Connect with us
inner ad

Kerala

ലോ ബഡ്ജറ്റിൽ ഒരു ചരിത്ര സിനിമ

Avatar

Published

on

ബിഗ് ബഡ്ജറ്റിൽ ചരിത്ര സിനിമകൾ നിർമ്മിച്ചെടുക്കുന്ന ഈ കാലത്ത് വെറും 6 ലക്ഷം രൂപക്ക് ഒരു ചരിത്ര സിനിമയെടുത്ത് വ്യത്യസ്തരായിരിക്കുകയാണ് അരീക്കോട്ടെ ഒരു കൂട്ടം കലാകാരന്മാർ. സ്വതന്ത്ര സമരങ്ങളിൽ വിസ്മരിക്കാതെ പോയ ഒരുപാട് ആളുകൾക്കിടയിൽ ഉള്ള ഒരാളായ 1921 ൽ ഏറനാട്ടിൽ നിന്നും ജൻമ്മിത്ത ബ്രിട്ടീഷ് വായിച്ച്ക്കെതിരെ പോരാടി അത് മൂലം സെല്ലുലാർ ജയിലിൽ 14 വർഷം തടവു ശിക്ഷ അനുഭവിക്കേണ്ടിവന്ന ‘കുണ്ടിൽ അഹമ്മദ് കുട്ടി ഹാജി ‘എന്ന സ്വതന്ത്ര സമര സേനാനിയുടെ ജീവചരിത്രം പറയുന്ന “AD19” എന്ന സിനിമയാണ് ഈ കലാകാരന്മാർ പുറത്തിറക്കിയിരിക്കുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

വിൻഡർഫെൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ കെടി. ഷാനൂൻ നിർമ്മിച്ച ചിത്രം ഷബീബ് Ard. ആണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 921ലെ നാട്ടുമ്പുറത്തെ സ സൂക്ഷ്മം നിരീക്ഷിച്ചാണ് കലാസംവിധാനവും ആയുധങ്ങളും മറ്റും ഒരുക്കി ആ കാലഘട്ടത്തെ പുനഃ സൃഷ്ടിച്ചിരിക്കുന്നത്. അരീക്കോട്ടെ നൂറോളം കലാകാരന്മാരെ അണിനിരത്തി കൊണ്ടാണ് ഏറനാട്ടിലും പരിസരപ്രദേശങ്ങളിലും ആയി ചിത്രീകരണം പൂർത്തിയാക്കിയിട്ടുള്ളത്. അഷ്കർ അലി.ടീൻസ് എം തോമസ്.ഷറഫുദ്ദീൻ കോളിയാടൻ. സനൂജ് . ഹംസത്തലി.രതീഷ് മഞ്ചേരി. ശ്രുതിബിജു .ഗോപിക പ്രമോദ്. രാധ ദേവദാസ് തുടങ്ങിയവർ അഭിനേതാക്കളായ ചിത്രം ക്യാമറ ചെയ്തത് ടി ആന്റണി ജോസഫും. ഷെഫീഖ് കെ സി മഞ്ചേരിയും ചേർന്നാണ് . അസോസിയേറ്റ് ഡയറക്ടർ നിഷാദ് മാടായി, എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ക്രിയേറ്റീവ് ഡയറക്ടർ കൂടിയായ ഹബീബിയാണ്. ചിത്രം പ്രദർശിപ്പിച്ച അരീക്കോട്ടെ ഓഡിറ്റോറിയത്തിലേക്ക് ചിത്രത്തിലെ അതേ കോസ്റ്റ്യൂംസിൽ ടിൻസ് കുതിരപ്പുറത്ത് ഓടിയെത്തിയത് നാട്ടുകാർക്കിടയിൽ കൗതുകം ഉണർത്തി. യൂട്യൂബ് റിലീസ് ആയ ചിത്രം സിനിമ പ്രേക്ഷകർക്കിടയിൽ പുതിയ ചർച്ചാവിഷയം ആയിരിക്കുകയാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Advertisement
1000x200 PX MALAYALI DCTR MDX-02-02

Kerala

തൃശൂര്‍പൂരത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ മനഃപൂര്‍വ്വം ശ്രമം നടന്നു; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

