Connect with us
48 birthday
top banner (1)

National

ലോക് സഭതെരഞ്ഞെടുപ്പ്; മോദിയെ വിറപ്പിച്ച് അജയ് റായ്

Avatar

Published

on

വാരാണസിയിൽ വോട്ടെണ്ണൽ ദിനത്തിൽ രാവിലെ ഒൻപതരയോടെ ടിവി ചാനലുകളിൽ ജനങ്ങൾ ഒറ്റുനോക്കികൊണ്ടിരുന്നത് അജയ് റായിയെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആറായിരത്തോളം വോട്ടിനു അൽപ സമയമെങ്കിലും പിന്നിലാക്കിയ അജയ് റായ്ക്ക് ഇപ്പോൾ കോൺഗ്രസിൽ താരപരിവേഷമാണ്. ഹിന്ദി മേഖലയിൽ കോൺഗ്രസ് നടത്തിയ ഏറ്റവും വലിയ മുന്നേറ്റമായാണ് വാരാണസിയിലെ പോരാട്ടം വിശേഷിപ്പിക്കപ്പെടുന്നത്.

Advertisement
inner ad

2019 ൽ മോദിക്കെതിരെ മത്സരിച്ച അജയ് 4.79 ലക്ഷം വോട്ടിനാണു തോറ്റത്. ഇക്കുറി സ്ഥാനാർഥിയായി അദ്ദേഹത്തെ വീണ്ടും കോൺഗ്രസ് കളത്തിലിറക്കിയപ്പോൾ ഭൂരിപക്ഷം 5 ലക്ഷം കടക്കുമെന്ന് ബിജെപി കണക്കുകൂട്ടി. പക്ഷേ, മോദിക്കു മുന്നിൽ വിറയ്ക്കാതെ അജയ് പൊരുതി. കോൺഗ്രസ് സംഘടനാസംവിധാനം ഫലപ്രദമായി ചലിച്ചു. സമാജ്‌വാദി പാർട്ടിയുടെ കരുത്തുറ്റ പിന്തുണയും ചേർന്നതോടെ മോദിയുടെ ഭൂരിപക്ഷം 1.52 ലക്ഷമായി കുറഞ്ഞു.

മോദിക്കു പിന്നിൽ ഹിന്ദു സമുദായം ഒന്നടങ്കം അണിനിരക്കുന്ന സ്ഥിതി ഇക്കുറിയുണ്ടായില്ലെന്നാണു തിരഞ്ഞെടുപ്പ് ചിത്രം നൽകുന്ന സൂചന. ഒബിസി, ദലിത് വോട്ടുകളിൽ വലിയൊരു ഭാഗം ഇന്ത്യാസഖ്യത്തിനൊപ്പം നിന്നു. ഭൂമിഹാർ (ബ്രാഹ്മണ) വിഭാഗക്കാരനായ അജയ്ക്ക് ആ വഴിയും വോട്ട് ലഭിച്ചതോടെ ബിജെപിയുടെ കോട്ടയിൽ വിള്ളൽ വീണു. മോദിയുടെയും റായ്ബറേലിയിൽ രാഹുൽ ഗാന്ധിയുടെയും ഭൂരിപക്ഷം താരതമ്യം ചെയ്ത് കോൺഗ്രസ് രംഗത്തെത്തി. 3.90 ലക്ഷമാണ് രാഹുലിന്റെ ഭൂരിപക്ഷം. മോദിയുടേതിനെക്കാൾ 2 ലക്ഷത്തിലധികം കൂടുതലാണ് രാഹുൽ ഗാന്ധിയ്ക്ക് ലഭിച്ച ഭൂരിപക്ഷം.

Advertisement
inner ad

National

ബഹുനില കെട്ടിടത്തില്‍ അപകടകരമായി തൂങ്ങിക്കിടന്ന് റീല്‍ ചിത്രീകരണം: യുവതിയും സുഹൃത്തും അറസ്റ്റില്‍

Published

on

പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ ബഹുനില കെട്ടിടത്തില്‍ അപകടകരമായി തൂങ്ങിക്കിടന്ന് റീല്‍ ചിത്രീകരിച്ച യുവതിയും സുഹൃത്തും അറസ്റ്റില്‍. പുണെ സ്വദേശിനി മിനാക്ഷി സാലുങ്കെ (23), ആണ്‍ സുഹൃത്തായ മിഹിര്‍ ഗാന്ധി (27) എന്നിവരെ ഭാരതി വിദ്യാപീഠ് പൊലീസാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. റീല്‍ ചിത്രീകരിച്ച മൂന്നാമനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഒരു ബഹുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് ആണ്‍ സുഹൃത്തിന്റെ കൈയില്‍ യുവതി അപകടകരമായി തൂങ്ങി നില്‍ക്കുന്നതാണ് റീല്‍. കൈയില്‍ പിടിച്ച് യുവതി ആടുന്നതും സുഹൃത്തായ മറ്റൊരാള്‍ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ ചിത്രീകരിക്കുന്നതും കാണാം. വലിയ കല്ലുകള്‍ നിറഞ്ഞ സ്ഥലത്തെ ബഹുനില കെട്ടിടത്തിലാണ് സംഘം റീല്‍സ് ചിത്രീകരണത്തില്‍ ഏര്‍പ്പെട്ടത്. സുരക്ഷാ മുന്‍കരുതലില്ലാതെ അപകടകരമായ നിലയില്‍ റീല്‍ ചിത്രീകരിച്ചതിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്.

