ലുലു എക്സ്ചേഞ്ച് ഹവല്ലി, റിഗ്ഗെയ് ശാഖകള്‍ പ്രവര്‍ത്തനമാരംഭിച്ചു

കൃഷ്ണൻ കടലുണ്ടി 

കുവൈറ്റ് സിറ്റി :    ലുലു ഇൻറർനാഷണൽ എക്സ്ചേഞ്ചിന്‍റെ  28-ാമത്തെയും 29-ാമത്തെയും ശാഖകൾ ഹവല്ലിയിലും റിഗ്ഗെയിലും പ്രവര്‍ത്തനം ആരംഭിച്ചു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്  പുതിയ ബ്രാഞ്ചുകള്‍   ഉദ്ഘാടനം ചെയ്തു. 
കുവൈത്തിലുടനീളമുള്ള പ്രധാന സ്ഥലങ്ങളില്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതിയിൽ നൂതനവും കാര്യക്ഷമവും ആയ സേവനങ്ങള്‍ ഉറപ്പുവരുത്തുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം തന്നെ മറ്റു നാല് ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കുമെന്നും  അദ്ദേഹം പ്രഖ്യാപിച്ചു.
കോവിഡിന് ശേഷം കുവൈത്ത് ത്വരിതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച നേടുകയാണെന്നും ബിസിനസിന്  അനുകൂലമായ മികച്ച  അന്തരീക്ഷമാണ്  രാജ്യത്തുള്ളതെന്നും അദീബ് അഹമ്മദ് വിലയിരുത്തി . ലോകത്തെവിടെയും  അതിവേഗവും വിശ്വസനീയവുമായ പണ കൈമാറ്റവും വിദേശ വിനിമയ സേവനങ്ങളുമാണ് ലുലു എക്‌സ്‌ചേഞ്ച് വാഗ്ദാനം ചെയ്യുന്നത്. 
മണി എക്സ്ചേഞ്ച് നടപടികൾ ഡിജിറ്റലൈസ് ചെയ്യുന്നതില്‍ എന്നും മുന്‍പന്തിയിലാണ് ലുലു എക്സ്ചേഞ്ചെന്നും മികച്ച സാങ്കേതിക  വിദ്യകള്‍ സമന്വയിപ്പിച്ച ലുലു ആപ്പുകള്‍ ഉപഭോക്താക്കള്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചതായും ലുലു എക്‌സ്‌ചേഞ്ച് കുവൈറ്റ് ജനറൽ മാനേജർ ഷൈജു മോഹൻദാസ് പറഞ്ഞു. 
2012- ലാണ് കുവൈത്തില്‍  ലുലു എക്സ്ചേഞ്ച് പ്രവര്‍ത്തനം ആരംഭിക്കുന്നത്. മേഖലയിലെ ഏറ്റവും പ്രമുഖമായ  ലുലു എക്സ്ചേഞ്ച്   യു.എ.ഇയിലെ ഏറ്റവും മികച്ച എക്സ്ചേഞ്ച് ഹൗസുകളിൽ ഒന്നായി ഫോബ്‌സ് മിഡിൽഈസ്റ്റ് പ്രഖ്യാപിച്ചിരുന്നു. ഐഎസ്ഒ:9001 സർട്ടിഫൈഡ് കമ്പനിയായ ലുലു എക്സ്ചേഞ്ചിന്‍റെ ലുലു മണി മൊബൈൽ ആപ്പ് കുവൈത്തിലെ ഉയർന്ന റേറ്റിംഗ് ഉള്ള പേയ്‌മെന്റ് ആപ്പുകളിൽ ഒന്നാണ് .പണമയക്കൽ, വിദേശ കറൻസി വിനിമയം, ഡബ്ലിയു.പി.എസ് തുടങ്ങി നിരവധി മൂല്യവർധിത സേവനങ്ങളാണ് ലുലു എക്സ്ചേഞ്ച് നൽകിവരുന്നത്.

Related posts

Leave a Comment