Published

on

പാലക്കാട്: തൃശൂര്‍ പൂരത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ മനഃപൂര്‍വ്വം ശ്രമം നടന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്ഥലത്ത് രണ്ട് മന്ത്രിമാര്‍ ഉണ്ടായിരുന്നു. എന്നിട്ടും ഇവരൊന്നും ഇടപെട്ടില്ല. ഇന്റലിജന്‍സ് വിഭാഗവും മറ്റും ഉണ്ടായിരുന്നിട്ടും ഇതൊന്നും അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഭാഷ്യം. പൊലീസ് നിഷ്‌ക്രിയമായിരുന്നു. നടക്കാന്‍ പാടില്ലാത്തെ കാര്യങ്ങളാണ് അവിടെ നടന്നത്. തൃശൂര്‍ പൂരം അട്ടിമറിക്കപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. രാത്രി 10.30 മണിക്ക് നടന്ന സംഭവം മുഖ്യമന്ത്രി അറിഞ്ഞതേയില്ല. എവിടെ പോയി ഡിജിപി. തെരഞ്ഞെടുപ്പ് കാലമായതു കൊണ്ട് നേരത്തെ തന്നെ ഉറക്കത്തില്‍പ്പെട്ടോയെന്ന് അറിയണം. സിറ്റി പൊലീസ് കമ്മീഷണറെ മാറ്റിയതുകൊണ്ട് മാത്രം കാര്യങ്ങള്‍ അവസാനിക്കുന്നില്ല. രാത്രി മുഴുവന്‍ കമ്മീഷണര്‍ അഴിഞ്ഞാടുകയായിരുന്നു. എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് ആഘോഷിക്കുന്നതാണ് തൃശൂര്‍ പൂരം. അത് അലങ്കോലപ്പെട്ടത് ദൗര്‍ഭാഗ്യകരമായി പോയെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

Continue Reading

Kerala

ഏപ്രിൽ 26 വരെ കേരളത്തിൽ ഉയർന്ന ചൂട് അനുഭവപ്പെടും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുന്നു. ഏപ്രിൽ 26 വരെ തുടരുമെന്നാണ് റിപ്പോർട്ട്. പാലക്കാട് താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെൽഷ്യസും പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ 37 ഡിഗ്രിയുമാണ് താപനില. അതേസമയം ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നൽ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

Choonduviral

പിണറായി ബിജെപിയുടെ താരപ്രചാരകനെന്ന് ഹസൻ

Published

on

കൊച്ചി: സംസ്‌ഥാനത്ത്‌ ബിജെപിയുടെ താരപ്രചാരകൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസൻ. ഇന്ത്യ മുന്നണിയുടെ ഒറ്റുകാരനായാണ് പിണറായി പ്രവർത്തിക്കുന്നതെന്നും ഹസൻ ആരോപിച്ചു. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ മുന്നണി യോഗത്തിൽ കാലെടുത്തു വെയ്ക്കാനുള്ള യോഗ്യത പോലും പിണറായിക്കില്ല. പ്രധാനമന്ത്രി ആരാകണമെന്ന് മുന്നണി യോഗം തീരുമാനിക്കും. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മുഖ്യമന്ത്രി സ്‌ഥാനം കാണുമോയെന്ന കാര്യം പിണറായി ആലോചിക്കണം.

ബിജെപിക്ക് വേണ്ടി വിടുപണി ചെയ്യുകയാണ് പിണറായി. രാഹുൽഗാന്ധിക്കെതിരായ പരാമർശത്തിൽ പിണറായി മാപ്പ് പറയണമെന്നും ഹസൻ ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രകടനപത്രികയെ കുറിച്ച ഒരു എതിരഭിപ്രായവും സിപിഎം പറഞ്ഞിട്ടില്ലെന്ന് യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. പിണറായിക്ക് മാത്രം എന്താണ് ഇത്ര പ്രശ്നമെന്ന് അറിയില്ല. ബിജെപി – സിപിഎം അന്തർധാരയാണ് ഇതിനു കാരണമെന്നും ഹസൻ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

വർഗീയത കുത്തിനിറച്ച പരസ്യമാണ് ബിജെപി മാധ്യമങ്ങൾക്ക് നല്കിയിരിക്കുന്നതെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ഹസൻ അറിയിച്ചു. മതവികാരം ആളിക്കത്തിക്കുന്ന വാചകങ്ങളാണ് പരസ്യത്തിലുള്ളത്. ഇതിന് സ്‌ക്രൂട്ടിണി കമ്മിറ്റി എങ്ങനെ അനുമതി നൽകി എന്നത് അന്വേഷിക്കണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകും.ത്രീശൂർ പൂരം അലങ്കോലപ്പെടുത്തിയത് പോലീസ് ആണെന്നും പിണറായി വിജയൻറെ നിർദേശപ്രകാരമാണിതെന്നും ഹസൻ ആരോപിച്ചു. കമ്മീഷണർക്ക് രഹസ്യ നിർദേശം കൊടുത്തത് പിണറായി വിജയനാണ്. ഇത് ബിജെപിയെ സഹായിക്കാനാണ്. ശബരിമലയിലും ഇത് തന്നെയാണ് പിണറായി ചെയ്തതെന്നും ഹസൻ ആരോപിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured