Kuwait
ലുലു ഹൈപ്പർമാർക്കറ്റ് ‘വിയറ്റ്നാമിൻ്റെ രുചി’ വിഭവങ്ങൾ പ്രദർശിപ്പിച്ചു !
കുവൈറ്റ് സിറ്റി : ലുലു ഹൈപ്പർമാർക്കറ്റ് കുവൈറ്റ് ഉപഭോക്താക്കൾക്ക് ‘ടേസ്റ്റ് ഓഫ് വിയറ്റ്‌നാം’ വില്പ്പന പ്രമോഷൻ ആരംഭിച്ചു. കുവൈറ്റിലെ എല്ലാലുലു ഔട്ട്‌ലെറ്റുകളിലും നിലവിലുണ്ട്. വിയറ്റ്നാമീസ് വിഭവങ്ങളുടെ സമ്പന്നമായ പൈതൃകവും സവിശേഷതയുമുള്ള പഴ വർഗ്ഗങ്ങൾ അടക്കമുള്ള ഭക്ഷ്യ വസ്തുക്കളും സുഗന്ധ വ്യഞ്ജനങ്ങളും പ്രമോഷന്റെ ഭാഗമായി സ്റ്റോർ റാക്കുകളിൽ സ്ഥാനം പിടിച്ചു. വിയറ്റ്നാമീസ് പാചകരീതി പരിചയപ്പെടു ത്തുന്ന ഭക്ഷണ കൗണ്ടറുകളും സൗജന്യ ഫുഡ് സാമ്പിൾ കിയോസ്കുകളും ചടങ് ആകര്ഷണീയമാക്കി.വിയറ്റ്നാമിൻ്റെ രുചി’ വിഭവ പ്രദർശനങ്ങൾ വീക്ഷിക്കുന്നതിനായി ലുലു ജഹ്‌റ ഔട്ട്‌ലെറ്റിൽ കഴിഞ്ഞ ദിവസം കംബോഡിയ, ഹോണ്ടുറാസ്, ലാവോസ്, സെർബിയ, ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിലെ അംബാസഡർ മാർക്കൊപ്പം ബഹു വിയറ്റ്നാം അംബാസഡർ തൻ തുവാൻ എൻഗു സന്ദർശിക്കുക യുണ്ടായി . തദവസരത്തിൽ ലുലു കുവൈറ്റിൻ്റെ ഉന്നത ഉദ്യോഗസ്ഥരും മറ്റു നയതന്ത്ര പ്രതിനിധികളും അതിഥികളും സന്നിഹിതരായിരുന്നു.
പ്രശസ്ത വിയറ്റ്നാമീസ് കഫേ ബ്രാൻഡായ ‘കോഫിലിയ’ യുടെ ഒരു ഔട്ട്ലെറ്റ് ന്റെ ഉദ്‌ഘാടനവും അതോടനുബന്ധിച്ച് നടന്നു. വിയറ്റ്നാം അംബാസഡറും അദ്ദേഹത്തോടൊപ്പം എത്തിച്ചേർന്ന മറ്റു അംബാസഡർമാരും ലുലു കുവൈറ്റ് ഡയറക്ടറും ചേർന്നാണ് കഫേ ഉദ്ഘാടനം ചെയ്തത്. ‘ടേസ്റ്റ് ഓഫ് വിയറ്റ്നാം’ പ്രമോഷനിലുടനീളം, പലചരക്ക് സാധനങ്ങൾ, ഫ്രഷ് പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾക്കൊള്ളുന്ന വിയറ്റ്നാമീസ് ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ വിപുലമായ സെലക്ഷനിൽ വിവിധ ഓഫറുകളും ആകർഷകമായ കിഴിവുകളും ലഭ്യമായിരുന്നു.
Kuwait
ഒഐസിസി കുവൈറ്റ് ഗാന്ധി ജയന്തി ആഘോഷിച്ചു
കുവൈറ്റ് സിറ്റി : മഹാത്മാ ഗാന്ധിയുടെ 155 മത് ജന്മദിനം ഒഐസിസി കുവൈറ്റ് കേക്ക് മുറിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷിച്ചു. ഒഐസിസി ഓഫീസിൽ നടന്ന ആഘോഷത്തിൽ നാഷണൽ പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ഉത്ഘാടന കർമ്മം നിർവഹിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.സ് പിള്ള സ്വാഗതം ആശംശിച്ചു. വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ അധ്യക്ഷനായിരുന്നു. ലോക സമാധാനത്തിന് മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾക്ക് നാൾക്കുനാൾ പ്രശസ്തി വര്ധിക്കുകയാണെന്ന് ശ്രീ വർഗീസ് പുതുക്കുളങ്ങര അഭിപ്രായപ്പെട്ടു.
