Politics
ലോക്‌സഭാ തിരഞ്ഞെടുപ്പ്; സോണിയ ഗാന്ധി തെലങ്കാനയിൽ നിന്ന് മത്സരിക്കണമെന്ന് രേവന്ത് റെഡ്ഡി
തെലങ്കാന: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്ന് മത്സരിക്കണമെന്ന് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സോണിയ ഗാന്ധിയെ ഡൽഹിയിൽ നേരിട്ട് കണ്ടാണ് രേവന്ത് റെഡ്ഡി ആവശ്യം ഉന്നയിച്ചത്. ഡെപ്യൂട്ടി മല്ലു ഭട്ടി വിക്രമാർക, സംസ്ഥാന മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി എന്നിവരും രേവന്തിനോടൊപ്പമുണ്ടായിരുന്നു. തെലങ്കാനയിലെ ഖമ്മം മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പാർട്ടിയുടെ സംസ്ഥാന ഘടകം ഈ നിർദ്ദേശത്തെ പിന്തുണക്കുന്ന പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ സോണിയാ ഗാന്ധിയോട് പറഞ്ഞു. തെലങ്കാനയ്ക്ക് സംസ്ഥാന പദവി നൽകിയ തെലങ്കാനയുടെ മാതാവായി സോണിയ ഗാന്ധിയെ കാണുന്നതിനാലാണ് അഭ്യർത്ഥന നടത്തിയതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. അതേസമയം ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് അഭ്യർത്ഥനയോട് പ്രതികരിച്ച സോണിയ ഗാന്ധി വ്യക്തമാക്കി.
ആകെയുള്ള 17 സീറ്റുകളിൽ പരമാവധി സീറ്റുകൾ നേടാനുള്ള ശ്രമത്തിലാണ് തെലങ്കാന കോൺഗ്രസ് എന്നും ലക്ഷ്യം നേടാനുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. കൂടാതെ തൻ്റെ സർക്കാർ നടപ്പാക്കുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെക്കുറിച്ചും തെലങ്കാന മുഖ്യമന്ത്രി സോണിയാ ഗാന്ധിയെ അറിയിച്ചു.
Kerala
നവീന്‍ ബാബുവും കണ്ണൂര്‍ കളക്ടറും തമ്മില്‍ നല്ല ബന്ധത്തില്‍ അല്ലായിരുന്നുവെന്ന് ജീവനക്കാരുടെ മൊഴി
തിരുവനന്തപുരം: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യൂ ജോയിന്റ് കമീഷണര്‍ എ. ഗീത നടത്തിയ അന്വേഷണത്തിലെ വിവരങ്ങള്‍ പുറത്ത്. കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ.വിജയനെതിരെ കളക്ടറേറ്റ് ജീവനക്കാര്‍ നല്‍കിയ വിവരങ്ങളാണ് പുറത്തുവന്നത്. നവീന്‍ ബാബുവും കലക്ടറും തമ്മില്‍ നല്ല ബന്ധത്തില്‍ അല്ലായിരുന്നുവെന്നാണ് ജീവനക്കാരുടെ മൊഴി.
നവീന്‍ ബാബു കണ്ണൂരില്‍ എ.ഡി.എം ആയി ജോലിയില്‍ പ്രവേശിച്ച ദിവസം അരമണിക്കൂര്‍ വൈകി എത്തിയതിന് കലക്ടര്‍ മെമ്മോ നല്‍കിയിരുന്നു. അന്നുമുതല്‍ അകല്‍ച്ചയിലായിരുന്നു ഇരുവരും. ഞായറാഴ്ച പോലും ജോലിക്ക് കയറാന്‍ കളക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഇത് നവീന്‍ ബാബുവിന് മാനസിക വിഷമം ഉണ്ടാക്കിയിരുന്നതായും ജീവനക്കാര്‍ സൂചിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, കലക്ടറുമായി സംസാരിക്കാന്‍ പോലും നവീന് താല്‍പര്യമുണ്ടായിരുന്നില്ലെന്നും ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ആരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെ നവീന്‍ ബാബു തന്നെ വന്ന് കണ്ട് തനിക്കു തെറ്റു പറ്റിയെന്ന് പറഞ്ഞതായി കളക്ടര്‍ വാദിച്ചിരുന്നു. ഇത് തള്ളുന്നതാണ് ജീവനക്കാര്‍ നല്‍കിയ മൊഴി.
