ലോട്ടറി പ്രതിസന്ധി; ലോട്ടറി ഏജന്റ്സ്‌ ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് ധര്‍ണ സംഘടിപ്പിച്ചു

തിരുവനന്തപുരം : വിവിധ ആവശ്യങ്ങള്‍ മുന്‍പില്‍ വച്ച്‌ ലോട്ടറി വില്‍പ്പനക്കാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. ലോട്ടറി ഏജന്റ്സ്‌ ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസിന്റെ ധര്‍ണ (ഐ.എന്‍.ടി.യു.സി) മുൻ എം എൽ എ വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ലോട്ടറി കടകള്‍ ആഴ്ചയില്‍ അഞ്ചു ദിവസം തുറക്കാന്‍ അനുമതി നല്‍കുക, തൊഴിലാളികള്‍ക്ക് ബോണസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ നടത്തിയത്. സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ പി.പി.ഡാന്റസ്, പി.വി.പ്രസാദ്, നന്തിയോട് ബഷീര്‍, അയിര എസ്.സലിംരാജ്, ആനത്താനം രാധാകൃഷ്ണന്‍, ഒ.ബി.രാജേഷ് തുടങ്ങിയവര്‍ സംസാരിക്കുകയും ചെയ്തു.

Related posts

Leave a Comment