Kuwait
ലുലു ‘ഹാലഫിയസ്റ്റ’വിജയികൾ പുത്തൻ വാഹനങ്ങളു മോടിച്ച്പോയി!
കുവൈറ്റ് സിറ്റി : ഫെബ്രുവരി 1 മുതൽ മാർച്ച് 16 വരെ ലുലുവിന്റെ കുവൈറ്റിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും നടന്ന ‘ഹാല ഷോപ്പ് ആൻഡ് വിൻ’ പ്രമോഷൻ വിജയികൾ ക്കുള്ള സമ്മാനദാന ചടങ്ങ് ഏപ്രിൽ 13ന് അൽ റായ് ഔട്ട്‌ലെറ്റിൽ നടന്നു. മാർച്ച് 31 ന് വാണിജ്യ മന്ത്രാലയത്തിൽ മന്ത്രാലയ ഉദ്യോഗസ്ഥരുടെയും ഉന്നത ലുലു മാനേജ്‌മെൻ്റിൻ്റെയും സാന്നിധ്യത്തിൽ നടന്ന റാഫിൾ നറുക്കെടുപ്പ് വഴിയാണ് വിജയികളെ കണ്ടെത്തിയത്.
ഒന്നാം സമ്മാനമായി പട്രോൾ എസ്‌യുവിയും രണ്ട് ഭാഗ്യശാലികൾക്ക് രണ്ട് സ്റ്റൈലിഷ് നിസ്സാൻ എക്സ്-ട്രെയിൽ ക്രോസ്ഓവർ എസ്‌യുവികളും 30 ഭാഗ്യശാലികൾക്ക് ഏറ്റവും പുതിയ ഐഫോൺ 15 പ്രോയും സമ്മാനങ്ങളായി ലഭിക്കുകയുണ്ടായി. ഓരോ അഞ്ച് കെഡി പാർച്ചസിനും വാങ്ങുന്നയാൾക്ക് റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കാൻ അർഹതയുള്ളതായിരുന്നു ‘ഹാല ഫിയസ്റ്റ’. സംഗീത സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന സമ്മാന ദാന ചടങ്ങു് മികച്ച ഷോപ്പിംഗ് ഡെസ്റ്റിനേഷൻ എന്ന നിലയിൽ ഉപഭോക്താക്കൾക്ക് ആവേശകരമായ അനുഭവം പ്രദാനം ചെയ്യാനുള്ള ലുലു മാനേജ്‍മെന്റിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാവുന്നു.
Kuwait
കെഡിഎ ഫുട്ബാൾ ടൂർണമെന്റ് പോസ്റ്റർ പ്രകാശനം ചെയ്തു.
കുവൈത്ത് സിറ്റി : കോഴിക്കോട് ജില്ലാ അസോസിയേഷൻ, അംഗങ്ങൾക്കായുള്ള സെവൻസ് ഫുട്ബോൾ ടൂർണമെന്റ്-2025, സീസൺ-1 ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. അബ്ബാസിയ സംസം ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് രാഗേഷ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. പോസ്റ്റർ മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്റഫ്, സെക്രട്ടറി രേഖ. ടി എസ്, ട്രഷറർ രഗ്ന രഞ്ജിത്ത് എന്നിവർക്ക് നൽകി അസോസിയേഷൻ ട്രഷറർ ഹനീഫ് സി പ്രകാശനം ചെയ്തു. ഫെബ്രുവരി 14 നു വെള്ളിയാഴ്ച അബ്ബാസിയ പാക്കിസ്താൻ സ്കൂൾ (ടർഫ്)ൽ വെച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അസോസിയേഷൻ അംഗങ്ങൾ, വ്യക്തിപരമായോ, ടീം ആയോ ഫെബ്രുവരി ആറാം തിയ്യതിക്ക് മുൻപായി 66851717 / 97487608 എന്നീ നമ്പറുകളിലോ, ഏരിയ പ്രസിഡന്റ് മുഖേനയോ അസോസിയേഷ൯ ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് സ്വാഗതവും ജോയ്ൻ ട്രഷറർ അസ് ലം. ടി വി നന്ദിയും പറഞ്ഞു.
