പ്രണയത്തിൽനിന്ന് പിൻമാറിയ യുവതിയെ വീട്ടിൽ കയറി മർദ്ദിച്ചു

പത്തനംതിട്ട: പ്രണയത്തിൽ നിന്ന് പിൻമാറിയതിന് യുവതിയെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. പത്തനംതിട്ട വെച്ചുച്ചിറയ്ക്ക് അടുത്ത് വെൺകുറിഞ്ഞിയിലാണ് സംഭവം. പരാതിക്കാരിയുടെ സഹപാഠി കൂടിയായ യുവാവ് വീട്ടിൽ അതിക്രമിച്ചു കയറുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിലുണ്ട്. സ്വകാര്യ സംഭാഷണ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നാണ് യുവാവ് ഭീഷണിപ്പെടുത്തിയത്. യുവതിയുടെ പരാതിയിൽ എരുമേലി സ്വദേശി ആഷിക്കിനെ വെച്ചുച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു.

സഹപാഠികളായിരുന്ന പരാതിക്കാരിയും യുവാവും മുമ്ബ് പ്രണയത്തിലായിരുന്നു. എന്നാൽ യുവാവിൻറെ ചില ദുശീലങ്ങൾ കാരണം അടുത്തിടെയാണ് പരാതിക്കാരി ഈ ബന്ധത്തിൽ നിന്ന് പിൻമാറിയിരുന്നു. കൂടാതെ ഉപരിപഠനത്തിനായി വിദേശത്തേക്കു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു യുവതി. അതിനിടെയാണ് യുവാവ് വീടുകയറി പരാതിക്കാരിയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്.

കുറച്ചു ദിവസങ്ങൾക്കുശേഷം കഴിഞ്ഞ ദിവസം എരുമേലിയിൽ വെച്ച്‌ പരാതിക്കാരിയും യുവാവും തമ്മിൽ കണ്ടിരുന്നു. ഇരുവരും നടുറോഡിൽവെച്ച്‌ വഴക്കിടുകയും ചെയ്തിരുന്നു. തുടർന്ന് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പോകാൻ ഒരുങ്ങിയ യുവതിയെ ആഷിഖ് തടഞ്ഞു നിർത്തി അസഭ്യം പറയുകയായിരുന്നു. അതിന് പിന്നാലെയാണ് ആഷിഖ് യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയത്. ഇതേത്തുടർന്നാണ് ആഷിഖിനെതിരെ യുവതി പൊലീസിൽ പരാതി നൽകിയത്.

Related posts

Leave a Comment