Connect with us
48 birthday
top banner (1)

Kuwait

ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ദുബായ് സത്‍വ യിൽ 350 – മത് കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു.

കൃഷ്ണൻ കടലുണ്ടി

Published

on

ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്ദുബായ് സത്‍വ യിൽ 350 – മത് കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു. കുവൈറ്റ് സിറ്റി : സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള തലത്തിൽ 350 കസ്റ്റമർ എൻഗേജ്മെന്റ് സെന്ററുകളുമായി ജൈത്രയാത്ര തുടരുന്നു. ദുബായിലെ സത്‌വയിൽ ആരംഭിച്ച 350-ാമത് കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ യുഎഇയിലെ ഫിലിപ്പീൻസ് അംബാസിഡർ അൽഫോൻസോ ഫെർഡിനാൻഡ് എ. വേർ ഉദ്ഘടാനം ചെയ്തു. ഫിലിപ്പീൻസ് സ്വാതന്ത്ര ദിനത്തിന്റെ തലേ ദിവസമായ ജൂൺ 11 ന് 350-ാമത് കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ എന്ന നാഴിക കല്ലിന്റെ ഭാഗമാകുവാൻ കഴിഞ്ഞതിൽ അഭിമാനമുള്ളതായി ഉദ്ഘാടനം നിർവ്വഹിച്ച അൽഫോൻസോ ഫെർഡിനാൻഡ് എ. വെർ പറഞ്ഞു. ലുലു എക്സ്ചേഞ്ചും ഫിലിപ്പീൻസ് ജനതയും തമ്മിലുള്ള ആത്മബന്ധത്തിന്റെ പ്രതിഫലനമാണിത് അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
inner ad

ഒരുഅന്താരാഷ്ട്ര ധനകാര്യ സ്ഥാപനമെന്ന നിലയിൽ, ഏക്കാലവും ഓർമ്മിക്കപ്പെടുന്ന വളർച്ചയുടെ നേട്ടമാണ് 350-ാമത് കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ എന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യത്തിന് ഒരുപടി മുന്നിൽ നിൽക്കുന്ന ലുലു എക്സ്ചേഞ്ചിന്റെ ഈ നേട്ടം അവർക്കായി സമർപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ലുലു ഫിനാൻഷ്യൽ ഹോൾഡിം ഗ്സിന് കീഴിലുള്ള ലുലു എക്സ്ചേഞ്ചിന്റെ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ വഴിയുള്ള സേവനങ്ങൾക്കൊപ്പം ഡിജിറ്റൽ സേവനങ്ങൾക്കും ഊന്നൽ നൽകുന്ന പ്രവർത്തനരീതിയുടെ വിജയമാണ് കമ്പനിയുടെ ഈ വളർച്ച. 2009-ൽ ആരംഭിച്ച ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ഇന്ന് 10-ലധികം രാജ്യങ്ങളിലായി വികസിച്ചു വരുന്ന സ്ഥാപനമാണ്. കമ്പനിയുടെ ഡിജിറ്റൽ പേയ്‌മെൻ്റ് സൊല്യൂഷനായ ലുലു മണി ആപ്പ് ഉൾപ്പെടെ സാമ്പത്തിക സേവന മേഖലയിൽ ഡിജിറ്റൽ രംഗത്തും ഇപ്പോൾ മുൻനിരയിലാണ്. ലുലു മണി ആപ്പ് യുഎഇയിലും ഗൾഫിൽ ആകമാനവും മികച്ച റെമിറ്റൻസ് ആപ്പുകളിൽ ഒന്നായി ഇതിനകം സ്വീകരിക്കപ്പെട്ടിട്ടുണ്ട് .

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

‘യാ ഹലാ’ കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ : ഗ്രാൻഡ് ഹൈപ്പർൽ ഗംഭീര ഷോപ്പിംഗ് മാമാങ്കം !!

