കൽക്കരിയുടെ ലഭ്യത കുറവ് ; കറന്റും കടം വാങ്ങാനൊരുങ്ങി കേരളം

തിരുവനന്തപുരം: കൽക്കരിയുടെ ലഭ്യതയിൽ വലിയ കുറവ് സംഭവിച്ചതോടെ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങി കേരളത്തിലെ വൈദ്യുത മേഖല. കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയിൽ ഇന്നുമുതൽ വ്യാഴാഴ്ച വരെ ഏകദേശം 220 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വൈദ്യുതിയുടെ കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമം കെ എസ് ഇ ബി നടത്തുന്നതിനാൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും പ്രതിസന്ധി അവസാനിക്കുന്നില്ലെന്നാണ് സൂചന. പീക് അവർ സമയത്ത് വില യൂണിറ്റിന് 20 രൂപ വരെ നൽകിയാണ് കേരളമിപ്പോൾ കേന്ദ്ര പവർ എക്‌സ്‌ചേഞ്ചിൽ നിന്നും വൈദ്യുതി സ്വന്തമാക്കുന്നത്.

അതേസമയം, പവർക്കട്ട് ഉണ്ടായില്ലെങ്കിലും ഉപഭോക്താക്കൾ പീക് അവറായ വൈകുന്നേരം 6.30 മുതൽ രാത്രി 11 മണി വരെ വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന് കെഎസ്‌ഇബി അറിയിച്ചിട്ടുണ്ട്. കൂടുതൽ വൈദ്യുതി ആവശ്യം വരുന്ന ഹീറ്റർ, മിക്‌സി, ഇലക്‌ട്രിക് ഓവൻ, ഇലക്‌ട്രിക് അയൺ, വാഷിങ് മെഷീൻ തുടങ്ങിയ ഉപകരണങ്ങൾ ഈ സമയത്തു കഴിവതും ഉപയോഗിക്കാതിരിക്കാനും നിർദ്ദേശമുണ്ട്.

Related posts

Leave a Comment