Connect with us
,KIJU

National

ലുധിയാനയിലെ വിഷവാതക ചോര്‍ച്ച, മരണസംഖ്യ 11 ആയി

Avatar

Published

on

പഞ്ചാബ് ലുധിയാനയിലെ ഗിയാസ്പുരയുള്ള ഫാക്ടറിയില്‍ ഉണ്ടായ വാതക ചോര്‍ച്ചയില്‍ മരണപ്പെട്ടവരുടെ എണ്ണം 11 ആയി. നിരവധി പേര്‍ ചികിത്സയിലാണ്. എന്‍ഡിആര്‍എഫ് സംഘവും ഫയര്‍ഫോ‍ഴ്സ്, പൊലീസ്, ആംബുലസുകള്‍ ഡോക്ടര്‍മാര്‍ എന്നിവരടങ്ങുന്ന സംഘം ഫാക്ടറി പരിസരത്തുണ്ട്. ഫാക്ടറി പ്രദേശം നിലവില്‍ സീല്‍ ചെയ്തിരിക്കുകയാണ്അഞ്ച് സ്ത്രീകളും നാല് പുരുഷന്മാരും പത്തും പതിമൂന്നും വയസുള്ള രണ്ട് കുട്ടികളുമാണ് മരണപ്പെട്ടത്.

മരിച്ചവരുടെ കുടംബത്തിന് 2 ലക്ഷവും ചികിത്സയിലുള്ളവര്‍ക്ക് 50000 രൂപയും സഹായ ധനമായി സര്‍ക്കാര്‍ നല്‍കുമെന്ന് ലുധിയാന സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് സ്വാതി തിവാന അറിയിച്ചു. ഏത് തരത്തിലുള്ള വാതകമാണ് ചോര്‍ന്നതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അവര്‍ പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

രജപുത്ര കർണിസേന അധ്യക്ഷൻ സുഖ്‌ദേവ് സിങ് ഗോഗമേദിയയെ, അജ്ഞാത സംഘം വെടിവെച്ചു കൊല്ലപ്പെടുത്തി

Published

on

ജയ്പൂർ: രജപുത്ര കർണിസേന അധ്യക്ഷൻ സുഖ്‌ദേവ് സിങ് ഗോഗമേദിയയെ ജയ്പുരിൽ വെടിവച്ചുകൊന്നു. മറ്റ് രണ്ടുപേർക്ക് പരുക്കേറ്റു. അക്രമിസംഘത്തെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സുഖ്ദേവ് ഇരുന്ന വീട്ടിലേക്ക് ഇരച്ചു കയറിയ നാലംഗ സംഘം അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് രാജസ്ഥാൻ ഡിജിപി വ്യക്തമാക്കി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ആക്രമണത്തിൽ സുഖ്ദേവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും മറ്റൊരാൾക്കും സാരമായി പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ സുഖ്‌ദേവിനെ ഉടൻ തന്നെ ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Continue Reading

Featured

80 വർഷത്തെ ഏറ്റവും വലിയ പ്രളയദുരിതം പേറി ചെന്നൈ

Published

on

ചെന്നൈ: 80 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയ ദുരന്തത്തിനാണു തെന്നിന്ത്യൻ മെട്രോപ്പൊളീറ്റൻ ന​ഗരം ചെന്നൈ സാക്ഷ്യം വഹിക്കുന്നത്. നാശ നഷ്ടങ്ങളുടെ കണക്ക് ഊഹിക്കാവുന്നതിലുമപ്പുറം. നഷ്ടം വിലയിരുത്താൻ കേന്ദ്ര സംഘം ചെന്നൈയിലേക്ക്. സഹസ്ര കോടികളുടെ നാശ നഷ്ടങ്ങളാണുണ്ടായത്. ഇതു വരെ അഞ്ചു പേർ മരിച്ചെന്നാണ് കണക്കെങ്കിലും ആയിരങ്ങൾ വഴിയാധാരാമായി. ചെന്നൈ വിമാനത്താവളം ഓപ്പറേഷണൽ ലവലിൽ വന്നിട്ടില്ല. റൺവേ അപ്പാടെ വെളളത്തിലായി. ബേയിൽ പാർക്ക് ചെയ്തിരുന്ന എയർക്രാഫ്റ്റുകളുടെ മുൻ-പിൻ ചക്രങ്ങൾ പൂർണമായി വെള്ളത്തിൽ മുങ്ങി. റെയിൽവേ ​ഗതാ​ഗതവും പൂർണമായി സ്തംഭിച്ചു.
ചരിത്രത്തിലേക്കും വലിയ മഴ ദുരന്തത്തിനാണു ചെന്നൈ മെട്രൊപ്പൊളീറ്റൻ ന​ഗരം സാക്ഷ്യം വഹിക്കുന്നത്. ന​ഗരം പൂർണമായി വെള്ളത്തിൽ മുങ്ങി. പലേടത്തും കെട്ടിടങ്ങളും മതിലുകളും ഇടിഞ്ഞു വീണു. അഞ്ച് പേർക്കു ജീവഹാനി ഉണ്ടായി എന്നാണു വിവരം. രാത്രിയിൽ മണ്ണിടിച്ചിലുണ്ടാകുമെന്ന ആശങ്കയുണ്ട്. ചെന്നൈ വിമാനത്താവളം രാത്രി 11.30 വരെ പൂർണമായി പ്രവർത്തനം നിർത്തി വച്ചു. അന്താരാഷ്ട്ര സർവീസുകളടക്കം റദ്ദാക്കി. വിമാനത്താവളം എപ്പോൾ തുറക്കുമെന്ന് പറയാനാവില്ലെന്ന് അധികൃതർ.
ന​ഗരത്തിലെ വാഹന ​ഗതാ​ഗതം അപ്പാടെ നിശ്ചലമായി. നൂറു കണക്കിനു വാഹനങ്ങൾ പെരുവെള്ളത്തിൽ ഒലിച്ചു പോയി. നിരവധി വീടുകളും തകർന്നു. അതിനിടെ വെലവേലിലിൽ ന്യൂ ജൻ സ്കൂളിനു സമീപം റോഡിലൂടെ ഒഴുകിയെത്തിയ കൂറ്റൻ മുതല റോഡ് മുറിച്ചു കരയിലേക്കു കയറുന്നതിന്റെ വിഡിയോ ചിത്രങ്ങൾ പുറത്തുവന്നത്ജനങ്ങളെ ഭയചകിതരാക്കി. കാറിൽ യാത്ര ചെയ്തവരാണ് മുതലയുടെ വിഡിയോ പകർത്തിയത്. വനമ വകുപ്പ് അധികൃതർ സ്ഥലത്തെത്തി മുതലയെ തെരയുന്നുണ്ട്.
ഇപ്പോഴും ബം​ഗാൾ ഉൾക്കടലിൽ തന്നെയാണ് മിഷോങ് ചുഴലിയുടെ സ്ഥാനം. തെക്കൻ ആന്ധ്രയ്ക്കും ചെന്നൈക്കും ഇടയിൽ കര തൊടുമെന്നാണ് കരുതുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങളോടു പുറത്തിറങ്ങരുതെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ.

Continue Reading

Featured

ചെന്നൈ മുങ്ങി, റോഡിൽ മുതല, ഭയന്നു വിറച്ച് ജനങ്ങൾ

Published

on

ചെന്നൈ: ചരിത്രത്തിലേക്കും വലിയ മഴ ദുരന്തത്തിനാണു ചെന്നൈ മെട്രൊപ്പൊളീറ്റൻ ന​ഗരം സാക്ഷ്യം വഹിക്കുന്നത്. ന​ഗരം പൂർണമായി വെള്ളത്തിൽ മുങ്ങി. പലേടത്തും കെട്ടിടങ്ങളും മതിലുകളും ഇടിഞ്ഞു വീണു. അഞ്ച് പേർക്കു ജീവഹാനി ഉണ്ടായി എന്നാണു വിവരം. രാത്രിയിൽ മണ്ണിടിച്ചിലുണ്ടാകുമെന്ന ആശങ്കയുണ്ട്. ചെന്നൈ വിമാനത്താവളം രാത്രി 11.30 വരെ പൂർണമായി പ്രവർത്തനം നിർത്തി വച്ചു. അന്താരാഷ്ട്ര സർവീസുകളടക്കം റദ്ദാക്കി. വിമാനത്താവളം എപ്പോൾ തുറക്കുമെന്ന് പറയാനാവില്ലെന്ന് അധികൃതർ.
ന​ഗരത്തിലെ വാഹന ​ഗതാ​ഗതം അപ്പാടെ നിശ്ചലമായി. നൂറു കണക്കിനു വാഹനങ്ങൾ പെരുവെള്ളത്തിൽ ഒലിച്ചു പോയി. നിരവധി വീടുകളും തകർന്നു. അതിനിടെ വെലവേലിലിൽ ന്യൂ ജൻ സ്കൂളിനു സമീപം റോഡിലൂടെ ഒഴുകിയെത്തിയ കൂറ്റൻ മുതല റോഡ് മുറിച്ചു കരയിലേക്കു കയറുന്നതിന്റെ വിഡിയോ ചിത്രങ്ങൾ പുറത്തുവന്നത്ജനങ്ങളെ ഭയചകിതരാക്കി. കാറിൽ യാത്ര ചെയ്തവരാണ് മുതലയുടെ വിഡിയോ പകർത്തിയത്. വനമ വകുപ്പ് അധികൃതർ സ്ഥലത്തെത്തി മുതലയെ തെരയുന്നുണ്ട്.
ഇപ്പോഴും ബം​ഗാൾ ഉൾക്കടലിൽ തന്നെയാണ് മിഷോങ് ചുഴലിയുടെ സ്ഥാനം. തെക്കൻ ആന്ധ്രയ്ക്കും ചെന്നൈക്കും ഇടയിൽ കര തൊടുമെന്നാണ് കരുതുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങളോടു പുറത്തിറങ്ങരുതെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ.

Continue Reading

Featured