Connect with us
inner ad

Kuwait

ലുലു എക്‌സ്‌ചേഞ്ച് മൂന്നാമത്തെ ശാഖാ അബ്ബാസിയയിൽ ആരംഭിച്ചു !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : ലുലു എക്‌സ്‌ചേഞ്ച് മൂന്നാമത്തെ ശാഖാ അബ്ബാസിയയിൽ ആരംഭിച്ചു. അബ്ബാസിയ നാഷണൽ ബാങ്ക് കെട്ടിടത്തിന് പിന്നിൽ പുതുതായി ആരംഭിച്ച ലുലു ഫ്രഷ് മാർക്കറ്റ് ഔട്ട് ലെറ്റിനോട് ചേർന്നാണ് പുതിയ ശാഖാ കുവൈറ്റിലെ 37 – മത്തേയും ആഗോളതലത്തിൽ 316-ാമതുമായ പുതിയ കസ്റ്റമർ എൻഗേജ്‌മെൻ്റ് സെൻ്റർ ഉദ്ഘാടനം ചെയ്തത്. ക്ഷണിക്കപ്പെട്ട അതിഥി കളുടെയും വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിൽ ഇന്ത്യൻ എംബസി കൗൺസിലർ സഞ്ജയ് കെ.മുലൂക്ക, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ ശ്രീ. അദീബ് അഹമ്മദ്, സീനിയർ മാനേജ്‌മെൻ്റ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ അലി നാസർ അബ്ദുല്ല അൽ-ജാബ്രിയാണ് പുതിയ കസ്റ്റമർ എൻഗേജ്‌മെൻ്റ് സെൻ്റർ ഉദ്ഘാടനം ചെയ്തത്. ക്രോസ്-ബോർഡർ പേയ്‌മെൻ്റുകളിലും വിദേശ കറൻസി എക്‌സ്‌ചേഞ്ചിലും ട്രയൽബ്ലേസറായ ലുലു എക്‌സ്‌ചേഞ്ച് അസാധാരണമായ സേവനത്തിനും ഉപഭോക്തൃ സംതൃപ്തിക്കും ഉള്ള പ്രതിജ്ഞാബദ്ധത ഉറപ്പി ക്കുന്നതായി പുതിയ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം. വിശ്വാസ്യതയുടെ പര്യായമായ ലുലു എക്‌സ്‌ചേഞ്ച് സമാനതകളില്ലാത്ത സാമ്പത്തിക സേവനങ്ങൾ നൽകാനുള്ള സമർപ്പ നത്തോടെ രാജ്യത്തിൻ്റെ സാമ്പത്തിക രംഗത്ത് സുപ്രധാന പങ്കു വഹിക്കുന്നു.

