വഴിക്കടവ് ബ്ലോക്ക് ഡിവിഷന്‍ യുഡിഎഫ് തിരിച്ചുപിടിച്ചു

മലപ്പുറംഃ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ്ഡിവിഷനിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ സിറ്റിംഗ് സീറ്റ് യുഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ തിരികെപ്പിടിച്ചു. കോണ്‍ഗ്രസിലെ ബാബു ഏലക്കാടന്‍ 238 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇവിടെ തെരഞ്ഞെടുക്കപ്പെട്ടത്. വണ്ടൂര്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അനില്‍ കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു, ചെറുകാവ് പത്താം വാര്‍ഡില്‍ കോണ്‍ഗ്രസിലെ കെ.‌ വി. മുരളീധരന്‍ 309 വോട്ടുകള്‍ക്കു വിജയിച്ചു.

കോട്ടയം ജില്ലയിലെ എലിക്കുളം പഞ്ചായത്തില്‍ പതിന്നാലാം വാര്‍ഡ് ഇടുമുന്നണിയില്‍ നിന്നു യുഡിഎഫ് തിരിച്ചു പിടിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജെയിംസ് ചാക്കോ ജീരകത്ത് ആ് 159 വോട്ടുകള്‍ക്ക് ഇവിടെ വിജയിച്ചത്. കണ്ണൂര്‍ ആറളത്ത് കെ. സുധാകരന്‍ (എല്‍ഡിഎഫ്), വയനാട് സുല്‍ത്താന്‍ ബത്തേരി ഡിവിഷനില്‍ എസ്. രാധാകൃഷ്ണന്‍ (എല്‍ഡിഎഫ്), കോഴിക്കോട് വളയം കല്ലുനിര വാര്‍ഡ് കെ.ടി. ഷിബനു (എല്‍ഡിഎഫ്), മലപ്പുറം തലക്കാട് പതിനഞ്ചാം വാര്‍ഡ് കെ.എം. സജുല(എല്‍ഡിഫ്), പത്തനംതിട്ട കലഞ്ഞൂര്‍ അലക്സാണ്ടര്‍ ഡാലിയേല്‍ (എല്‍ഡിഎഫ്), തിരുവനന്തപുരം നെടുമങ്ങാട് പതിനാറാം വാര്‍ഡ് വിദ്യാ വിജയന്‍ (എല്‍ിഡഎഫ്) എന്നിവരും തെരഞ്ഞെടുക്കപ്പെട്ട.

ആലപ്പുഴ മുട്ടാര്‍ പഞ്ചായത്തില്‍ യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ 168 വോട്ടുകള്‍ വീതം പിടിച്ചു സമനലിയിലെത്തിയപ്പോള്‍ നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്‍റണിയെ വിജയിയായി പ്രഖ്യാപിച്ചു.


Related posts

Leave a Comment