Connect with us
48 birthday
top banner (1)

Kerala

കോൺ​ഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിൽ കുറഞ്ഞ കെട്ടിട നികുതി മാത്രം

Avatar

Published

on

തിരുവനന്തപുരം; കെട്ടിട നിർമ്മാണ ലൈസനൻസിനു കോൺ​ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ കുറഞ്ഞ നിരക്കെ ഈടാക്കൂയെന്ന് കോൺഗ്രസ്. ഉയർന്ന നികുതി പിരിച്ച് ജനങ്ങളെ പിഴിഞ്ഞതിൻറെ പേരിൽ സർക്കാർ നൽകുന്ന അവാർഡ് വേണ്ടെന്നും കെപിസിസി തീരുമാനിച്ചു.
കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഭേദഗതിവരുത്തി സർക്കാർ പ്രഖ്യാപിച്ച നികുതിഘടന സ്ലാബിലെ ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കിയാൽ മതിയെന്നും ഇതുസംബന്ധിച്ച് എത്രയും വേഗം പ്രമേയം പാസാക്കി കോൺഗ്രസ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സർക്കാരിന് സമർപ്പിക്കണമെന്നും കെപിസിസി നിർദ്ദേശം നൽകിയതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.
സംസ്ഥാന സർക്കാർ കുത്തനെ ഉയർത്തിയ കെട്ടിട നികുതിയും പെർമിറ്റ്, അപേക്ഷ ഫീസുകളും സ്ലാബ് സമ്പ്രദായത്തിലെ ഫീസുകളിൽ ഓരോ സ്ലാബിലേയും ഏറ്റവും കുറഞ്ഞ നിരക്ക് മാത്രമെ ഈടാക്കാവു, അന്യായമായി വർധിപ്പിച്ച പെർമിറ്റ് ഫീസ് ,റെഗുലറെെസേഷൻ ഫീസ്,ലേ ഔട്ട് ഫീസ് തുടങ്ങിയവ പിൻവലിക്കണമെന്ന് കോൺഗ്രസ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രമേയം പാസാക്കി സർക്കാരിനോട് ആവശ്യപ്പെടണം, കോൺഗ്രസ് പ്രതിപക്ഷത്ത് ഇരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സർക്കാർ പുതുതായി നടപ്പാക്കിയ അധിക നികുതികൾ ഈടാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കണമെന്നും അതിന് അനുമതി നിഷേധിച്ചാൽ പ്രതിഷേധം സംഘടിപ്പിക്കണമെന്നും കെപിസിസി നിർദ്ദേശം നൽകി.

ഇക്കഴിഞ്ഞ മാർച്ചിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി വിളിച്ച് ചേർത്ത വകുപ്പ് മേധാവികളുടെ യോഗത്തിൽ അടുത്തവർഷത്തെ മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള അവാർഡ് നിർണ്ണയത്തിലും റേറ്റിങ്ങിലും നികുതി പിരിവ് കൂടി പരിഗണിക്കണമെന്നാണ് നിർദ്ദേശം നൽകിയത്. ഉയർന്ന നികുതി പിരിച്ച് ജനങ്ങളെ പിഴിഞ്ഞതിൻറെ പേരിൽ സർക്കാരും മന്ത്രിയും നൽകുന്ന ഒരു അവാർഡും കോൺഗ്രസ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമില്ലെന്നും ക്ഷേമ പ്രവർത്തനങ്ങൾക്കും ആശ്വാസ നടപടികൾക്കും പൊതുജനം നൽകുന്ന അംഗീകാരം മാത്രം മതിയെന്നും കെപിസിസി വ്യക്തമാക്കി.