“കുവൈത്ത് ഞങ്ങളുടെ പ്രവർത്തനങ്ങളുടെ ഒരു പ്രധാന വിപണിയാണ്, ലുലു എക്സ്ചേഞ്ച് ന്റെ വളർച്ചയ്‌ക്ക് കുവൈറ്റിലെ ഉപഭോക്താക്കളോടും പങ്കാളികളോടും നന്ദി പറയുന്നു.”ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് എംഡി ശ്രീ. അദീബ് അഹമ്മദ് ഉദ്‌ഘാടന വേളയിൽ പറഞ്ഞു. അബ്ബാസിയ മേഖലയിൽ ഞങ്ങളുടെ മൂന്നാമത്തെ ഉപഭോക്തൃ ഇടപഴകൽ കേന്ദ്രം തുറക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഞങ്ങളുടെ വൈവിധ്യമാർന്ന സേവനങ്ങളും ലളിതമായ ഒരു കവാടമായി വർത്തിക്കും, ഇടപഴകലിൻ്റെ ഒരു കേന്ദ്രം വളർത്തിയെടുക്കുകയും ഞങ്ങളുടെ ഡിജിറ്റൽ പേയ്‌മെൻ്റ് സംവിധാനങ്ങളും ഉപഭോകതാക്കളുടെ ആവശ്യങ്ങൾ പരിഹരിഹ്ഹ്ന്നത്തിനു പര്യാപ്തമാണ് . ലുലു എക്‌സ്‌ചേഞ്ച് കുവൈറ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ രാജേഷ് രംഗ്രേ കൂട്ടി ചേർത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അടക്കമുള്ള സാങ്കേതിക വിദ്യയിലൂന്നി മൊബൈൽ പേയ്‌മെൻ്റ് ആപ്പിലൂടെ യും – ലുലു മണിവഴി സമയബന്ധിതവും സുതാര്യതയും വിശ്വാസ്യതയും ഉള്ള സാമ്പത്തിക സേവനങ്ങൾ നൽകുന്നു. ലുലു എക്‌സ്‌ചേഞ്ചിൻ്റെ പ്രതിബദ്ധത അതിൻ്റെ ഉടമസ്ഥതയിലുള്ള ഐടി ഇൻഫ്രാസ്ട്രക്ചറും ശക്തമായ വ്യവസായ പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്തുന്നു. ഈ സഹകരണങ്ങൾ വേഗത്തിലുള്ള ഡിജിറ്റൽ ഇടപാടുകൾ സുഗമമാക്കുന്നു, പ്രധാന അന്താരാഷ്ട്ര ഇടനാഴികളിലേക്ക് തത്സമയ പേയ്‌മെൻ്റുകൾ സാധ്യമാക്കുന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിൻ്റെ അനുബന്ധ സ്ഥാപനമായ ലുലു എക്‌സ്‌ചേഞ്ച് കുവൈറ്റ് കുവൈത്തിലെ ഒരു പ്രമുഖ സാമ്പത്തിക സേവന ദാതാവാണ്. 2011-ൽ സ്ഥാപിതമായ കമ്പനി, റീട്ടെയിൽ, കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകി വരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ഇന്ത്യ – കുവൈറ്റ് രണ്ടാം നിക്ഷേപക മീറ്റ് ഫോർ സീസൺ ഹോട്ടലിൽ നടന്നു

