പാചക വാതകത്തിനും വില കൂട്ടി, പ്രതിഷേധം വ്യാപകം

കൊച്ചിഃ ഇന്ധന വിലയ്ക്കു പിന്നാലെ പാചക വാതകത്തിനും അടിക്കടി വില കൂട്ടുന്നതില്‍ പരക്കെ പ്രതിഷേധം. ഗാര്‍ഹിക വാതകത്തിനും വ്യാവസായിക വാതകത്തിനും ഇന്നു വില കുത്തനേ കൂട്ടി. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലി ണ്ടറിനു 25.50 രൂപയും വ്യാവസായികാവശ്യങ്ങള്‍ക്കുള്ള വാതകത്തിന് 80 രൂപയുമാണ് ഇന്നു കൂടിയ.ത്. കൊച്ചിയലി‍ വില യഥാക്രമം 841.50, 1550 രൂപ.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇരുനൂറു രൂപയോളമാണ് ഗാര്‍ഹിക സിലിണ്ടറുകള്‍ക്കു കൂടിയത്. ഇത് സാധാരണ വീട്ടമ്മമാരുടെ കുടുംബ ബജറ്റ് തകര്‍ത്തു. ഫെബ്രുവരിയില്‍ മാത്രം നൂറു രൂപയാണ് വര്‍ധിച്ചത്. ഇന്ധന വിലസസ വര്‍ധനവില്‍ പ്രതിഷേധിച്ചു സമരം കടുപ്പിക്കുന്ന കോണ്‍ഗ്രസ്, പാചക വാതക വിലവര്‍ധനയിലും അമര്‍ഷം പ്രകടിപ്പിച്ചു.

Related posts

Leave a Comment