Connect with us
48 birthday
top banner (1)

Kuwait

സാമൂഹിക സമർപ്പണമായി സ്തനാർബുദ ബോധവൽക്കരണ ക്യാമ്പയിൻ ഏറ്റെടുത്ത് ‘ലുലു കുവൈറ്റ്’ !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : സാമൂഹിക സമർപ്പണമായി സ്തനാർബുദ ബോധവൽക്കരണ ക്യാമ്പയിൻ ഏതെടുത്ത് ലുലു കുവൈറ്റ് . ലുലു ഹൈപ്പർമാർക്കറ്റ് കഴിഞ്ഞ സായാന്ഹത്തിൽ അൽ റായ് ഔട്ട്‌ലെറ്റി ലാണ് സ്തനാർബുദ ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചത് . ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറവുമായി (ഐഡിഎഫ്) സഹകരിച്ച് പൊതുജന അവബോധം വളർത്താനും ആവശ്യമുള്ള രോഗികളെ സഹായിക്കാനും ലക്ഷ്യമിട്ടുള്ള സ്തനാർബുദ വൈവരങ്ങൾ വിശദീകരിക്കപ്പെട്ട കാമ്പയിൻ ഏറെ ജന ശ്രദ്ധയാകർഷിച്ചു . മാരകമായ ഈ രോഗത്തിനെതിരെയുള്ള ബോധവൽക്കരണ സെമിനാറിൽ വിശിഷ്ട കാൻസർ വിദഗ്ധർ പ്രസന്റേഷൻ അവതരിപ്പിച്ചുകൊണ്ട് ക്ലാസുകൾ നൽകി. ഡോ: അമീർ അഹമ്മദ് തുടങ്ങിയ ഐ ഡി എഫ് ഭാരവാഹികളെ കൂടാതെ കുവൈറ്റിൽ ഈ രംഗത്ത് സ്തുസ്ത്യർഹമായ സേവനമനുഷ്ഠിച്ചു വരുന്ന ഡോ. സുസോവനയാടാക്കമുള്ള ഒട്ടേറെ കാൻസർ വിദഗ്ദ്ധർ സംബന്ധിക്കുകയും ഇതുസംബന്ധിച്ച രേഖകളുടെ പിൻബലത്തോടെ വസ്തുതാപരമായ വിവരങ്ങൾ നൽകുകയും ചെയ്തു. ലുലു ജീവനക്കാരടക്കം ഒട്ടേറെ സ്ത്രീകളും സന്നിഹിതരായിരുന്നു. പ്രത്യേകിച്ച്സ്തനാർബുദം സെഷനിൽ അവർ അവരുടെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കിട്ടു. ലുലു ഹൈപ്പർമാർക്കറ്റിന്റെ മുഴുവൻ സ്ത്രീ ജീവനക്കാരെയും കൂടുതൽ പ്രചോദനാത്മകവും ഹൃദയംഗമവുമായ ക്യാൻസർ വിരുദ്ധ യുദ്ധത്തിൽ സജീവമായി പങ്കെടുപ്പിക്കുകയുണ്ടായി.

ലുലു ഹൈപ്പർമാർക്കറ്റ് പിങ്ക് നിറത്തിലുള്ള ക്യാൻസർ വിരുദ്ധ കാമ്പെയ്‌ൻ പ്രചാരണ ചുവരും സജ്ജമാക്കിയിരുന്നു. അവിടെ കാൻസർ അവബോധം ലക്‌ഷ്യം വെച്ചുള്ള തങ്ങളുടെ സന്ദേശങ്ങൾ എഴുതാനും പ്രദര്ശിപ്പിക്കാനും ലുലു ഇടപാടുകാർക്കും സന്ദർശകർക്കും അവസരം നൽകിയത് കൗതുകമായി.സമൂഹത്തിലെ സ്തനാർബുദ രോഗികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള ലുലു ഹൈപ്പർമാർക്കറ്റിന്റെ ബോധവൽക്കരണ കാമ്പയിൻ പുതിയൊരു അനുഭവമായിരുന്നു എന്ന് പറയാതെ വയ്യ . ലുലു ഗ്രുപ്പിന്റെ ഐ ഡി എഫ് സഹകരണത്തോടെയുള്ള കാൻസർ അവബോധ ക്യാമ്പയിൻ തീർച്ചയായും അഭിനന്ദനാർഹമാണ്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