Published

on

കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയയുടെ നേതൃത്വത്തിൽ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൌൺസിൽ (ഐ.ബി.പി. സി.) ന്റെ സഹകരണത്തോടെ കുവൈറ്റ് ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇന്ഡസ്ട്രി , യൂണിയൻ ഇൻവെസ്റ്റ്മെന്റ് കമ്പനീസ്, കുവൈറ്റ് എന്നിവയെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ത്യ – കുവൈറ്റ് രണ്ടാം നിക്ഷേപക മീറ്റ് ഫോർ സീസൺ ഹോട്ടലിൽ നടന്നു. രാജ്‌ജ്യത്തേക്കു കൂടുതൽ നിക്ഷേപകരെ എത്തിക്കുന്നതിനുള്ള എംബസ്സിയുടെ സ്ഥിരതയാർന്ന നടപടികളുടെ ഭാഗമായാണ് രണ്ടാം ഇൻവെസ്റ്റ്മെന്റ് മീറ്റ് സംഘടിപ്പിച്ചത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ബഹു. ഇന്ത്യൻ അംബാസ്സിഡർക്കു പുറമെ കുവൈറ്റ്ഇൻവെസ്റ്റ്മെന്റ് അതോറിറ്റി മാനേജിങ് ഡയറക്ടർ ശ്രീ ഗാനിം അൽ ഘെനയ്മൻ, ഇൻവെസ്റ്റ്മെന്റ് കമ്പനികളുടെ യൂണിയൻ ചെയർമാൻ ശ്രീ സലേഹ് അൽ -സെൽമി, കുവൈറ്റ് ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ജനറൽ ശ്രീ റബാഹ് അൽ റബാഹ്, ഇന്റർനാഷണൽ ഫിനാൻഷ്യൽ സെർവീസസ് ചെയർപേഴ്സൺ ശ്രീ കെ രാജരാമൻ,നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്റ്റ്‌സർ ഫണ്ട് ഓഫ് ഇന്ത്യ യുടെ എം. ഡി. യും സി ഇ. ഓ. യുമായ ശ്രീ സൻജീവ്‌ അഗർവാൾ , ഐബിപിസി ചെയർമാൻ ശ്രീ ഗുർവീന്ദർ സിങ് ലാംബ , എന്നിവരും മറ്റു വിശിഷ്ട വ്യക്തികളും പ്രത്യക ക്ഷണിതാക്കളും സന്നിഹിതരായിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്കും കുവൈറ്റിനും പരസ്പരം സഹകരിച്ചുകൊണ്ടു കൂടുതൽ ഉയരത്തിൽ എത്താനാവുമെന്ന കാഴ്ചപ്പാടോടുകൂടിയാണ് ഈ മീറ്റ്‌ സംഘടിപ്പിച്ചിട്ടുള്ളതെന്നു ബഹു. അംബാസിഡർ ഡോ. ആദർശ് സ്വൈക ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യ-കുവൈത്ത് ബന്ധത്തിൻ്റെ അടിസ്ഥാന ശില വ്യാപാരവും വാണിജ്യവുമാണ്. അഭിവൃദ്ധി പ്രാപിക്കുന്ന സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവും വൈദഗ്ധ്യമുള്ള തൊഴിൽ ശക്തിയും ഉള്ള ഇന്ത്യ , നവീകരണത്തിൻ്റെയും സാങ്കേതികവിദ്യയുടെയും ആഗോള കേന്ദ്രമായി ഉയർന്ന സാഹചര്യത്തിൽ ഈ മീറ്റ് ന് പ്രസക്തിയേറെയാണ്. 2035- ൽ വികസിത രാജ്യമാകുന്നതിനു ലക്‌ഷ്യം വെച്ചിട്ടുള്ള കുവൈറ്റിനും, 2047-ഓടെ വികസിത രാഷ്ട്രമായി മാറുന്നതിന് ലക്ഷ്യമിട്ടുള്ള ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യക്കും പരസ്പരം സഹകരിച്ചുകൊണ്ട് ഇക്കാര്യത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാനാവും. കഴിഞ്ഞ ദശകത്തിൽ പ്രതിവർഷം ആറു ശതമാന ത്തിന് മുകളിൽ വളർന്ന ഒരേയൊരു സമ്പദ്‌ വ്യവസ്ഥയും കഴിഞ്ഞ വർഷം 7.2 ശതമാനം ജിഡിപി വളർച്ചയും നേടിയ രജ്ജ്യമാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ശക്തിയും ഇന്ത്യയുടേത് തന്നെ. ഡോ. ആദർശ് സ്വൈക തുടർന്നു. ഗൾഫ് മേഖലയിലെ നിലവിലെ അനിശ്ചിതത്വങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും വകവയ്ക്കാതെ ഈ സമ്മേളനത്തിനായി വന്നെത്തിയ വിശിഷ്ടതിഥികളോടും മീറ്റിലെ മുഴുവൻ പങ്കാളികളോടും, ഐബിപിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളോടുംബഹു. അംബാസിഡർ നിസ്സീമമായ കൃതജ്ഞത അറിയിച്ചു. നിരവധി കുവൈറ്റി പ്രമുഖരും ഇന്ത്യൻ സമൂഹത്തിലെ പ്രശസ്തരായ വ്യാപാര വ്യവസായ പ്രമുഖരും പ്രത്യക ക്ഷണിതാക്കളായ വ്യക്തിത്വങ്ങളും സന്നിഹിതരായിരുന്നു.