നാഷണൽ ജനറൽ സെക്രട്ടറി വർഗീസ് മാരാമൺ, സെക്രെട്ടറിമാരായ ജോയ് കരവാളൂർ, നിസ്സാം എം.എ, വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് വിപിൻ മങ്ങാട് (ആലപ്പുഴ), അനിൽ (തിരുവന്തപുരം), സിനു ജോൺ (പത്തനംതിട്ട), ജിജോ (കോട്ടയം), നിപു ജേക്കബ് (എറണാംകുളം), ബിനു (പാലക്കാട്), സജിത്ത് (മലപ്പുറം), ഷോബിൻ സണ്ണി(കണ്ണൂർ) കൂടാതെ ബിനോയ് ചന്ദ്രൻ, ലിബിൻ , തോമസ് പള്ളിക്കൽ എന്നിവർ ആശങ്കൾ നേർന്നുകൊണ്ട് സംസാരിച്ചു. നിരവധി പേർ പങ്കെടുത്ത ആഘോഷത്തിൽ സെക്രട്ടറി സുരേഷ് മാത്തൂർ നന്ദി പറഞ്ഞു.
Kuwait
തിരുവല്ല പ്രവാസി അസോസിയേഷൻ ഓണം ആഘോഷിച്ചു
കുവൈറ്റ് സിറ്റി : തിരുവല്ല പ്രവാസി അസോസിയേഷൻന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷപരിപാടികൾ നടത്തി.പ്രസിഡന്റ് ജെയിംസ് വി കൊട്ടാരത്തിന്റെ അധ്യക്ഷതയിൽ കുവൈറ്റ് ഗായകൻ മുബാറക് അൽ റാഷീദ് ഉൽഘാടനം നിർവഹിച്ചു . സുൽത്താൻ അൽ കന്ദേരി, രക്ഷധികാരി കെ എസ് വർഗീസ്, ഡോ പ്രദീപ് ചാക്കോ, അഡ്വ. ബോർഡ് ചെയർമാൻ റെജി കോരുത്, ട്രഷറർ ബൈജു ജോസ്, എന്നിവർ പ്രസംഗിച്ചു. മുൻ പ്രസിഡന്റ് തോമസ് കുരുവിളയെ രക്ഷാധികാരി കെ എസ് വർഗീസ് പൊന്നാട അണിയിച്ചു. ജനറൽ സെക്രട്ടറി റെയ് ജു അരീക്കര സ്വാഗതവും പ്രോഗ്രാം കൺവീനർ റെജി ചാണ്ടി നന്ദിയും അറിയിച്ചു. ജനറൽ കൺവീനർ ഷിജു ഓതറ, വൈസ് പ്രസിഡന്റ് ശ്രീകുമാർ പിള്ള, ശിവകുമാർ തിരുവല്ല, ടിൻസി ഇടുക്കിള, സുജൻ ഇടപ്രാൽ, സജി പൊടിയാടി, മഹേഷ് ഗോപാലകൃഷ്ണൻ, റെജി കെ തോമസ്, ഷാജി മുതിരകാലയിൽ, ജിജി നൈനാൻ, ജെറിൻ വർഗീസ്, ലിജി ജിനു ജോസ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. ലീന റെജി,അക്സ മേരി സജി,എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഓണസദ്യ, എന്നിവയും ഉണ്ടായിരുന്നു.
Kuwait
മദീന റോസ്റ്ററി ഫഹാഹീൽ ഗ്രാൻഡ് ഹൈപെറിൽ പ്രവർത്തനമാരംഭിച്ചു
കുവൈറ്റ് സിറ്റി : ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റോസ്റ്ററി ഗ്രൂപ്പിന്റെ ശാഖയായ മദീന റോസ്റ്ററി കുവൈറ്റിലെ ഫഹാഹീൽ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിലെ ഗ്രൗണ്ട്ഫ്ലോറിൽ പ്രവർത്തനമാരംഭിച്ചു. മേത്തരം റോസ്റ്ററി ഉത്പന്നങ്ങൾ , വിവിധ ഇനം ഗുണമേന്മയുള്ള ഈത്തപ്പഴങ്ങൾ, ഡ്രൈ ഫ്രൂട്സുകൾ , ചോക്ലേറ്റുകൾ എന്നിവ കൂടാതെ അറബ് ആഫ്രിക്കൻ ചികിൽസയിലും കേരളിയആയുർവ്വേദത്തിലും പ്രധാനമായും ഉപയോഗിക്കുന്ന സസ്യ ഇനങ്ങളും ഔഷധകൂട്ടുകളും പൊടിച്ചുംഅല്ലാതെയും മദീന റോസ്‌റ്ററിയിൽ ലഭ്യമാണ്. ജിലീബ് അടക്കം മറ്റു ഗ്രാൻഡ് ഹൈപ്പർ സ്റ്റോറുകളോട് ചേർന്നും മദീന റോസ്‌റ്ററി കൂടുതൽ ശാഖകൾ തുറക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മദീന റോസ്‌റ്ററി മാനേജ്‌മെന്റും ഉന്നത ഗ്രാൻഡ് മാനേജ്‍മെന്റ് അംഗങ്ങളും ഉദ്‌ഘാടന മുഹൂർത്തത്തിന് സാക്ഷികളായി.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News1 month ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 weeks ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login