ബംഗാള്‍ ഉള്‍കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; ഒക്ടോബര്‍ 31 വരെ വ്യാപക മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി ശക്തി പ്രാപിച്ച് തെക്കന്‍ ബംഗാള്‍ ഉള്‍കടലിന്റെ മധ്യ ഭാഗത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 3 ദിവസം പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ മാസം രൂപപ്പെടുന്ന അഞ്ചാമത്തെ ന്യൂനമര്‍ദമാണിത്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍നിന്ന് കേരള തീരം മുതല്‍ മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നു. ന്യൂനമര്‍ദ പാത്തിയുടെയും സ്വാധീന ഫലമായി കേരളത്തില്‍ ഞായറാഴ്ച വരെ വ്യാപകമായി ഇടി മിന്നലൊടു കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മറ്റന്നാൾ മുതൽ ഞായറാഴ്ച വരെ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Related posts

Leave a Comment