Connect with us
48 birthday
top banner (1)

News

ലുലു ഹൈപ്പർമാർക്കറ്റ് 22-ാം വാർഷിക ആഘോഷങ്ങൾ ക്ക് തുടക്കമായി!

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : റീട്ടെയിൽ പ്രമുഖരായ ലുലു ഹൈപ്പർമാർക്കറ്റ്, കുവൈറ്റിലെ 22-ാം വാർഷികആഘോഷങ്ങൾക്ക് തുടക്കമായി. കഴിഞ്ഞ ദിവസം അൽ റായ് ഔട്ട്‌ലെറ്റിൽ വെച്ച് മെഗാ ആഘോഷത്തോടനുബന്ധിച്ച് ലുലു ഉന്നത മാനേജ്‌മെൻ്റ് തടിച്ചുകൂടിയ വ്യാപാരികളുടെയും അഭ്യുദയകാംക്ഷികളുടെയും സാന്നിധ്യത്തിൽ കേക്ക് മുറിച്ചു കൊണ്ട് തുടക്കമിട്ടു. രണ്ട് പതിറ്റാണ്ടിലേറെയായി വിജയകരമായ ദൗത്യം തുടരുന്ന ലുലു മലയാളികളുടെ ഷോപ്പിംഗ് ചിന്തയിൽ മുന്നിലെത്തുന്ന നാമമാണിന്ന്.

Advertisement
inner ad

ആഘോഷങ്ങളോടനുബന്ധിച്ച് എല്ലാ വിഭാഗങ്ങളിലുമുള്ള ഇനങ്ങൾക്ക് 70 ശതമാനം വരെ വിലകിഴിവ് വാഗ്ദാനം ചെയ്യുന്ന ‘വാർഷിക-വിൽപന’ വരം ആരംഭിച്ചിട്ടുണ്ട്. കുവൈറ്റിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും ഏപ്രിൽ 24 മുതൽ 30 വരെ നടക്കുന്ന വാർഷിക ഷോപ്പിംഗ് മാമാങ്കത്തിൽ ദിവസേന ൨൨ വിഭാഗങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കു അവിശ്വസനീയമായ വിലക്കിഴിവിൽ ലഭിക്കുന്നതാണ്.

Advertisement
inner ad

കഴിഞ്ഞ 22 വർഷമായി ബ്രാൻഡിൻ്റെ തുടർച്ചയായ സ്‌നേഹത്തിനും വിശ്വാസത്തിനും പിന്തുണക്കും ഉപഭോക്താക്കളോട് നന്ദി അറിയിക്കുന്നതായി ലുലു കുവൈറ്റ് മാനേജ്‌മെൻ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഉപഭോക്താക്കൾക്ക് ലോകോത്തര ഉൽപന്നങ്ങൾ ഏറ്റവും മത്സരാധിഷ്ഠിത വിലയിൽ എത്തിക്കുന്നതിനും ലുലു ഹൈപ്പർമാർക്കറ്റിൽ തങ്ങളുടെ ഷോപ്പിംഗ് അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമുള്ള എല്ലാ ശ്രമങ്ങളും നടത്താനുമുള്ള തങ്ങളുടെ പ്രതിബദ്ധത പത്രക്കുറിപ്പിൽ ആവർത്തിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

എം പോക്സ്: കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2 ബി

Published

on

:മലപ്പുറം:മലപ്പുറത്ത് സ്ഥിരീകരിച്ച എം പോക്സ് വ്യാപന ശേഷി കുറഞ്ഞ വകഭേദമെന്ന് ലാബ് റിസൾട്ട്. വകഭേദം 2 ബി ആണെന്ന് പരിശോധനാഫലത്തിൽ നിന്ന് വ്യക്തമായി.

മലപ്പുറത്തെ യുവാവിന്റേത് ആഫ്രിക്കയിൽ സ്ഥിരീകരിച്ച വ്യാപന ശേഷി കൂടിയ 1 ബി വകഭേദം ആകുമോ എന്നതായിരുന്നു ആശങ്ക.തിരുവനന്തപുരത്തെ ലാബിൽ ആണ് പരിശോധന നടത്തിയത്.

Advertisement
inner ad

2 ബി വകഭേദം ആയതിനാൽ വായുവിലൂടെ വൈറസ് വ്യാപിക്കില്ല.രോഗിയുമായി അടുത്ത സമ്പർക്കം ഉള്ളവർക്കെ രോഗം പകരാനിടയുള്ളൂ.രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

Advertisement
inner ad
Continue Reading

Delhi

രാഹുല്‍ ഗാന്ധിക്കെതിരെ പ്രതികരിക്കാനും പ്രതിഷേധം സംഘടിപ്പിക്കാനും ബി.ജെ.പി സമീപിച്ചിരുന്നതായി രാജ് രത്‌ന അംബേദ്കര്‍

Published

on

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സംവരണത്തെ കുറിച്ചുള്ള പരാമര്‍ശത്തിനെതിരെ പ്രതികരിക്കാനും പ്രതിഷേധം സംഘടിപ്പിക്കാന്‍ ബി.ജെ.പി സമീപിച്ചിരുന്നതായി ബി.ആര്‍. അംബേദ്കറിന്റെ ചെറുമകന്‍ രാജ് രത്‌ന അംബോദ്കറുടെ വെളിപ്പെടുത്തല്‍. രാഹുലിനെതിരെ പ്രതിഷേധം നടത്താന്‍ ചില ബി.ജെ.പി പ്രവര്‍ത്തകര്‍ രണ്ടുദിവസം തന്നില്‍ സമ്മര്‍ദം ചെലുത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. രാജ് രത്‌നയുടെ പരാമര്‍ശങ്ങളടങ്ങിയ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എന്നാല്‍ രാഹുലിനെതിരെ പ്രതിഷേധത്തിനില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. തന്നോട് ആജ്ഞാപിക്കാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്നും സമൂഹത്തിന്റെ പണത്തിലാണ് തന്റെ പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും രാജ് രത്‌ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Cinema

രഞ്ജിത്തിനെതിരായ പീഡനപരാതി: ബംഗാളി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Published

on

കൊല്‍ക്കത്ത: രഞ്ജിത്തിനെതിരായ പീഡനപരാതിയില്‍ ബംഗാളി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കൊല്‍ക്കത്ത സെഷന്‍സ് കോടതിയിലാണ് നടി മൊഴി നല്‍കിയത്.ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെച്ചാണ് കൊച്ചി പൊലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതി. കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍വെച്ചാണ് നടിക്ക് ദുരനുഭവം ഉണ്ടായത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് രഞ്ജിത്തിനെതിരെ ആരോപണവുമായി നടി രംഗത്തുവന്നത്. തുടര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്തിന് രാജിവെക്കേണ്ടി വന്നു.

Advertisement
inner ad

പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.

ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ പേടിച്ചാണ് കഴിഞ്ഞതെന്നും സംഭവത്തില്‍ പരാതി പറഞ്ഞിട്ടും കാര്യമുണ്ടായില്ലെന്നും അവര്‍ സൂചിപ്പിച്ചു. മോശം പെരുമാറ്റം എതിര്‍ത്തതിന്റെ പേരില്‍ പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാള സിനിമകളിലും പിന്നീട് അവസരം ലഭിച്ചില്ലെന്നും അവര്‍ വെളിപ്പെടുത്തുകയുണ്ടായി.

Advertisement
inner ad
Continue Reading

Featured