൽ കൺവീനർ: ശ്രീമതി പ്രതിഭ ഷിബു, വൈസ് പ്രസിഡന്റ്: ശ്രീമതി ഷൈനി ഫ്രാങ്ക്, കേന്ദ്ര ഭരണ സമിതി അംഗങ്ങളായ റാഫി ജോസ് എരിഞ്ഞേരി, രാജൻ ചാക്കോ തോട്ടുങ്ങൽ, സാബു കൊമ്പൻ, ദിലീപ്കുമാർ, നിഖില പി.എം, സജിനി വിനോദ്, ഏരിയ ഭാരവാഹികളായ ആന്റോ പാണേങ്ങാടൻ, ജഗദാംബരൻ, സംഗീത് ലാൽ തോമസ്, ഷാജുദീൻ, ജിതേഷ്, മനോജ്കുമാർ, ഓഡിറ്റർ ഗിരീഷ് എന്നിവർക്ക് പുറമെ അതിഥികളായി പങ്കെടുത്ത മാധ്യമ പ്രവർത്തകരും ഇതര ജില്ലാ അസോസിയേഷൻ പ്രതിനിധികളും ഇഫ്താർ സംഗമത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. അംഗങ്ങളിൽ നിന്നും അംഗങ്ങളിലേക്ക് സഹായം എത്തിക്കുക എന്ന ആശയവുമായി രൂപീകരിച്ച വെളിച്ചം പദ്ധതിയെ കുറിച്ച് ശ്രീ. സെബാസ്റ്റ്യൻ വാതുക്കാടൻ വിശദീകരിച്ചു.

പ്രവാസം അവസാനിപ്പിച്ചു പോകുന്ന അബ്ബാസിയ ഏരിയ അംഗങ്ങളായ ജോസഫ് ഫ്രാൻസിസ്, സുബിൻ സുബ്രഹ്മണ്യൻ, ജോർജ് ഫ്രാൻസിസ് എന്നിവരുടെ കുടുംബങ്ങൾക്ക് പ്രസ്തുത ചടങ്ങിൽ വെച്ച് ഏരിയ കൺവീനർ ആന്റോ പാണേങ്ങാടൻ, പ്രസിഡന്റ് സ്റ്റീഫൻ ദേവസ്സി എന്നിവർ ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു. ഇഫ്താർ വിരുന്നിൽ പങ്കെടുത്ത വിശിഷ്ട അതിഥികൾക്കും, അസോസിയേഷൻ കുടുംബാംഗങ്ങൾക്കും ട്രാസ്‌ക് ട്രഷറർ. വിനോദ് മേനോൻ നന്ദി പ്രകാശിപ്പിച്ചു.

Continue Reading

News

കരുണവറ്റാത്ത ലോകത്ത് തിരിച്ചു ലഭിക്കുന്ന നന്മയും അനുഗ്രഹവുമാണ് റമദാൻ : അമീൻ മൗലവി ചേകനൂര്

Published

on

കുവൈറ്റ് സിറ്റി : പുണ്ണ്യങ്ങൾ കൊണ്ട് അനുഗ്രഹീതമായ ദിന രാത്രങ്ങൾ കടന്ന് പോവുമ്പോൾ മാനുഷിക മൂല്യങ്ങൾ ഉയർത്തി പിടിച്ചു സഹജീവികൾക്ക് ചെയ്ത് വരുന്ന സഹായം കരുണവറ്റാത്ത ലോകത്ത് നമ്മിലേക്ക്‌ തന്നെ തിരിച്ചു ലഭിക്കുന്ന വലിയ നന്മയും അനുഗ്രഹവുമാണെന്ന് കെകെഎംഎ അബ്ബാസിയ അബ്ബാസിയ ബ്രാഞ്ച് ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ റമദാൻ സന്ദേശം നൽകി കൊണ്ട് അമീൻ മൗലവി ചേകനൂര് അഭിപ്രായപ്പെട്ടു.
നൈഫ സൈനബ് ഖുർആൻ പാരായണം നിർവഹിച്ചു കെ. കെ. എംഎ. അബ്ബാസിയ ബ്രാഞ്ച് ഇവൻറ് വൈസ് പ്രസിഡന്റ് ഷാഫി ഷാജഹാൻ സ്വാഗതം പറഞ്ഞു. കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ബ്രാഞ്ച് പ്രസിഡന്റ്‌ അബ്ദുൽ റഷീദ് അധ്യക്ഷൻ വഹിച്ചു. ആയിരങ്ങൾ പങ്കെടുത്ത ഇഫ്താർ സംഗമം ചീഫ് പട്രോൺ- സിദ്ദീഖ് കൂട്ടുമുഖം ഉത്ഘാടനം നിർവഹിച്ചു. കേന്ദ്ര ചെയർമാൻ എ. പി. അബ്ദുൽ സലാം, ആക്ടിങ് പ്രസിഡന്റ്‌ കെ. സി. റഫീഖ്, ട്രഷറർ മുനീർ കുനിയ, ഖാലിദ് ഉസ്താദ് . കേന്ദ്ര വർക്കിംഗ്‌ പ്രസിഡന്റ്‌ ഒ പി ശറഫുദ്ധീൻ, കേന്ദ്ര കമ്മ്യൂണിക്കേഷൻ സെക്രട്ടറി കെ. സി. അബ്ദുൽ കരീം,കെ. എ. ച്. മുഹമ്മദ് കുഞ്ഞി, അഷ്‌റഫ്‌ മങ്കാവ്, ശരീഫ് പി. എം. ഫിറോസ്. ടി ,ഫർവാനിയ സോൺ പ്രസിഡന്റ്‌ പി. പി. പി. സലീം, സിറ്റി സോൺ പ്രസിഡന്റ്‌ അബ്ദുൽ ലത്തീഫ് ഷാദിയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കെ. കെ. എം. എ. അബ്ബാസിയ ബ്രാഞ്ച് ഇവന്റ് മാനേജ് മെന്റ് ടീമീന്റെ കീഴിൽ മുഴുവൻ എക്സിക്യൂട്ടീവ് അംഗങ്ങളും നിയന്ത്രിച്ച പരിപാടിക്ക് അഹ്മദ് അൽ മഗ്‌രിബ്, മിസ്റ്റർ ലൈറ്റ് ആൻഡ് ഫിലിപ്സ് എന്നിവർ സ്പോൺസർ ചെയ്തു. കെ.കെ. എം. എ. ബ്രാഞ്ച് ജനറൽ സെക്രട്ടറി അബ്ദുൾ കരീം നന്ദി പറഞ്ഞു, ഷംസീർ നാസ്സർ പരിപാടി ക്രോഡീകരിച്ചു.

