സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ട് പ്രണയം ; കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ കണ്ണൂർ സ്വദേശിനി പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ കുട്ടികളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ യുവതിയെ അറസ്റ്റ് ചെയ്തു. മൂന്നും എട്ടും വയസ്സുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം കടന്നു കളഞ്ഞത്.
ബാലനീതിനിയമപ്രകാരമാണ് ടൗൺ പൊലീസ് യുവതിയെ അറസ്റ്റ്‌ ചെയ്തത്. യുവതിയുടെ കാമുകന് എതിരെയും പൊലീസ് കേസെടുത്തു. കുറ്റകൃത്യം ചെയ്യുന്നതിന് പ്രേരണ നൽകിയ കുറ്റത്തിനാണ് യുവാവിന് എതിരെ നടപടി. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

ചാലാട് സ്വദേശിയായ 28 കാരിയും അഴീക്കോട് അയണിവയൽ സ്വദേശിയായ 28 കാരനുമാണ് റിമാൻഡിലായത്. യുവതിയെ ചീമേനി തുറന്ന ജയിലിലും യുവാവിനെ കണ്ണൂർ സബ് ജയിലിലേക്കും അയച്ചു. കുട്ടികളുടെ സംരക്ഷണത്തിൽ വീഴ്ച വരുത്തി യുവാവിന് ഒപ്പം സ്ഥലം വിട്ടതിന് ബാലനീതി നിയമത്തിലെ 75ാം വകുപ്പ് പ്രകാരമാണ് യുവതിക്ക് എതിരെ കേസ് എടുത്തത്. മൂന്നുവർഷംവരെ തടവും ഒരുലക്ഷം രൂപവരെ പിഴയും കിട്ടാവുന്ന കുറ്റമാണിത്.യുവതിയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. ഈ മാസം 12 നാണ് യുവതി കുട്ടികളെ ഉപേക്ഷിച്ച്‌ സുഹൃത്തിനൊപ്പം സ്ഥലം വിട്ടത്. ഇരുവരും സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ട് പ്രണയത്തിലായിരുന്നു.

Related posts

Leave a Comment