പ്രത്യാശാ ഭവനിൽ നിന്നു ചാടിപ്പോയ ഷെമീറിനെ കണ്ടെത്താനായില്ല

തൃശൂർ; മേലെ ചൊവ്വയിലെ പ്രത്യാശാഭവൻ പുനരധിവാസകേന്ദ്രത്തിൽനിന്ന് ചാടി രക്ഷപ്പെട്ട കെ.ഷമീർ എന്ന പൊന്നൻ ഷമീറിനെ ഇനിയും കമ്ടെത്താനായില്ല. മാവേലി എക്‌സ്പ്രസിൽ മദ്യപിച്ച് ശല്യം ഉണ്ടാക്കിയെന്ന സ്ത്രീകളുടെ പരാതിയെ തുടർന്നു റെയിൽവേ പോലീസിന്റെ ചവിട്ടേറ്റ പൊന്നൻ ഷമീർ മേലെ ചൊവ്വയിലെ പ്രത്യാശാഭവൻ പുനരധിവാസകേന്ദ്രത്തിൽനിന്ന് വെള്ളിയാഴ്ച രാത്രിയാണു ചാടി രക്ഷപ്പെട്ടുത്. അമിതമദ്യപാനവും മാനസികപ്രശ്‌നങ്ങളും കാരണം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിനിടെയാണ് ഷമീർ രക്ഷപ്പെട്ടത്.
ബുധനാഴ്ച വൈകിട്ടാണ് ഷമീറിനെ റെയിൽവേ പോലീസ് പ്രത്യാശാഭവനിലെത്തിച്ചത്. വീട്ടുകാർക്ക് വേണ്ടാത്ത അവസ്ഥയിൽ മദ്യപാനചികിത്സയ്ക്കു കൂടിയാണ് ഇവിടെയെത്തിച്ചത്. എത്തുമ്പോൾ ശാന്തനായിരുന്ന ഇയാൾ പിന്നീട് അക്രമസ്വഭാവം കാണിക്കുകയായിരുന്നു. വ്യാഴാഴ്ച പ്രത്യേക മുറിയിലാക്കി.
വെള്ളിയാഴ്ച രാത്രി 10 മണിക്ക് ജീവനക്കാർ മുറിയിൽ കണ്ടിരുന്നു.ആംബുലൻസ് തകർത്ത സംഭവവുമായി ബന്ധപ്പെട്ട് ഇവിടെ ചികിത്സയിലുണ്ടായിരുന്നയാളും റെയിൽവേ സ്റ്റേഷനിൽ പ്രശ്‌നങ്ങളുണ്ടാക്കിയ കേസിൽ ചികിത്സയിലുണ്ടായിരുന്നയാളുമാണ് ഇയാളുടെ കൂടെ രക്ഷപ്പെട്ടത്. ബലാത്സംഗം, മോഷണമടക്കം എട്ടുകേസുകളിൽ പൊന്നൻ ഷമീർ പ്രതിയാണ്.വളപ്പിൽനിന്ന് കിട്ടിയ കമ്ബിയുപയോഗിച്ചാണ് മുറിയുടെ പൂട്ട് തകർത്തത്. ശനിയാഴ്ച ഷമീർ സഹോദരിയുടെ വീട്ടിലെത്തി പ്രശ്‌നങ്ങൾ ഉണ്ടാക്കിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മദ്യപിച്ച്‌ ടിക്കറ്റില്ലാതെ ഞായറാഴ്ച മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസിൽ കയറിയപ്പോഴാണ് ഷമീറിന് പോലീസിന്റെ ചവിട്ടേറ്റത്.

Related posts

Leave a Comment