ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, ചക്രവാതച്ചുഴിയും രൂപമെടുക്കുന്നു ; സംസ്ഥാനത്ത്മഴ കനത്തേക്കും

തിരുവനന്തപുരം: അടുത്ത നാൽപ്പത്തിയെട്ടുമണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യതയെന്നും 24 മണിക്കൂറിൽ ചക്രവാതച്ചുഴി രൂപമെടുക്കുമെന്നും കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് . സംസ്ഥാനത്ത് തുലാവർഷമെത്തിയതായും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇടിമിന്നലിനും പരക്കെ മഴയ്ക്കും സാധ്യതയുണ്ട്. ഇന്നു ഉച്ച തിരഞ്ഞ് സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ പെയ്യുന്നുണ്ട്.

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയാനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Related posts

Leave a Comment