കാലാനുസൃത മായ മൂന്നു സുപ്രധാന നിയമ ഭേദഗതി കളുമായി കുവൈറ്റ്

Published

on

കുവൈറ്റ് സിറ്റി : കുവൈത്ത് ചരിത്രത്തിലെ സുപ്രധാനമായ മൂന്ന് നിയമ ഭേദഗതികൾ പ്രാബല്യത്തിൽ വന്നു. ദിയാധനം, വിവാഹപ്രായപരിധി, ദുരഭിമാനക്കൊല എന്നിവ സംബന്ധിച്ച് 3 സുപ്രധാന നിയമഭേദ​ഗതികൾ പ്രാബല്യത്തിൽ വവരുത്തുന്നതായി നീതിന്യായ മന്ത്രി നാസ്സർ അൽ സുമേതിനെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങൾ കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. ദിയാധനംസംബന്ധിച്ച് 1980 ലെ 67 മത് നമ്പർ അമീരി ഉത്തരവിലെ ആർട്ടിക്കിൾ 251 ആണ് 2025 ലെ 8 മത് ഉത്തരവ് വഴി ഭേദഗതി ചെയ്തിട്ടുള്ളത്. നാലു പതിറ്റാണ്ടിലേറെ കാലമായി മാറ്റമില്ലാതെ തുടർന്ന തുകയിലാണ് മാറ്റം വന്നിരിക്കുന്നത്. വ്യക്തികളുടെ വരുമാനത്തിലും വിനിമയ ശേഷിയിലുമുണ്ടായ വർദ്ധനവിനെ തുടർന്ന് സാമ്പത്തിക നിലയിലുണ്ടായ ഉയർച്ചയെ കണക്കിലെടുത്താണ് ഈ മാറ്റം. നിലവിലുണ്ടായിരുന്ന പതിനായിരം കുവൈത്തി ദിനാർ ഇപ്പ്പോസത്തെ സാമ്പത്തിക സ്ഥിതിയെ പ്രതിഫലിപ്പിക്കുന്നതല്ല എന്ന് കണ്ടെത്തിയിരുന്നു. ഭേദഗതി പ്രകാരം ദിയാ ധനം ഇരുപതിനായിരം ദിനാർ ആയി ഉയർത്തിയതാണ് ഇതിൽ ഒന്നാമത്തേത്. കൊലപാതക കേസുകളിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ടവർ,കൊല്ലപ്പെട്ട വ്യക്തിയുടെ ബന്ധുക്കൾ ആവശ്യപ്പെടുന്ന ദിയാ ധനം (ചോരപ്പണം) നൽകിയാൾ വധ ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടും. ഈ സംഖ്യയാണ് ഇരുപതിനായിരം ദിനാർ ആയി ഉയർത്തിയിരിക്കുന്നത്.