Continue Reading

Kuwait

മാർ ബസേലിയോസ് യൂത്ത് അസോസിയേഷനും ബ്ലഡ് ഡോണേഴ്‌സ് കേരളയും രക്തദാന ക്യാംപ് സംഘടിപ്പിച്ചു

Published

on

കുവൈറ്റ് സിറ്റി : മാർച്ച് 7 നു മോർ ബസേലിയോസ് യൂത്ത് അസോസിയേഷനും ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റ് ചാപ്റ്ററും ചേർന്ന് രക്തദാന ക്യാംപ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ ആണ് സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീഷ് ചർച്ച്, കുവൈറ്റ്‌ ഇടവകയുടെ ആത്മീയ സംഘടനയായ എം ബി വൈ എ രക്തദാന ക്യാംപ് സംഘടിപ്പിച്ചത്. രാത്രി 8:00 മണി മുതൽ 11:30 മണിവരെ നടന്ന രക്ത ദാന ക്യാമ്പിൽ നിരവധി ദാതാക്കൾ പങ്കെടുത്തു. ദാതാക്കൾക്ക് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു സംസാരിച്ച ഇടവക വികാരി റെവ. ഫാദർ സ്റ്റീഫൻ നെടുവക്കാട്ട് സമൂഹ സേവനത്തിന്റെ പ്രാധാന്യവും രക്തദാനത്തിന്റെ ആവശ്യകതയും എടുത്തു പറഞ്ഞു. എംബി വൈ എ സെക്രട്ടറി കുര്യാക്കോസ് എൻ വൈ സ്വാഗതം ആശംസിച്ചു.

ഇടവക സെക്രട്ടറി ജിനു എം ബേബി മുഖ്യ പ്രഭാഷണം നടത്തി. എം ബി വൈ എ ട്രസ്റ്റി എൽദോസ് പി കെ, ക്യാമ്പ് കോർഡിനേറ്റർമാരായ എമിൽ മാത്യു, സബി മാത്യു എന്നിവരും ബ്ലഡ് ഡോണേഴ്‌സ് കേരള കോർഡിനേറ്റർസ് ആയ പ്രവീൺ, രാജൻ തോട്ടത്തിൽ, മനോജ് മാവലിക്കര എന്നിവരും ആശംസകൾ അറിയിച്ച പരിപാടിയിൽ ജനറൽ കൺവീനർ നിമീഷ് കാവാലംരക്തദാതാക്കൾക്കും സന്നദ്ധ പ്രവർത്തകർക്കും ബ്ലഡ് ബാങ്ക് സ്റ്റാഫിനും പരിപാടിയുടെ വിജയത്തിന് വേണ്ടി സഹായം ചെയ്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും അടിയന്തരഘട്ടത്തിൽ രക്തം ആവശ്യമായി വരുന്ന രോഗികൾക്ക് സഹായം എത്തിക്കുന്നതിനും 90041663, 96602365,99811972 നമ്പറുകളിൽ ബി ഡി കെ കുവൈറ്റുമായി ബന്ധപ്പെടാവുന്നതാണ്.

Advertisement
inner ad
Continue Reading

Featured