Connect with us
head

Kerala

ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട യുവതിയെ തേടിയെത്തിയ കൊല്ലം സ്വദേശിയെ നാട്ടുകാർ വളഞ്ഞുവച്ച് പലീസിനു കൈമാറി

Avatar

Published

on

മലപ്പുറം: വളാഞ്ചേരിയിൽ സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ കാണാനെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട 18 കാരിയെ തേടിയാണ് കൊല്ലം നെടുമ്പന സ്വദേശിയായ 27കാരൻ വളാഞ്ചേരിയിൽ എത്തിയത്. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെ കുളമംഗലം ഉൾപ്രദേശത്തുള്ള വീടിന്റെ പരിസരത്ത് മതിലിന് സമീപം പതുങ്ങി നിൽക്കുന്ന അപരിചിതനെ കണ്ട വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.

ഗൾഫിൽ പരിചയപ്പെട്ട സുഹൃത്തിനെ തേടിയാണ് വന്നതെന്നും വഴി തെറ്റിയാണ് പ്രദേശത്ത് എത്തിയതെന്നുമാണ് യുവാവ് നാട്ടുകാരോട് ആദ്യം പറഞ്ഞത്. വിശക്കുന്നുവെന്ന് അറിയിച്ചപ്പോൾ വീട്ടുകാർ യുവാവിന് ഭക്ഷണവും കൊടുത്തു. നാട്ടുകാർ ബാഗും ഫോണും പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. യുവാവിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമ്പന ഗ്രാമപഞ്ചായത്ത് അംഗവുമായും യുവാവിന്റെ വീട്ടുകാരുമായും ബന്ധപ്പെട്ടു.

Advertisement
head

യുവാവിന്റെ സംസാരത്തിൽ സംശയം തോന്നിയ നാട്ടുകാർ വളാഞ്ചേരി പൊലീസിനെ അറിയിച്ചതിനെ തുടർന്ന് എസ്എച്ച്‌ഒ സുജിത്തിന്റെ നേതൃത്വത്തിൽ യുവാവിനെ സ്റ്റേഷനിലേക്ക് മാറ്റി. ചോദ്യം ചെയ്യലിൽ ആണ് ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട യുവതി വിളിച്ചിട്ടാണ് താൻ വന്നതെന്നും വളാഞ്ചേരിയിൽ എത്തിയപ്പോൾ യുവതി ഫോൺ സ്വിച്ച്‌ ഓഫാക്കിയതിനെ തുടർന്ന് വഴിതെറ്റിയാണ് പ്രദേശത്ത് എത്തിയതെന്നും യുവാവ് പൊലീസിനോടു പറഞ്ഞു. ആർക്കും പരാതിയില്ലാതിരുന്നതിനാൽ കൊല്ലത്ത് നിന്നു വന്ന ബന്ധുക്കളോടൊപ്പം യുവാവിനെ പൊലീസ് വിട്ടയച്ചു.

Advertisement
head

Kerala

ഇന്നു യൂത്ത് കോൺ​ഗ്രസ് മാർച്ച്, പ്രതിഷേധം കടുപ്പിക്കും

Published

on

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നയങ്ങൾക്കെതിരേ നിയമസഭയിലും പുറത്തും സമരം ശക്തമാക്കാൻ യുഡിഎഫ്. ഇന്നു കൂടുന്ന യുഡിഎഫ് ഉന്നത തല യോ​ഗത്തിൽ സമരത്തിനു ധാരണയാകും. എന്നാൽ ഹർത്താൽ പോലുള്ള സമരം ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
ബജറ്റിലെ നടുവൊടിക്കുന്ന പ്രഖ്യാപനങ്ങൾക്കെതിരായ പ്രതിഷേധം കനക്കുന്നതിനിടെ നിയമസഭയിൽ ഇന്ന് ബജറ്റ് ചർച്ച തുടങ്ങും. ചോദ്യോത്തരവേള മുതൽ പ്രതിഷേധത്തിനാണ് തീരുമാനം. ബജറ്റിനെതിരെ യൂത്ത് കോൺഗ്രസ് ഇന്ന് നിയമസഭയിലേക്ക് മാർച്ചും നടത്തും.
തുടർ സമരപരിപാടികൾ തീരുമാനിക്കാൻ രാവിലെ 11ന് നിയമസഭ മന്ദിരത്തിലെ പ്രതിപക്ഷനേതാവിൻറെ മുറിയിൽ യുഡിഎഫ് യോഗം ചേരും. ജനരോഷം കണക്കിലെടുത്ത് പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കാനാണ് സർക്കാർ നീക്കം. ബുധനാഴ്ച ബജറ്റ് ചർച്ചയുടെ മറുപടിയിലാകും ധനമന്ത്രിയുടെ പ്രഖ്യാപനം. ബ​ജ​റ്റി​ലൂ​ടെ സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ട ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക്കെ​തി​രെ ശ​ക്ത​മാ​യ തു​ട​ർ​സ​മ​രം ന​ട​ത്തു​മെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം. ​എം. ഹ​സ​ൻ. തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന യുഡിഎഫ് നേതൃ യോ​ഗ​ത്തി​ൽ സ​മ​ര രീ​തി തീ​രു​മാ​നി​ക്കു​മെ​ന്നും ഹ​സ​ൻ അ​റി​യി​ച്ചു. ജ​ന​ങ്ങ​ളെ ഇ​തു​പോ​ലെ കൊ​ള്ള​യ​ടി​ക്കു​ന്ന ബ​ജ​റ്റ് ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ജ​ന​രോ​ഷ​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ മ​ണ്ണാ​ങ്ക​ട്ട പോ​ലെ അ​ലി​ഞ്ഞ് ഇ​ല്ലാ​താ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Continue Reading

Featured

ഫെബ്രുവരി 7ന് കോണ്‍ഗ്രസ്
കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തും

Published

on

കേരള സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും എതിരെ കേരളം സ്തംഭിപ്പിക്കുന്ന പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍.ഫെബ്രുവരി 7ന്( ചൊവ്വാഴ്ച)ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

Advertisement
head
Continue Reading

Featured

ഇടുക്കി മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി

Published

on

ഇടുക്കി: മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി. ഹൈദരാബാദ് സ്വദേശി സന്ദീപ് (20)നെയാണ് കാണാതായത്. മുതിരപ്പുഴയിലെ ചുനയംമാക്കൽകുത്ത് കാണാനാണ് സന്ദീപും സുഹൃത്തുക്കളും എത്തിയത്‌. വെള്ളത്തിലിറങ്ങിയ സന്ദീപ് കാൽ വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു.പൊലീസും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ തുടരുകയാണ്.

Continue Reading

Featured