സൂപ്പർ വൈറലായ ആ സ്വിസ്​ ആരാധകന്​ കിട്ടി ; ലൂകാ ലോട്ടന്‍ബക്​

ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ യൂറോയിൽ നിന്ന് പുറത്താക്കിയ ആവേശപ്പോരാട്ടം സ്വിറ്റ്സർലാന്റ് ആരാധകർക്ക് മറക്കാനാകില്ല. അവസാന വിസിലിനു ഒൻപതു മിനിറ്റ് മുൻപ് വരെ രണ്ടു ഗോളിന് പിന്നിൽ നീക്കുകയും എന്നാൽ വിജയച്ചിരിയോടെ മടങ്ങുകയും ചെയ്ത സ്വിറ്റ്സർലാന്റ് പോരാട്ടം ഈ യൂറോ കപ്പിലെ ഏറ്റവും ആവേശം നിറഞ്ഞമത്സരങ്ങളിൽ ഒന്നാണ്. ഇതിനിടെ തൊണ്ടപൊട്ടുന്ന ഉച്ചത്തിലുള്ള സ്വിസ് ആരാധകന്റെ ആരവം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇയാളെ തേടിയിറങ്ങിയ സ്വിസ്​ ആരാധകക്കുട്ടം ഒടുവില്‍ കണ്ടെത്തിയിരിക്കുകയാണ്. ലൂകാ ലോട്ടന്‍ബക്​ എന്ന ഈ ആരാധകനെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന്​ ബിസിനസ്​ ക്ലാസ്​ ടിക്കറ്റ്​ നല്‍കിയാണ്​ റഷ്യയിലേക്ക് കൊണ്ടുപോകുന്നത്​. സ്വിസ്​ എയര്‍ ആണ്​ ടിക്കറ്റ്​ സ്​പോണ്‍സര്‍ ചെയ്​തിരിക്കുന്നത്​. കളി കഴിഞ്ഞ്​ മടങ്ങിവന്നാല്‍, ലൂക്കിനെ ഉപയോഗപ്പെടുത്തി കോവിഡ്​ വാക്​സിനേഷന്‍ കാമ്ബയിന്‍ സജീവമാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Related posts

Leave a Comment