കമിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടി: കമിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പേങ്ങോട്ട് ക്വാർട്ടേഴ്സിൽ മുഹമ്മദ് നിസാർ 30, കാക്കൂർ പാവണ്ടൂർ നമ്പ്യാടത്ത് റിൻസി 29.യെയുമാണ് പുതിയങ്ങാടിയിലെ കോയാ റോഡിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ ബുധനാഴ്ച വൈകീട്ടോടെ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ 22-9-21നാണ് റിൻസിയെയും നാല് വയസ്സുള്ള ഇളയ മകൻ പാർത്ഥിവിനെയും കാണാതാകുന്നത്.ബന്ധുക്കളുടെ പരാതിയെ തുടർന്ന് കൊയിലാണ്ടി പോലീസ് അന്വേഷണം നടത്തി 11.10.21 ന് തിങ്കളാഴ്ച ഇരുവരെ പോലീസ് കൊയിലാണ്ടി പോലീസ് കോടതിയിൽ ഹാജരാക്കുകയും ഇവരുടെ ഇഷ്ടപ്രകാരം പോകാൻ കോടതി അനുവദിക്കുകയായിരുന്നു.

നാല് വയസ്സുള്ള മകനെ ജുവനൈൽ ഹോംമിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു. പിന്നീട് ബന്ധുക്കൾ കുട്ടിയെ ജുവനൈൽ നിന്നും ഏറ്റുവാങ്ങി.കുറുവങ്ങാട് ഏരത്ത് കുന്നുമ്മൽ പ്രസാദ് ആണ് ഭർത്താവ്. 10 വയസ്സുള്ള മകനുണ്ട്.

Related posts

Leave a Comment