പ്രണയാഭ്യര്‍ഥന നിരസിച്ചു ; പെണ്‍കുട്ടിയുടെ മുടി മുറിച്ച് യുവാവ്

പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടർന്ന് പെണ്‍കുട്ടിയുടെ മുടി മുറിച്ച് യുവാവ്. പീരുമേട് കരടിക്കുഴി സ്വദേശി സുനില്‍ കുമാറാണ് പോലീസ് പിടിയിലായി. ഇന്നലെയാണ് ഇയാള്‍ അയല്‍വാസിയായ പെണ്‍കുട്ടിയുടെ മുടി മുറിച്ചത്. പകല്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് സുനില്‍ പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പ്രണയാഭ്യര്‍ത്ഥന നടത്തി. എന്നാൽ യുവാവിനെതിരെ പെണ്‍കുട്ടി കത്രിക എടുത്തുകാണിച്ച്‌ ഭീഷണിപ്പെടുത്തി. ഈ കത്രിക ബലമായി പിടിച്ചു വാങ്ങിയാണ് സുനില്‍ മുടി മുറിച്ചു മാറ്റിയത്.

Related posts

Leave a Comment