Kuwait
പൽപക് സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി : പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ജനുവരി 17 വെള്ളിയാഴ്ച വൈകിട്ട് സാൽമിയ ഫ്രണ്ട്സ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ സാൽമിയ ഏരിയ പ്രസിഡൻറ് നന്ദകുമാർ അധ്യക്ഷത വഹിച്ചു. പൽപക് പ്രസിഡൻറ് സക്കീർ പുതുനഗരം ഉദ്ഘാടനം ചെയ്ത യോഗത്തിൽ ശോഭ ദിനേശ് സ്വാഗതം ആശംസിച്ചു. ഏരിയ സെക്രട്ടറി നൗഷാദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. രാജേഷ് ബാലഗോപാൽ നന്ദി പറഞ്ഞു. പ്രേംരാജ്, രാജി ജയരാജ്, ജിത്തു , സുരേഷ് കുമാർ, ശശികുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 2025 വർഷത്തേക്കുള്ള പുതിയ ഏരിയ ഭാരവാഹികളെ യോഗത്തിൽ വെച്ച് ഐക്യകണ്ഠേന തിരഞ്ഞെടുത്തു. രാജേന്ദ്രൻ ചെറൂളിയെ ഏരിയ പ്രസിഡൻറ് ആയും, സുധീർ കുമാറിനെ ഏരിയ സെക്രട്ടറിയായും തിരഞ്ഞെടുത്തു. കൂടാതെ ഇരുപത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. തുടർന്ന് നടന്ന കുടുംബ സംഗമത്തിൽ ഏരിയ അംഗങ്ങൾ അവതരിപ്പിച്ച ഗാനമേള, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ വിവിധ കലാപരിപാടികളും ക്വിസ് മത്സരവും അരങ്ങേറി.
Kuwait
മരുഭൂമിയിൽ ജോലി ചെയ്യുന്ന വർക്ക് കിറ്റ് വിതരണം നടത്തി
കുവൈത്ത് സിറ്റി : മരുഭൂമിയിൽ ജോലി ചെയ്യുന്ന സഹോദരങ്ങൾക്ക് യൂത്ത് ഇന്ത്യ കുവൈത്തിന്റെയും കെ. ഐ. ജി കനിവിന്റെയും നേതൃത്വത്തിൽ കിറ്റ് വിതരണം നടത്തി. യൂത്ത് ഇന്ത്യ പ്രസിഡന്റ് സിജിൽ ഖാൻ അധ്യക്ഷത വഹിച്ചു, കെ ഐ ജി പ്രസിഡന്റ് പി. ടി ശരീഫ് സാഹിബ് ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ചു കൊണ്ട് റസാഖ് നദ്വി, ഡോ. ശറഫുദ്ധീൻ എന്നിവർ സംസാരിച്ചു. കനിവ് കൺവീനർ ഫൈസൽ കെ. വി സമാപനം നടത്തി. കിറ്റ് വിതരണത്തിന് യൂത്ത് ഇന്ത്യ കുവൈത്ത് സോഷ്യൽ റിലീഫ് കൺവീനർ റമീസ്, ട്രഷറർ ഹസീബ്, എക്സിക്യൂട്ടീവ് അംഗം മഹനാസ് മുസ്തഫ എന്നിവർ നേതൃത്വം നൽകി. ഇരുന്നുറോളംപേർക്കാണ് ഭക്ഷ്യ വസ്തുക്കൾ, തണുപ്പ്‍ പ്രതിരോധ വസ്ത്രങ്ങൾ, മരുന്നുകൾ എന്നിവ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര് -
News1 month ago
ക്ഷാമബത്ത കേസില് ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്ക്കാര് ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
News4 days ago
പണിമുടക്ക് നോട്ടീസ് നൽകി
You must be logged in to post a comment Login