കളക്ടറുമായി നവീന്‍ ബാബുവിന് യാതൊരു ആത്മബന്ധവും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ മഞ്ജുഷയും പറഞ്ഞിരുന്നു. കളക്ടറേറ്റ് ജീവനക്കാരുടെ മൊഴിയും സമാനരീതിയിലുള്ളതാണ്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിന് വന്നതെന്ന് കളക്ടറുടെ ക്ഷണമനുസരിച്ചാണെന്നായിരുന്നു ദിവ്യയുടെ വാദം. ഇത് കലക്ടര്‍ നിഷേധിച്ചിരുന്നു.
Kerala
നമുക്കുവേണ്ടി മാത്രമല്ല, സമൂഹത്തിലെ അനീതികൾക്കെതിരെയും പോരാടാൻ തയ്യാറാകണം: വിനേഷ് ഫോഗട്ട്
സുൽത്താൻ ബത്തേരി: നമുക്കുവേണ്ടി മാത്രമല്ല സമൂഹത്തിലെ അനീതികൾക്കെതിരെയും പോരാടാൻ തയാറാകണമെന്ന് ഒളിമ്പ്യനും ഹരിയാന നിയമസഭയിലെ കോൺഗ്രസ് എം.എൽ.എയുമായ വിനേഷ് ഫോഗട്ട് പറഞ്ഞു. സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളേജിലെ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അവർ. ഒളിമ്പിക്സിൽ അയോഗ്യാക്കപ്പെട്ടപ്പോൾ താനും സാധാരണ മനുഷ്യരെപ്പോലെ മുറിയ്ക്കുള്ളിലിരുന്ന് കരഞ്ഞിട്ടുണ്ട്. എന്നാൽ തന്നോട് തന്നെ പോരാടിയാണ് ആ പ്രതിസന്ധിഘട്ടത്തെ മറികടന്നതെന്ന് ഒരു വിദ്യാർഥിയുടെ ചോദ്യത്തിന് മറുപടിയായി വിനേഷ് ഫോഗട്ട് പറഞ്ഞു. സ്ത്രീകൾ ഉൾപ്പെടെ പരസ്പരം പിന്തുണച്ചുകൊണ്ട് നിലപാടെടുക്കുമ്പോൾ വ്യക്തിപരമായ നഷ്ടങ്ങൾ ഉണ്ടായേക്കാം. എന്നാൽ അതിന് നമ്മൾ സ്വയം മറികടക്കുകയും വാശിയോടെ പൊരുതുകയും വേണമെന്നും ഗുസ്തി തരങ്ങൾക്കെതിരെയുണ്ടായ ലൈംഗിക അതിക്രമത്തിൽ ഫെഡറഷൻ ചെയർമാൻ ബ്രിജ് ഭൂഷണെതിരായ പ്രതിഷേധ സമരത്തെ പരാമർശിച്ച് വിനേഷ് ഫോഗട്ട് പറഞ്ഞു.
കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുദ്രാവാക്യം വിളികളുമായിട്ടാണ് വിനേഷ് ഫോഗട്ടിനെ ക്യാമ്പസിലേക്ക് സ്വീകരിച്ചത്.
Kerala
രാഹുല്‍ മാങ്കുട്ടത്തിലിനും ഫെന്നി നൈനാനും പിന്തുണയുമായി കെ.എസ്.യു
തിരുവനന്തപുരം: രാഹുല്‍ മാങ്കുട്ടത്തിലിനും ഫെന്നി നൈനാനും പിന്തുണയുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. ഇന്റര്‍നെറ്റ് യുഗവും മൊബൈല്‍ യുഗവും ഒക്കെ കടന്ന് എ.ഐയുഗത്തിലുമൊക്കെ എത്തി നില്ക്കുന്ന കാലത്ത്, പഴയ കാളവണ്ടി യുഗത്തിലെ വ്യക്തിഹത്യ ആശയങ്ങളില്‍ നിന്ന് സി.പി.എമ്മിനും ബി.ജെ.പിക്കും ടിക്കറ്റ് എടുത്ത് കൊടുക്കുവാന്‍ ബോധമുള്ള ആരും ആ പാര്‍ട്ടിയില്‍ ഇല്ല എന്നതാണ് സത്യമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.
