ലോകായുക്ത ഭേദഗതി ഓർഡിനൻസ്; യു.ഡി.എഫ് പ്രതിനിധി സംഘം ഗവർണറെ കാണും

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓർഡിനൻസ് ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രതിനിധി സംഘം ഗവർണറെ കാണും. വ്യാഴാഴ്ച രാവിലെയാണ് യു.ഡി.എഫ് പ്രതിനിധി സംഘം ഗവർണറെ കാണാൻ അനുമതി തേടിയിരിക്കുന്നത്. ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവർണറെ നേരിൽക്കണ്ട് ഇക്കാര്യം ആവശ്യപ്പെടാൻ യു.ഡി.എഫ് തീരുമാനിച്ചത്.

Related posts

Leave a Comment