Advertisement
inner ad

സംസ്ഥാന സർക്കാരിൻറെ നികുതി പരിഷ്കരണം ജനങ്ങൾക്ക് വലിയ സാമ്പത്തിക ഭാരമാണ് അടിച്ചേൽപ്പിച്ചത്.
കെട്ടിട നികുതി വർധനവ് പൊതുജനങ്ങളെ മാത്രമല്ല വാണിജ്യ-വ്യവസായ സർവീസ് മേഖലകളെയും ഒരുപോലെ വലയ്ക്കുന്നതാണ്. അതിന് ആശ്വാസം നൽകുവാനാണ് കോൺഗ്രസ് ഇത്തരം ഒരു തീരുമാനം എടുത്തത്. സർക്കാർ നിശ്ചയിച്ച കുറഞ്ഞതും കൂടിയതുമായ അടിസ്ഥാന നിരക്കുകൾക്കുള്ളിൽ നിന്ന് ഉചിതമായ നിരക്കുകൾ ഈടാക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ സമിതിക്ക് ഉണ്ടെന്നും കെപിസിസി ചൂണ്ടിക്കാട്ടി.

Advertisement
inner ad

Kerala

ജീവാനന്ദവും പരമാനന്ദവുമല്ല, ശമ്പളവും പെൻഷനും കൃത്യമായി നൽകിയാൽ മതി; ചവറ ജയകുമാർ

Published

on

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് കുടിശ്ശികയായ ക്ഷാമബത്തയും മുടക്കമില്ലാതെ ശമ്പളവും പെൻഷനും ആണ് ആവശ്യം ജീവാനന്ദവും പരമാനന്ദവും അല്ലെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ. എൻജിഒ അസോസിയേഷൻ പബ്ലിക് ഓഫീസ് ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവാനന്ദത്തിന്റെ പേരിൽ ജീവനക്കാരുടെ ശമ്പളം കവർന്നെടുക്കാനുള്ള ശ്രമം ചെറുത്തു തോൽപ്പിക്കും.വരുമാനം പൂർണ്ണമായും വഴിമാറ്റി ചെലവഴിച്ചും ധൂർത്ത് നടത്തിയും ധനകാര്യ മിസ് മാനേജ്മെൻറ് നടത്തുന്നവർ അതിൻറെ പാപഭാരം ജീവനക്കാരുടെ തലയിൽ കെട്ടിവയ്ക്കരുത്.വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന കാലത്ത് 19 ശതമാനം ക്ഷാമബത്തയാണ് കിട്ടാനുള്ളത്
2019ലെ പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശിക നൽകാൻ ഇതേവരെ തയ്യാറായിട്ടില്ല.ലീവ് സറണ്ടർ നൽകിയിട്ട് അഞ്ചുവർഷമായി
എന്തിനും ഏതിനും മേനി നടിക്കുന്നവർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാൻ തയ്യാറാവണം.ആശ്രിത നിയമന വ്യവസ്ഥ അട്ടിമറിക്കാൻ ഗൂഢശ്രമം നടക്കുകയാണ്
13 വയസ്സിന് താഴെയുള്ള ആശ്രിതർക്ക് നിയമനം നൽകാൻ കഴിയില്ല എന്ന നിലപാട് അപലപനീയമാണ്. സമാശ്വാസ ധനമായി തുച്ഛമായ തുക നൽകി ആശ്രിതരെ വഞ്ചിക്കാനുള്ള ശ്രമമാണ് നടക്കുന്നത്
ഓരോ ദിവസവും ജീവനക്കാരുടെ ഓരോ ആനുകൂല്യങ്ങൾ വീതം. കവർന്നെടുക്കുകയാണ് ചെയ്യുന്നത്
ജീവനക്കാർക്ക് ന്യായമായി കിട്ടാനുള്ള കുടിശ്ശിക നൽകാൻ സർക്കാർ തയ്യാറാകണം
പങ്കാളിത്ത പെൻഷൻകാരെ നിരന്തരം വഞ്ചിക്കുന്നത് അവസാനിപ്പിക്കണം
പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള ആർജ്ജവം കാട്ടാൻ ഭരണകൂടം തയ്യാറാകണമെന്നും ചവറ ജയകുമാർ ആവശ്യപ്പെട്ടു.

Advertisement
inner ad

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന നയത്തിന്റെ ഭാഗമായി പങ്കാളിത്ത പെൻഷൻകാർക്ക് പുതിയ പെൻഷൻ പദ്ധതി എന്ന ആശയം ഇവിടെ വിലപ്പോകില്ല
ജീവാനന്ദം പദ്ധതിയുടെ പേരിൽ ശമ്പളം കവർന്നെടുക്കാനുള്ള ശ്രമത്തിന് തിരിച്ചടി കിട്ടും. ഈ സർക്കാരിൻറെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും എന്നും ചവറ ജയകുമാർ മുന്നറിയിപ്പ് നൽകി.