Advertisement
inner ad

പിന്നാലെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ജീവന് ഭീഷണിയായി അപകടകരമായ പ്രവൃത്തി ചെയ്‌തെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ‘വിഡിയോ ശ്രദ്ധയില്‍പെട്ടതിനു പിന്നാലെ തന്നെ അന്വേഷണം ആരംഭിക്കുകയും അവരെ കണ്ടെത്തുകയും ചെയ്തു. സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്’ -സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ദശരഥ് പാട്ടീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

Advertisement
inner ad
Continue Reading

Kerala

മ്യാൻമർ-തായ്‌ലൻഡ് വ്യാജ റിക്രൂട്ട്മെന്റ്; ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: ഇന്ത്യയിൽ നിന്നുളള യുവതീയുവാക്കളെ ലക്ഷ്യം വച്ച് മ്യാൻമർ-തായ്‌ലൻഡ് അതിർത്തിമേഖല കേന്ദ്രീകരിച്ച് വ്യാജ റിക്രൂട്ട്മെന്റ് റാക്കറ്റിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മ്യാൻമർ-തായ്‌ലൻഡ് അതിർത്തിയിലെ മ്യാവഡി മേഖലയിൽ സജീവമായ അന്താരാഷ്ട്ര ക്രൈം സിൻഡിക്കേറ്റുകൾ വ്യാജ റിക്രൂട്ട്മെന്റ് വാഗ്ദാനങ്ങൾ നൽകി ഇന്ത്യൻ പൗരന്മാരെ ഇരകളാകുന്ന സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് നിർദ്ദേശം. ഇന്ത്യയിൽ നിന്നും മലേഷ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ പൗരന്മാരെ റിക്രൂട്ട് ചെയ്തതിന് ശേഷം തായ്‌ലൻഡ് വഴി മ്യാവഡിക്ക് തെക്ക് ഭാഗത്തുള്ള എച്ച്‌പാ ലു പ്രദേശത്തേയ്ക്ക് കടത്തിയ സംഭവങ്ങളാണ് ഈ അടുത്ത് റിപ്പോർട്ട് ചെയ്തത്.

മേൽപ്പറഞ്ഞ രാജ്യങ്ങളിലേയ്ക്ക് തൊഴിൽ കുടിയേറ്റത്തിന് ശ്രമിക്കുന്നവർ ബന്ധപ്പെട്ട ഇന്ത്യൻ എംബസികളുമായി ബന്ധപ്പെട്ട് റിക്രൂട്ട്മെന്റിന്റെ ആധികാരികത ഉറപ്പാക്കേണ്ടതാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ മറ്റ് സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിലൂടെയോ പ്രചരിക്കുന്ന തൊഴിൽ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ ഏത് അന്വേഷണത്തിനും യാംഗൂണിലെ ഇന്ത്യൻ എംബസിയുമായി cons.yangon@mea.gov.in എന്ന ഇമെയിൽ വഴിയും മൊബൈൽ നമ്പർ +9595419602 (WhatsApp/Viber/Signal) വഴിയും ബന്ധപ്പെടാവുന്നതാണ്. വിദേശ തൊഴിൽതട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ നോർക്ക റൂട്ട്സ്, കേന്ദ്ര വിദേശകാര്യമന്ത്രാലയം, കേരളാ പോലീസ് എന്നിവയുടെ സംയുക്ത സംവിധാനമായ ഓപ്പറേഷൻ ശുഭയാത്രായിൽ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകൾ വഴിയും, 0471-2721547 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലും അറിയിക്കാം.

Advertisement
inner ad
Continue Reading

Featured

അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യ ഉത്തരവിന് താത്ക്കാലിക സ്റ്റേ

Published

on

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ജാമ്യം അനുവദിച്ചുള്ള റൗസ് അവന്യൂകോടതി ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ഡൽഹി ഹൈക്കോടതി. മദ്യനയ അഴിമതിക്കേസിൽ തിഹാർ ജയിലിൽനിന്നു പുറത്തിറങ്ങാനിരിക്കേ അവസാന നിമിഷമാണ് ജാമ്യ ഉത്തരവിന് താത്ക്കാലിക സ്റ്റേ വന്നത്.

ജാമ്യം അനുവദിച്ച വിചാരണകോടതി ഉത്തരവിനെതിരെ ഇഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു. റൗസ് അവന്യൂകോടതിയുടെ അവധിക്കാല ബെഞ്ച് ഒരു ലക്ഷം രൂപയുടെ ജാമ്യത്തുകയിലായിരുന്നു ജാമ്യം അനുവദിച്ചത്. വാദങ്ങൾ അവതരിപ്പിക്കാൻ വേണ്ടത്ര സമയം കിട്ടിയില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഇ.ഡിയുടെ ഹർജിയിൽ ഹൈക്കോടതി അടിയന്തരമായി വാദം കേൾക്കും. ഹർജി പരിഗണിക്കുന്നതു വരെയാണു ജാമ്യം സ്റ്റേ ചെയ്തിരിക്കുന്നത്.

Advertisement
inner ad
Continue Reading

Featured