Connect with us
48 birthday
top banner (1)

Education

ലവ് യു സിന്ദഗി : ദേവമാതയിൽ മാനസികാരോഗ്യ ദിനാചരണം

Avatar

Published

on

കുറവിലങ്ങാട്: ദേവമാതാ കോളേജ് കുറവിലങ്ങാട് -ജീവനി സെന്റർ ഫോർ സ്റ്റുഡൻസ് വെൽ ബീയിംഗ്, ലവ് യു സിന്ദഗി എന്ന പേരിൽലോക മാനസികാരോഗ്യദിനം സമുചിതമായി ആചരിച്ചു.
“മാനസികാരോഗ്യം സാർവത്രിക അവകാശമാണ്” എന്ന ദർശനം ഉയർത്തിപ്പിടിച്ചുകൊണ്ട് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ കോളെജിന് വ്യത്യസ്തമായ അനുഭവമായി . കുറവിലങ്ങാട് സെൻറ് വിൻസൻ്റ് ഹോസ്പിറ്റൽ ക്ലിനിക്കൽ സൈക്കോളജി ഡിപ്പാർട്ട്മെൻ്റ് മേധാവി ഡോക്ടർ സിസ്റ്റർ ഡോണ എസ് .സി. വി. മുഖ്യാതിഥിയായിരുന്നു. യുവജനങ്ങളുടെ മാനസികാരോഗ്യത്തിൽ പുലർത്തേണ്ട കാലികജാഗ്രതകൾ എന്ന വിഷയത്തിൽ ഡോക്ടർ പ്രഭാഷണം നടത്തി. ലോകമാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചപോസ്റ്റർ ഡിസൈനിങ് കോമ്പറ്റീഷനിൽ വിജയികളായവർക്ക് പ്രിൻസിപ്പൽ ഡോ. സുനിൽ സി.മാത്യു ക്യാഷ് അവാർഡുകൾ സമ്മാനിച്ചു. മാനസികാരോഗ്യത്തിൻ്റെ ഭിന്നതലങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി ടാലൻറ് സെർച്ച് ആൻറ് നർചർ ക്ലബിലെ വിദ്യാർത്ഥികൾ സംഗീതനാടകവും നൃത്തശില്പവും ഉൾപ്പടെ വ്യത്യസ്തമായ പരിപാടികൾ അവതരിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയി മാത്യു കവളമാക്കൽ ,നിഷ കെ.തോമസ്, ജോസ് മാത്യു , ജീവനി കൗൺസിലർ- സ്നേഹ ടി. എ., സുഷമ കെ. ജോസ്, അഞ്ചു ബി. എന്നിവർ നേതൃത്വം നൽകി.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Education

ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍

Published

on

തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ചൊവ്വാഴ്‌ച ആരംഭിക്കും. ഹൈസ്‌കൂള്‍ വിഭാഗം പരീക്ഷകളാണ്‌ ചൊവ്വാഴ്‌ച നടക്കുക.യുപി പരീക്ഷകള്‍ ബുധനാഴ്‌ച തുടങ്ങും. പ്ലസ്‌ടു പരീക്ഷയും ആരംഭിക്കും. എല്‍പി വിഭാഗത്തിന്‌ വെള്ളിയാഴ്‌ചയാണ്‌ ആരംഭിക്കുക.

Advertisement
inner ad

ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികള്‍ക്ക്‌ ഓണപ്പരീക്ഷയില്ല. പരീക്ഷാ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 10.15 വരെയും പകല്‍ 1.30 മുതല്‍ 1.45 വരെയും കൂള്‍ ഓഫ്‌ ടൈം അനുവദിക്കും. വെള്ളിയാഴ്ച ഉച്ചയ്‌ക്കുള്ള പരീക്ഷ രണ്ട്‌ മുതല്‍ 4.15 വരെയായിരിക്കും. ഒന്ന്‌, രണ്ട്‌ ക്ലാസുകളില്‍ സമയദൈർഘ്യമില്ല. പ്രവർത്തനങ്ങള്‍ പൂർത്തിയാകുന്ന മുറയ്‌ക്ക്‌ പരീക്ഷ അവസാനിപ്പിക്കാം. 12ന്‌ പരീക്ഷകള്‍ അവസാനിക്കും. ഓണാവധിക്കായി 13ന്‌ സ്‌കൂള്‍ അടയ്‌ക്കും.