Published

on

കുവൈറ്റ് സിറ്റി : ‘യാ ഹലാ’ കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഗ്രാൻഡ് ഹൈപ്പർ ലോഗോ പ്രകാശനം എഗൈല ഗ്രാൻഡ് ഹൈപ്പർ ഔട്ട് ലെറ്റ് ൽ നടന്നു. ചടങ്ങിൽ സാദ് അൽ ഹമദ് ലോഗോ അനാച്ഛാദനം നടത്തി. കുവൈറ്റിൽ ഇത് ആദ്യമായിട്ടാണ് ആകർഷണീയമായ ഷോപ്പിംഗ് ഫെസ്റ്റിവലുമായി അധികൃതർ മുന്നോട്ട് വരുന്നത്. ‘യാ ഹലാ കുവൈറ്റ്’ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി ഓഫറുകളും കണ്ണഞ്ചിപ്പിക്കുന്ന സമ്മാന പദ്ധതികളും ഗ്രാൻഡ് ഹൈപ്പർ പ്രഖ്യാപിച്ചിട്ടുണ്ട്. 70 ദിവസം നീണ്ട് നിക്കുന്ന ‘യാ ഹലാ കുവൈറ്റ്’ വിപണന മാമാങ്കത്തിൽ ഗംഭീര സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഓരോ 10 കെ ഡി പാർച്ചസിനും ലഭിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് വിവിധ സ്റ്റോറുകളിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സ് കളിൽനിക്ഷേപിച്ചുകൊണ്ടു ഏവർക്കും ഈ ഭാഗ്യ പരീക്ഷണത്തിൽ പങ്കാളികളാകാവുന്നതാണ്. 120 ആഡംബര കാറുകളും 10 ലക്ഷം ഡോളർന്റെ ക്യാഷ് പ്രൈസുകളും അടക്കം 77 ലക്ഷം ഡോളറിന്റെ സമ്മാനങ്ങളാണ് വിവിധ ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ‘യാ ഹലാ കുവൈറ്റ്’ ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാ പരിപാടികളും ഗ്രാൻഡ് ഹൈപ്പറിൽ വിവിധ ശാഖകളിൽ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നു റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി അറിയിച്ചു. സി ഇ ഓ മുഹമ്മദ് സുനീർ, ഡി ർ ഓ തഹ്സീർ അലി, സി ഓ ഓ മുഹമ്മദ് അസ്‌ലം എന്നിവരും മാറ്റ് മാനേജ്‌മന്റ് പ്രതിനിധികളും ലോഗോ പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു.

Continue Reading

Kuwait

റോയൽ എഫ്‌സി പ്രവാസി കുട്ടികൾക്കായി ഫുട്ബോൾ ടൂർണമെന്റ് ജനു. 31ന്

Published

on

കുവൈറ്റ് സിറ്റി : പ്രവാസി കുട്ടികളിലെ കായിക വാസനകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ, റോയൽ എഫ്‌സി സംഘടിപ്പിക്കുന്ന അണ്ടർ 14 സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സീസൺ വൺ, ജനുവരി മുപ്പത്തി ഒന്നാം തിയതി നടക്കുമെന്ന് സംഘാടകർ അറീയിച്ചു. മിഷ്‌റഫ് പബ്ലിക് യൂത്ത് ആൻഡ് സ്‌പോർട്സ് ഗ്രൗണ്ടിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങളിൽ 16 ടീമുകൾ പങ്കെടുക്കുമെന്നും റോയൽ എഫ്‌സി കോഓർഡിനെറ്റർമാരായ ഹർഷാദ് മുഹമ്മദ്, അഷ്ടാഖ് റഹ്മാൻ എന്നിവർ അറീയിച്ചു. മത്സര വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും സമ്മാനിക്കും. മത്സരങ്ങളിൽ അതിഥികളായി കുവൈറ്റിലെ കായിക സാമൂഹ്യ രംഗത്തെ പ്രമുഖർ സംബന്ധിക്കുന്നതാണ്. ടൂര്ണമെന്റിനെ കുറിച്ചുള്ള വിഷാദശാംശങ്ങൾക്ക് 60369777 ,96633916 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Continue Reading

Kuwait

കെഡിഎ ഫുട്ബാൾ ടൂർണമെന്റ് പോസ്റ്റർ പ്രകാശനം ചെയ്തു.

Published

on

കുവൈത്ത് സിറ്റി : കോഴിക്കോട് ജില്ലാ അസോസിയേഷൻ, അംഗങ്ങൾക്കായുള്ള സെവൻസ് ഫുട്ബോൾ ടൂർണമെന്റ്-2025, സീസൺ-1 ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. അബ്ബാസിയ സംസം ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ്‌ രാഗേഷ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. പോസ്റ്റർ മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്റഫ്, സെക്രട്ടറി രേഖ. ടി എസ്, ട്രഷറർ രഗ്ന രഞ്ജിത്ത് എന്നിവർക്ക് നൽകി അസോസിയേഷൻ ട്രഷറർ ഹനീഫ് സി പ്രകാശനം ചെയ്തു. ഫെബ്രുവരി 14 നു വെള്ളിയാഴ്ച അബ്ബാസിയ പാക്കിസ്താൻ സ്കൂൾ (ടർഫ്)ൽ വെച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അസോസിയേഷൻ അംഗങ്ങൾ, വ്യക്തിപരമായോ, ടീം ആയോ ഫെബ്രുവരി ആറാം തിയ്യതിക്ക് മുൻപായി 66851717 / 97487608 എന്നീ നമ്പറുകളിലോ, ഏരിയ പ്രസിഡന്റ് മുഖേനയോ അസോസിയേഷ൯ ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് സ്വാഗതവും ജോയ്ൻ ട്രഷറർ അസ്‌ ലം. ടി വി നന്ദിയും പറഞ്ഞു.

Advertisement
inner ad
Continue Reading

Featured