കുവൈത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വിവാഹം റെജിസ്റ്റർ ചെയ്യുന്നതിന് ചുരുങ്ങിയ പ്രായപരിധി ഉണ്ടായിരുന്നില്ല.എന്നാൽ പുതിയ നിയമ ഭേദഗതി പ്രകാരം വിവാഹം റെജിസ്റ്റർ ചെയ്യുന്നതിന് ഇനി മുതൽ വരനും വധുവിനും 18 വയസ് പൂർത്തിയാകണം. ദുരഭിമാനക്കൊലക്ക് സാധാരണ കൊലപാതകത്തിന് നൽകുന്ന അതെ ശിക്ഷ ഏർപ്പെടുത്തിയതാണ് മറ്റൊരു സുപ്രധാന നിയമ ഭേദഗതി. മാതാവ്, സഹോദരി, മകൾ എന്നിവരിൽ ആരെങ്കിലും വ്യഭിചാരം നടത്തിയതായി കണ്ടെത്തിയാൽ അതിന്റെ പേരിൽ അവരെ കൊലപ്പെടുത്തുന്ന പ്രതിക്ക് കൊലപാതക കേസിൽ നൽകുന്ന ശിക്ഷയിൽ ഇളവ് നൽകുന്ന സമ്പ്രദായമാണ് ഇതോടെ റദാക്കിയത്. കഴിഞ്ഞ മാസമാണ് ഈ മൂന്ന് നിയമങ്ങളിലും ഭേദഗതി വരുത്തി കൊണ്ട് നീതി ന്യായ മന്ത്രി വിജ്ഞാപനം പുറപ്പെടുവിച്ചത്. മന്ത്രി സഭയുടെ അംഗീകാരം കൂടി ലഭിച്ചതോടെയാണ് ഇവ കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിൽ വന്നത്.

Advertisement
inner ad
Continue Reading

Kuwait

തന്നിഷ്ടത്തിൽ നിന്നും ദൈവ വഴിയിലേക്കുള്ള സഞ്ചാരമാണ്‌ നോമ്പ്‌: ഫൈസൽ മഞ്ചേരി

Published

on

കുവൈറ്റ് സിറ്റി : കെ ഐ ജി റിഗ്ഗായ്‌ സൗഹൃദ വേദി സൗഹൃദ ഇഫ്‌താർ വിരുന്നൊരുക്കി. സിംഫണി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ ഐ ജി വൈസ്‌ പ്രസിഡന്റ്‌ ഫൈസൽ മഞ്ചേരി റമദാൻ സന്ദേശം നൽകി. ദൈവിക സന്ദേശങ്ങൾ ആരുടെയും കുത്തകയല്ല, സന്മാർഗ്ഗത്തിന്റെ സന്ദേശങ്ങൾ മാനവകുലത്തിന്റെ പൊതുസ്വത്താണെന്നും അവ പരസ്പരം കൈമാറ്റം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവനു ദാഹജലവും ഭക്ഷണവും എത്തിക്കുന്നവനും അഗതികളെ സംരക്ഷിക്കുന്നവനും രോഗികളെ സന്ദർശ്ശിക്കുന്നവനും ദൈവത്തിന്റെ വഴിയിലാണ്‌. തന്നിഷ്ടത്തിൽ നിന്നും ദൈവ വഴിയിലേക്കുള്ള സഞ്ചാരമാണ്‌ നോമ്പ്‌. സ്വന്തത്തെ ശുദ്ധീകരിക്കാനും, തനിക്കും തനിക്കു ചുറ്റുമുള്ളവർക്കും വേണ്ടി ദൈവത്തോട്‌ ചോദിക്കാനുമുള്ള സുവർണാവസരമാണ്‌ റമദാൻ അടുത്തുള്ളവനെ അറിയുക, സ്വന്തത്തെ നിയന്ത്രിക്കുക ഇവയാണ്‌ റമദാനിന്റെ സന്ദേശം,അദ്ദേഹം പറഞ്ഞു.

യാസർ കരിങ്കല്ലത്താണി അധ്യക്ഷത വഹിച്ച പരിപാടിയിൽ രവിചന്ദ്രൻ ആശംസാപ്രസംഗം നടത്തി ഏരിയ പ്രസിഡണ്ട്‌ അറഫാത് സംബന്ധിച്ചു സൗഹൃദ വേദി സെക്രട്ടറി സൽവാസ്‌ പരപ്പിൽ സ്വാഗതവും മുഹമ്മദ്‌ ഫഹീം നന്ദിയും പറഞ്ഞു.

Continue Reading

Kuwait

കോട്ടയം പ്രവാസി അസോസി യേഷൻ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

Published

on

കുവൈത്ത് സിറ്റി : കോട്ടയം ഡിസ്ട്രിക് പ്രവാസി അസോസിയേഷൻ കുവൈറ്റ് (കോട്പക് ) 2025 – 2026 പ്രവർത്തന കാലയളവിലേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു . പ്രസിഡന്റ് ശ്രീ. ഡോജി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സുമേഷ് ടി.എസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ പ്രജിത് പ്രസാദ് വാർഷിക കണക്കും അവതരിപ്പിച്ചു. അനൂപ് സോമൻ വരണാധികാരിയായി നടന്ന തെരഞ്ഞടുപ്പിൽ 2025 -2026 പ്രവർത്തന വർ ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് നിജിൻ മൂലയിൽ, ജനറൽ സെക്രട്ടറി ജിത്തു തോമസ്, ട്രഷറർ സുബിൻ ജോർജ്, രക്ഷാധികാരികൾ ആയി അനൂപ് സോമൻ, ജിയോ തോമസ്, സിവി പോൾ, അഡ്വൈസറി ബോർഡ് ചെയർമാൻ പ്രവീൺ കുമാർ, അഡ്വൈസറി ബോർഡ് അംഗങ്ങളായി, സുമേഷ് ടി.എസ്, ഡോ. റെജി തോമസ്, പ്രസാദ് നായർ, സെനി നിജിൻ, നിധി സുനീഷ്, എന്നിവരെയും തെരെഞ്ഞെടുത്തു. റോബിൻ ലൂയിസ്, ഷൈജു എബ്രഹാം (വൈസ് പ്രസിഡന്റ്‌മാർ) സാന്ദ്ര രാജു, ഷൈൻ പി ജോർജ് (ജോയിന്റ് സെക്രട്ടറി), ജോസഫ് കെ.ജെ (ജോയിന്റ് ട്രഷറർ), പ്രദീപ് കുമാർ (ചാരിറ്റി കൺവീനർ) വിജയലക്ഷ്മി (ജോയിന്റ് ചാരിറ്റി കൺവീനർ)എന്നിവരെയും ഏരിയ കോർഡിനേറ്റർമാർ മാരായി സോജി മാത്യു (അബ്ബാസി ), നിവാസ് ഹംസ (മംഗഫ് , ഫഹാഹീൽ), അനിൽ കുറവിലങ്ങാട് (മഹ്ബൂല, അബുഹലീഫ ), ജയിംസ് മോഹൻ (സാൽമിയ,ഹവല്ലി), ഹരികൃഷ്ണൻ (ഫർവാനിയ, കൈത്താൻ ), റോബിൻ തോമസ് (ജഹറ), എന്നിവരെയും മീഡിയ പബ്ലിസിറ്റി കൺവീനർ ആയി ബിനു യേശുദാസ്, വനിതാ ചെയർപേഴ്സൺ സോണൽ ബിനു, ജോയിന്റ് വനിതാ ചെയർപേഴ്സൺ ബീന വർഗീസ്, ഷിഫാ ഷെജിൻഎന്നിവരെയും തെരെഞ്ഞെടുത്തു.

ഡോജി മാത്യു, രതീഷ് കുമ്പളത്ത്, പ്രജിത് പ്രസാദ്, വിജോ കെ വി,സിജോ കുര്യൻ, ബുപേഷ് ടി ടി, ദീപു ഗോപാലകൃഷ്ണൻ, സിബി പീറ്റർ,വിപിൻ നായർ, ജിജുമോൻ, സുഭാഷ്, അനിൽ കുമാർ, നിഷാദ് എബ്രഹാം, ബിജുമോൻ സി.എസ്, ഷെജിന് സലാഹുദീൻ, ജാൻ ജോസ്, ടിനു, ജിനു, ജോബിൻ കുരിയാക്കോസ്, സുജിത് ജോർജ്, ഷെലിൻ ബാബു,വിദ്യ മാണി, അനില വേണുഗോപാൽ, ലിയ, ടിബാനിയ, രശ്മി രവീന്ദ്രൻ, സവിത രതീഷ്, സൗമ്യ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയും തിരഞ്ഞെടുത്തു.

Advertisement
inner ad
Continue Reading

Featured