Advertisement
inner ad
Continue Reading

Education

ഗേറ്റ് 2025 രജിസ്‌ട്രേഷൻ ആരംഭിച്ചു

Published

on

ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ് (GATE) പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പികാം. 2025 ഫെബ്രുവരി 1,2,15,16 എന്നീ തീയതികളായിട്ടാണ് പരീക്ഷ. ബിരുദാനന്തര എന്‍ജിനീയറിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്.

Advertisement
inner ad

എന്‍ജിനീയറിങ്, ആര്‍ക്കിടെക്ച്ചര്‍, ടെക്‌നോളജി, സയന്‍സ്. കൊമേഴ്‌സ്, ആര്‍ട്‌സ്, ഹ്യുമാനിറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപ്ലിക്കേഷന്‍ സമര്‍പ്പണത്തിന് മുന്‍പ് യോഗ്യത പൂര്‍ത്തിയാക്കിയാല്‍ മതിയാവും. എട്ട് സോണുകളിലായിട്ടാണ് പരീക്ഷ സെന്ററുകള്‍ തിരിച്ചിട്ടുള്ളത്. മാര്‍ച്ച് 19 2025ന് പരീക്ഷ ഫലം പ്രസിദ്ധീകരിക്കും.

Advertisement
inner ad
Continue Reading

Education

പ്ലസ്‌ വൺ പ്രവേശനം; കേന്ദ്ര സിലബസുകാരുടെ എണ്ണത്തിൽ വൻ കുറവ്

Published

on

ഹരിപ്പാട്: എസ്.എസ്.എൽ.സി പരീക്ഷ ജയിച്ചവരിൽ 85 ശതമാനവും സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിൽ പ്ലസ്‌വണ്ണിന്‌ ചേർന്നപ്പോൾ കേന്ദ്രസിലബസിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണം കുറഞ്ഞു.

Advertisement
inner ad

സി.ബി.എസ്.ഇ. പത്താംക്ലാസ് ജയിച്ചവരിൽ 19,382 പേരും ഐ.സി.എസ്.ഇ.യിൽ നിന്നുള്ള 2,385 പേരുമാണ് ഇത്തവണ സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്കൂളുകളിൽ ചേർന്നത്. അതേസമയം, 2023 -ൽ സി.ബി.എസ്.ഇ. പത്താംക്ലാസ് ജയിച്ച 23,775 കുട്ടികൾ പ്രവേശനം നേടിയിരുന്നു. ഇത്തവണ 4,393 കുട്ടികളുടെ കുറവ്. ഐ.സി.എസ്.ഇ.യിൽനിന്ന് കഴിഞ്ഞവർഷം ചേർന്നത് 2,486 പേരാണെങ്കിൽ ഇത്തവണ 101 പേരുടെ കുറവുണ്ടായി.

ഇത്തവണ എസ്.എസ്.എൽ.സി. പരീക്ഷ ജയിച്ചത് 4,25,565 കുട്ടികളാണ്. ഇവരിൽ 3,61,338 പേർ സർക്കാർ നിയന്ത്രിത സ്കൂളുകളിൽത്തന്നെ ചേർന്നിട്ടുണ്ട്. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം കുട്ടികൾ പ്ലസ്‌വണിനു ചേർന്നത്. 68,026 പേർ. അവിടെ ഇത്തവണ എസ്.എസ്.എൽ.സി. ജയിച്ചവർ 79,730 ആണ്.

Advertisement
inner ad
Continue Reading

Featured