നോർത്ത് ജില്ലാ പ്രസിഡന്റ് ആഎസ് പ്രശാന്ത് കുമാർ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി കെ ജയപ്രകാശ് ,എം എസ് അജിത് കുമാർ , ജില്ലാ സെക്രട്ടറി സി ഷാജി, ട്രഷറർ പിജി പ്രദീപ്, വൈസ് പ്രസിഡണ്ട് മാരായ ഹരികുമാർ ,എൻ പി അനിൽകുമാർ , അഖിൽ എസ് പി, അജിത്ത് എ ആർ ശ്രീജിത്ത്, വിപ്രേഷ് കുമാർ ബിജോയ്, സുധീഷ് കുമാർ ഹസീന വൈശാഖ് എന്നിവർ സംസാരിച്ചു

Advertisement
inner ad
Continue Reading

Idukki

ഇടുക്കി വണ്ടന്മേട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Published

on

കുമളി: ഇടുക്കി വണ്ടന്മേട് പോലീസ് സ്റ്റേഷനിലെ സിപിഒ ആലപ്പുഴ സ്വദേശി എ.ജി. രതീഷി നെ (40) കുമളിയിലെ സ്വകാര്യ ഹോട്ടലിൽ തൂങ്ങി മരിച്ച നിലയൽ കണ്ടെത്തി. സഹപ്രവർത്തകനോട് ആത്മഹത്യചെയ്യാൻ പോവുകയാണെന്നും ഇൻക്വസ്റ്റ് നടപടികൾക്കായി തയാറായിക്കൊള്ളാനും ഫോണിൽ അറിയിച്ചശേഷമാണ് പോലീസുകാരൻ ജീവനൊടുക്കിയതെന്ന് പറയുന്നു.

കഴിഞ്ഞ് കുറച്ചുനാളുകളായി ഈ ഉദ്യോഗസ്ഥൻ മെഡിക്കൽ ലീവിലായിരുന്നു. വ്യാഴാഴ്‌ച ഡ്യൂട്ടിക്ക് പോകാനായി വീട്ടിൽനിന്ന് ഇറങ്ങിയെങ്കിലും സ്‌റ്റേഷനിലെത്തിയില്ല. വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഫോൺ ഓഫായിരുന്നു. ഉച്ചയ്ക്ക് 12 ഓടെ ഇയാളുടെ ഫോൺ ഓണാവുകയും സഹപ്രവർത്തകൻ ബന്ധപ്പെട്ടപ്പോൾ താൻ മരിക്കാൻ പോകുവാണെന്ന് പറഞ്ഞ് ഫോൺകട്ട് ചെയ്യുകയുമായിരുന്നു

Advertisement
inner ad

കുമളി പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ കുമളിയിലെ സ്വകാര്യ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: ശിൽപ.

Advertisement
inner ad
Continue Reading

Kerala

വിഴിഞ്ഞം സ്റ്റേഷനിലെ എസ്‌ഐ വീട്ടില്‍ മരിച്ച നിലയില്‍

Published

on

തിരുവനന്തപുരം: എസ് ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം സ്റ്റേഷന്‍ എസ്‌ഐ കുരുവിള ജോര്‍ജിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയം. ഇന്ന് ഉച്ചയോട് കൂടി കോട്ടയത്തെ സ്വന്തം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാവിലെ സിക്ക് ലീവെടുത്ത് നാട്ടിലേക്ക് പോവുകയായിരുന്നു.

തൃശൂര്‍ പൊലീസ് അക്കാദമിയില്‍ ജൂണ്‍ എട്ടാം തിയ്യതി എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പൊലീസ് അക്കാദമിയിലെ ട്രെയിനറായ എസ്ഐ ജിമ്മി ജോര്‍ജാണ് മരിച്ചത്. അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കില്‍ ആണ് ജിമ്മിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേരള പൊലീസ് ഫുട്ബോള്‍ ടീമിലെ താരം കൂടിയാണ്.

Advertisement
inner ad
Continue Reading

Featured