ഡൽഹി: സംഗീതത്തിനു വേണ്ടി ജീവിതം സമർപ്പിച്ച മഹാ പ്രതിഭയെയാണ് കൈതപ്രം വിശ്വനാഥന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വന്ന് ശുദ്ധ സംഗീതത്തിനു വേണ്ടി അദ്ദേഹം കർമ്മനിരതനായി. സഹപാഠി, നാട്ടുകാരൻ, ചിരകാല സുഹൃത്ത് എന്നീ നിലകളിൽ ചെറുപ്പം മുതൽ കൈതപ്രം വിശ്വനാഥന്റെ പ്രതിഭ മനസിലാക്കാൻ അവസരം ലഭിച്ചിരുന്നു. അവസരങ്ങൾ തേടി പോയില്ലെങ്കിലും സംഗീത സംവിധാനം നിർവഹിച്ച ചലച്ചിത്രങ്ങൾ മാത്രം മതി അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിയാൻ. സംഗീത ലോകത്ത് കൈതപ്രം വിശ്വനാഥന്റെ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു.
നഷ്ടമായത് സംഗീതത്തിനു വേണ്ടി ജീവിതം സമർപ്പിച്ച മഹാ പ്രതിഭയെ ; കെസി വേണുഗോപാൽ