Continue Reading

Kuwait

ഏഷ്യൻസ് ഇലവൻ ക്രിക്കറ്റ് ക്ലബ്ബ് ജേഴ്‌സി പ്രകാശനം ചെയ്‌തു

Published

on

കുവൈറ്റ് സിറ്റി : ഏഷ്യൻ ഇലവൻ ക്രിക്കറ്റ് ക്ലബ്ബ് പുതിയ സീസണിലെക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്‌തു. സാൽമിയ ഐഐസി സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ രതീഷ് വർക്കല സ്വാഗതം ആശംസിച്ചു. സ്‌പോർസോർമരായ ജെ.ഡി ഡാനിയൽ (റോയൽ ടെക്‌നിക് കമ്പനി ), അബ്ദുൾ റസാഖ് നിത്തെ എന്നിവർ ചേർന്ന് ടീം ക്യാപ്റ്റൻ ഷിച്ചു ശ്രീധരനു ജേഴ്‌സി കൈമാറികൊണ്ട് ഉത്ഘാടനം നിർവ്വഹിച്ചു. ബിജു സ്റ്റീഫൻ (ലീഗൽ സെൽ കുവൈറ്റ് പ്രസിഡൻന്റ്), താഹ, ഇർഫാദ്, ശ്രീജിത്ത് സുഭാഷ് , എമിൽ, സുജിത്ത് സുഭാഷ് എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു. സീസണിലെ മികച്ച കളിക്കാർക്കുള്ള ടീം സ്പോൺസർ ഫാൽക്കൻ പ്ലസിന്റെ അവാർഡുകൾ അബ്ദുള്ള മാമൂ , നളിൻ , ദിനേഷ് , മുനീർ , താഹ എന്നിവർക്ക് നൽകി ആദരിച്ചു. വൈസ് ക്യാപ്റ്റൻ മുഹമ്മദ്‌ യാസീൻ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kuwait

രാജു സഖറിയയുടെ ഓർമകളുമായി തനിമ അനുസ്മരണ യോഗം !

Published

on

കുവൈറ്റ് സിറ്റി : സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവും തനിമകുവൈത്തിന്റെ ഹാർഡ്കോർ അംഗവും ആയിരുന്ന അന്തരിച്ച രാജു സഖറിയാസിന്റെ ഓർമ്മകകളുമായി, കുവൈറ്റിലെ കല, സാഹിത്യ,സാംസ്കാരിക രാഷ്ട്രീയ, കായിക, ബിസ്സിനെസ്സ് രംഗത്തെ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടു അനുസ്മരണ യോഗം തനിമ സംഘടിപ്പിച്ചു.സീനിയർ ഹാർഡ് കോർ ജേക്കബ് വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജു സഖറിയയുമായുള്ള അനുഭവങ്ങൾ പങ്കു വെച്ചു കൊണ്ട് ബാബുജി ബത്തേരി സ്വാഗതം ആശംസിച്ചു. ഷാജി വർഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. രാജു സഖറിയാസിന്റെ തനിമയിലെ പ്രവർത്തങ്ങളെ ഓർക്കുകയും, തനിമയുടെ അനുശോചനം ജേക്കബ് വർഗീസ് തന്റെ ആധ്യക്ഷപ്രസംഗത്തിൽ വിശദമാക്കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ബിഇസി എക്സ്ചേഞ്ച് സിഇഒ മാത്യൂസ് വർഗീസ്, ചെസ്സിൽ രാമപുരം, ടോമി സിറിയക്, ബോബി ജോർജ്, മുരളി എസ്. പണിക്കർ, തോമസ്‌ മാത്യു കടവിൽ, ജയൻ ഹൈടെക്ക്‌, ഹമീദ്‌ കേളോത്ത്‌, കൃഷ്ണൻ കടലുണ്ടി, ⁠ഫിറോസ്‌ ഹമീദ്‌, സിജോ കുര്യൻ , ജയേഷ് കുമാർ, റോയ്‌ ആൻഡ്രൂസ്‌, സക്കീർ പുതുനഗരം തുടങ്ങിയ പ്രമുഖർ രാജു സഖറിയയുമായുള്ള ഓർമ്മകൾ പങ്കു വെക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഡി. കെ.ദിലീപ് അനുശോചന സമ്മേളനം ഏകോപിപ്പിക്കുകയും, ഹബീബുള്ള മുറ്റീച്ചൂർ നന്ദി അറിയിക്കുകയും ചെയ്തു. ഇതര തനിമ ഹാർഡ് കോർ അംഗങ്ങൾ നേതൃത്വം നൽകി. രാജു സക്കറിയാസിനായി ഏവർക്കും പുഷ്പ്പാർച്ചനക്കുള്ള അവസരം തനിമ ഒരുക്കിയിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured