Kuwait
ഹവല്ലിയിൽ പതിനഞ്ചാമത് ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു കുവൈത്ത് !
കുവൈറ്റ് സിറ്റി : ഹവല്ലിയിൽ പതിനഞ്ചാമത് ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു കുവൈത്ത്. ലുലു ഗ്രൂപ്പ് ചെയർമാൻ ശ്രീ യൂസഫലി എംഎ മറിയം ഇസ്മയിൽ ജുമാ അൽ അൻസാരി എന്നിവരുടെ യും മറ്റ് ഉന്നത ലുലു ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ രാജ്യത്തെ 15-ാമത് സ്‌റ്റോർ ഡോ. അലി മെർദി അയ്യാഷ് അലനേസി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.കുവൈറ്റ്, യുഎഇ, ഇന്ത്യ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, വിയറ്റ്നാം, കെനിയ, ബംഗ്ലാദേശ്, മ്യാൻമർ, മലാവി, യെമൻ, ടാൻസാനിയ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർ, നയതന്ത്രജ്ഞർ, സർക്കാർ ഉദ്യോഗസ്ഥർ, മറ്റ് പ്രമുഖർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
രാജ്‌ജ്യത്തെ പ്രധാന വാണിജ്യ കേന്ദ്രമായ ഹവല്ലിയിൽ 83,000 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റോർ, പലചരക്ക്, നോൺ-ഫുഡ്, എച്ച് ആൻഡ് ബി, ഫ്രഷ് ഫുഡ് (ശീതീകരിച്ചതും പാലുൽപ്പന്നങ്ങളും, ഫ്രോസൻ, പഴങ്ങളും പച്ചക്കറികളും, മാംസം, മത്സ്യം), ഇൻ-ഹൗസ് അടുക്കള, ഡെലിക്കേറ്റ്സെൻ ഉൽപ്പന്നങ്ങൾ എന്നിവ ലഭ്യമാണ് . കൂടാതെ ഉപഭോക്താ ക്കളുടെ വിന്റെയും ആഗ്രഹങ്ങൾ ആവശ്യാനുസരണം തെരെഞ്ഞെടുക്കുവാനായി വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ലഗേജ്, പാർട്ടി സീസണൽ ഇനങ്ങൾ, മൊബൈലുകൾ & ആക്സസറികൾ, ഐടി, ആക്‌സസറികൾ എന്നിവയും മൂല്യമേറിയ സൗന്ദര്യവർദ്ധക വസ്തുക്കളും പെർഫ്യൂമുകളും, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും ലഭ്യമാണ് .
ചടങ്ങിൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എംഎ, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, ലുലു കുവൈറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ്, ലുലു കുവൈറ്റ് റീജണൽ ഡയറക്ടർ ശ്രീജിത്ത്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും സമൂഹത്തിലെ വിശിഷ്ട വ്യക്തികളും പങ്കെടുത്തു. ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കാൻ വിവിധ തുറകളിലുള്ള നിരവധി പേരും എത്തിയിരുന്നു.
Kuwait
റൺവേ വികസനം ഓച്ച് വേഗതയിൽ : കോഴിക്കോട് – കുവൈറ്റ് യാത്രക്കാർ തീരാ ദുരിതത്തിൽ
കുവൈറ്റ് സിറ്റി : 2020 ഓഗസ്റ്റിലെ എയർ ഇന്ത്യ എക്സ്പ്രസ്സ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിർത്തി വെച്ച വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാത്തതിനെ തുടർന്ന് കോഴിക്കോട് കുവൈറ്റ് സെക്ടറിലെ യാത്രക്കാർ വലിയ യാത്രാ ദുരിതം നേരിടുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിശ്ചിത അളവിലുള്ള റൺവേ എൻഡ് സേഫ്റ്റി ഏരിയ ആർജ്ജിക്കുന്ന വിധത്തിൽ റൺവേ വർധിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചുവെങ്കിലും നിർമ്മാണ പ്രവർത്തികൾ വളരെ മന്ദഗതിയിലാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത് . ഇപ്പോഴത്തെ നിലയിൽ അടുത്ത കാലത്തൊന്നും ഈ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിക്കും എന്നും കരുതാനാവില്ല. ഈ സാഹചര്യത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും സുരക്ഷിതമായി സർവീസ് നടത്തുന്നതിന് അനുയോജ്ജ്യമായ വിമാനങ്ങളുമായി കുവൈറ്റ് – കോഴിക്കോട് സെക്ടറിൽ സർവീസ് നടത്തുന്നതിനുള്ള അനുമതി കുവൈറ്റ് വിമാന കമ്പനികളായ എയർവെയ്‌സ്, ജസീറ എയർവെയ്‌സ് എന്നിവക്ക് കൂടി നൽകുകയാണ് വേണ്ടതെന്നു ഈ റൂട്ടിൽ ദുരിതമനുഭവിക്കുന്ന കുവൈറ്റിലെ പ്രവാസി സമൂഹം ആവശ്യപ്പെടുന്നു.
കുവൈറ്റ് അടക്കമുള്ള ചില ഗൾഫ് രജ്ജ്യങ്ങളിലേക്കു വിസിറ്റ് വിസയിൽ യാത്ര ചെയ്യുന്നതിന് അതാത് രജ്ജ്യങ്ങളുടെ എയർ ലൈനുകൾ മാത്രമേ ഉപയോഗിക്കാനാവൂ. കുവൈറ്റ് കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യ കുത്തകയാക്കി വെച്ചിരിക്കയാലും കുവൈറ്റ് വിമാനകമ്പനികൾക്കു അവിടേക്കു അനുമതി ഇല്ലാത്തതിനാലും വിസിറ്റ് വിസയിൽ യാത്ര ചെയ്യുന്നവർക്ക് കനത്ത സാമ്പത്തിക നഷ്ടവും സമയ നഷ്ടവും ഉണ്ടാവുന്നു. ഇവിടെ നിന്നുള്ള യാത്രക്കാർ കൊച്ചിയിലോ ബംഗളുരുവിലോ പോയി കുവൈറ്റ് വിമാനകമ്പനികളിൽ യാത്ര ചെയ്യേണ്ടുന്ന സ്ഥിതിയാണ്. ഏതാനും മറ്റു റൂട്ട് കളിലേക്കുള്ള സ്ഥിതിയും വ്യത്യസ്തമല്ല . യൂറോപ്പിലേക്കുള്ള യാത്രക്കാർക്ക് പോലും കണക്ടിവിറ്റി സൗകര്യം ലഭിക്കുമ്പോഴാണ് കുവൈറ്റിലേക്കും തിരിച്ചുമുള്ള യാത്രക്കാർ ഈ വിധം യാതനകൾ അനുഭവിക്കേണ്ടി വരുന്നത് . എയർ ഇന്ത്യ എക്സ്പ്രസ്സ് നു കുത്തകയാക്കി വെച്ചിരിക്കുന്ന ഈ സെക്ടറിലെ യാത്രക്കാർ ഓരോ ദിവസവും യാത്ര പ്രതിസന്ധികൾ നേരിട്ട് കൊണ്ടിരിക്കയാണ്. അറിയിപ്പില്ലാതെ സർവ്വീസ് റദ്ദാക്കലും ഷെഡ്ഡുൽ തെറ്റിക്കലുംഈ റൂട്ടുകളിൽ പതിവാണ്. സമയമാറ്റം യഥാസമയം യാത്രക്കാരെ അറിയിക്കാനുള്ള മര്യാദയും അവർ കാണിക്കാറില്ല. 12- 01 – 25 നു രാവിലെ 9 .10 നു ഷെഡ്യൂൾ ചെയ്ത കുവൈറ്റ് വിമാനത്തിൽ യാത്ര ചെയ്യുന്നതിനായി അതിരാവിലെ 6 മണിയോടെ എയർപോർട്ടിൽ എത്തിച്ചേർന്ന യാത്രക്കാർക്കും ഇത്തരത്തിൽ കനത്ത ദുരിതങ്ങളാണ് നേരിടേണ്ടി വന്നത് . ആദ്യം 11.30 നു റീ ഷെഡ്യൂൾ ചെയ്ത വിമാനത്തിൽ കയറിയ യാത്രക്കാരെ സാങ്കേതിക കാരണങ്ങൾ പറഞ്ഞു ഓഫ് ലോഡ് ചെയ്ത ശേഷം ഏറെ തർക്കങ്ങൾക്കൊടുവിൽ മറ്റൊരു വിമാനത്തിൽ യാത്ര യാക്കി എങ്കിലും പകുതി പേർക്കും ലഗ്ഗെജ് ലഭിക്കാത്ത സ്ഥിതിയാണുണ്ടായത്.
എയർ അറേബ്യ, ഇത്തിഹാദ്, ഗൾഫ് എയർ, ഖത്തർ എയർ വേസ്, ഒമാൻ എയർ, നാസ്, എന്നിങ്ങനെ ഒട്ടു മിക്ക ഗൾഫ് വിമാന കമ്പനികളുടെയും കോഴിക്കോട്ടുനിന്നുള്ള സർവ്വീസുകൾ സുഗമമായി നടന്നു വരുന്നുണ്ട്. കുവൈറ്റിലേക്കുള്ള യാത്രക്കാർ മാത്രമാണ് ഏറ്റവും ദുരിതമനുഭവിക്കുന്നതെന്നു പ്രസ്താവ്യമാണ്. നിർദ്ദിഷ്ട റൺവേ വികസനം പൂർത്തിയാകുന്നത് വരെ കുവൈറ്റിലേക്കുള്ള യാത്രക്കാരോട് മാത്രമായുള്ള ഈ അനീതി ഒഴിവാക്കിയേ മതിയാവൂ. ഈ സാഹചര്യത്തിലാണ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും സുരക്ഷിതമായി സർവീസ് നടത്തുന്നതിന് അനുയോജ്ജ്യമായ വിമാനങ്ങളുമായി കുവൈറ്റ് – കോഴിക്കോട് സെക്ടറിൽ സർവീസ് നടത്തുന്നതിനുള്ള അനുമതി കുവൈറ്റ് വിമാന കമ്പനികളായ കുവൈറ്റ് എയർവെയ്‌സ്, ജസീറ എയർവെയ്‌സ് എന്നിവക്ക് കൂടി അടിയന്തിരമായി നൽകണമെന്ന് ഈ റൂട്ടിൽ ദുരിതമനുഭവിക്കുന്ന കുവൈറ്റിലെ പ്രവാസി സമൂഹം ആവശ്യപ്പെടുന്നത്.
Kuwait
സജീവൻകുന്നുമ്മലിന്റെ പിതാവ് അമ്പലത്തിൽകരുണൻ നിര്യതനായി
കുവൈറ്റ് സിറ്റി /എലത്തൂർ : ഒഐസിസി കുവൈറ്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം സജീവൻ കുന്നുമ്മലിന്റെ പിതാവ് അമ്പലത്തിൽ കരുണൻ (84 ) വയസ്സ് എലത്തൂർ ടെലിഫോൺ എക്സ്ചേഞ്ച് നു സമീപമുള്ള സ്വവസതിയിൽ നിര്യതനായി. ഭാര്യ സൗമിനി. കുവൈറ്റ് അൽമീർ ടെക്നിക്കൽ സർവീസ് കമ്പനി ഉദ്യോഗസ്ഥനായ സജീവൻ കൂടാതെ ഷൈമ ചന്ദ്രൻ, ഷൈജ രഞ്ജിത്ത് എന്നിവർ മക്കളാണ്. കെ വി ചന്ദ്രൻ (ഹൈവേ ടയർ സർവീസ്,മുംബൈ), രഞ്ജിത്ത് പാവങ്ങാട് (റിട്ടയേർഡ് റെയിൽവേ), നിഷ സജീവ് (കുവൈറ്റ്) എന്നിവർ മരുമക്കളാണ്. ഒഐസിസി കുവൈറ്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളായ ടിഎം അനീഷ് കുമാർ, ടിഎം പ്രജു എന്നിവരുടെ അടുത്ത ബന്ധുവാണ്.
അന്ത്യ കർമ്മങ്ങൾക്ക് ശേഷം ഇന്ന് ഉച്ചക്ക് 3മണിക്ക് വെസ്റ്റ് ഹിൽ ശ്‌മശാനത്തിൽ ശവസംസ്കാരം നടന്നു. ഒഐസിസി കുവൈറ്റ് കോഴിക്കോട് ജില്ലാ കമ്മിറ്റിക്കു വേണ്ടി ജില്ലാ ജന. സെക്രട്ടറി ടി കെ ശംസുദ്ധീൻ അന്ത്യോപചാരമർപ്പിച്ചു.
Kuwait
ഫാമിലി പിക്‌നിക് ആഘോഷമാക്കി ട്രാക്
കുവൈറ്റ് സിറ്റി : തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാക്) പിക്‌നിക് സംഘടിപ്പിച്ചു. കബദ് ഫാം ഹൌസ്സിൽ വെച്ച് നടന്ന പിക്‌നിക്ക് പങ്കാളിത്തം കൊണ്ട് ഉത്സവപ്രതീതി ജനിപ്പിച്ചു. വൈസ് പ്രസിഡൻ്റ് ശ്രീ ശ്രീരാഗം സുരേഷ് അധ്യക്ഷതയും എം.എ. നിസ്സാം പിക്‌നിക് ഉത്‌ഘാടനവും നിർവ്വഹിച്ചു. വൈസ് പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ മോഹൻ കുമാർ സ്വാഗതവും, പ്രോഗ്രാം ജോ. കൺവീനർ അരുൺ കുമാർ നന്ദിയും പറഞ്ഞു.
വനിതാ വേദി ഭാരവാഹികളുടെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും വിവിധയിനം കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രസിഡൻ്റ് ശ്രീമതി ശ്രീലത സുരേഷ്, ട്രെഷറർ ശ്രീമതി ഷിനി റോബർട്ട്, ജോ.ട്രെഷറർ ശ്രീമതി അശ്വതി എന്നിവർ നിയന്ത്രിച്ചു. പ്രമുഖ ഗായകരായ സ്റ്റോജോ, യൂസഫ്, പ്രജിത തുടങ്ങി നിരവധി പേർ ഗാനമേളയിൽ പങ്കെടുത്തു. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ശ്രീ. റോബർട്ട്, അബ്ബാസിയ ഏരിയ സെക്രട്ടറി ശ്രീ. മണികണ്ഠൻ, മനു എം ആർ, രമേശ്, ചന്ദ്രജിത്ത്, സുബാഷ്, ശ്രീനാഥ്, വിനോദ്, ബിജുലാൽ എന്നിവർ നിയന്ത്രിച്ചു.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര് -
News1 month ago
ക്ഷാമബത്ത കേസില് ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്ക്കാര് ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Education3 months ago
സംസ്ഥാനത്തിന്റെ അംബാസിഡറാകാം;ദേശീയ യുവസംഘം രജിസ്ട്രേഷന് 25 വരെ
You must be logged in to post a comment Login