സൈബര്‍ സ്‌പേസിന്റെ ഗുണം എന്താണെന്ന് ഒരു സംഘ-സഖാവിനോട് ചോദിച്ചാല്‍, ‘പണ്ട് കവലകളിലും കലുങ്കുകളിലും ഇരുന്ന് പറഞ്ഞുകൊണ്ടിരുന്ന നുണകളും പരദൂഷണവും ഇന്ന് വീട്ടിലിരുന്ന് തന്നെ പറയാന്‍ പറ്റുന്നുണ്ട്..’ എന്നതായിരിക്കും സഖാക്കളുടെ ഉത്തരം. അത്തരത്തില്‍ അധപതിച്ചുപോയ സംഘ-സഖാക്കള്‍, കമ്മ്യൂണിസ്റ്റ് ജനത പാര്‍ട്ടി എന്ന ബി.ജെ.പി-സി.പി.എം സങ്കര പാര്‍ട്ടിക്ക് വേണ്ടി കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പോലെ ഉണ്ടാക്കിയെടുത്ത ഒരു നുണ ബോംബ് ആണ് പാലക്കാടില്‍ രണ്ട് ദിവസമായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
യാത്രകളില്‍ ട്രോളി ബാഗ് ഉപയോഗിക്കുന്നവര്‍ അവശ്യ സാധനങ്ങള്‍ കൊണ്ടുപോകാനൊക്കെയാ ഉപയോഗിക്കാറ്. ഇനി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പണ്ടത്തെ നയതന്ത്ര ചാനലിലെ സ്വര്‍ണക്കടത്തിന്റെയും, കൊടകര കുഴല്പണത്തിന്റെയും ഹാങ്ങോവര്‍ ഉള്ളത്‌കൊണ്ട് അവര്‍ക്ക് ട്രോളി ബാഗിന്റെ ഉപയോഗം മറ്റു പലതിനുമായിരിക്കും.അത്‌കൊണ്ട് നിങ്ങളുടെ ഉള്ളിലെ രാഷ്ട്രീയ മാലിന്യം, കോണ്‍ഗ്രസിന്റെ പറമ്പിലോ ട്രോളി ബാഗിലോ നിക്ഷേപിക്കുവാനുള്ള ഐഡിയ ഇവിടെ എന്തായാലും വിലപ്പോവില്ല.
ഫെന്നി ഈ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാടിന്റെ ചുമതലയുള്ള കെ.എസ്.യുവിന്റെ സംസ്ഥാന കണ്‍വീനറാണ്. ഫെന്നി ഉള്‍പ്പെടെയുള്ള മുഴവന്‍ സംസ്ഥാന ഭാരവാഹികള്‍ക്കും വയനാട്, പാലക്കാട്, ചേലക്കര തുടങ്ങിയ മണ്ഡലങ്ങളില്‍ ചാര്‍ജ്ജ് ഉണ്ട്.അതായത് ആ പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുക എന്നത് സംസ്ഥാന കെ.എസ്.യു കമ്മിറ്റി അവരുടെ മേല്‍ ഏല്‍പ്പിച്ച ചുമതലയാണ്.
കെ.എസ്.യു ആര്‍ക്ക് ചാര്‍ജ് കൊടുക്കണം, പാര്‍ട്ടി എവിടെ, ഏത് റൂം തെരഞ്ഞെടുക്കണം, ആര് എവിടെ താമസിക്കണം എന്നെല്ലാം തീരുമാനിക്കാന്‍ സംഘടനക്ക് ഉത്തരവദിത്തപെട്ട നേതാക്കളും ബോഡികളുമുണ്ട്, കോണ്‍ഗ്രസിന് ജനങ്ങളുമായിട്ടാണ് ഡീല്‍. ആ ഡീല്‍ വയനാടും പാലക്കാടും ചേലകരയും നവംബര്‍ 23 ന് വ്യക്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login