Connect with us
48 birthday
top banner (1)

Delhi

ലോക്‌സഭ തെരഞ്ഞെടുപ്പ്:കഴിഞ്ഞ തവണത്തേക്കാള്‍ 7.2 കോടി വോട്ടര്‍മാര്‍ കൂടുതല്‍

Avatar

Published

on

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു.രാജ്യത്ത് ആകെ ഇതുവരെയായി 96.88 കോടി വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനേക്കാള്‍ 7.2 കോടി വോട്ടര്‍മാരാണ് കൂടുതലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട പുതിയ കണക്കുകളില്‍ വ്യക്തമാക്കുന്നത്.

ആകെ വോട്ടര്‍മാരില്‍ പുരുഷ വോട്ടര്‍മാരാണ് കൂടുതലുള്ളത്. 49.7 കോടി പുരുഷ വോട്ടര്‍മാരും 47.1 കോടി വനിത വോട്ടര്‍മാരുമാണുള്ളത്.18-29 വയസിലുള്ള 1,84,81,610 വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.20-29 വയസിലുള്ള 19 കോടി 74 ലക്ഷം വോട്ടര്‍മാരാണുള്ളത്.ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ പുറത്ത് വിട്ടത്.ജമ്മു കശ്മീരിലെ വോട്ടര്‍പട്ടിക പുതുക്കലും വിജയകരമായി പൂര്‍ത്തിയാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

ജലപ്രതിസന്ധി :അനിശ്ചിത കാലത്തേക്ക് നിരാഹാരമിരിക്കുമെന്ന് അതിഷി

Published

on

ഡല്‍ഹി: ഡല്‍ഹിയിലെ ജലപ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ഡല്‍ഹി ജലമന്ത്രി അതിഷി. രണ്ട് ദിവസത്തിനുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് നിരാഹാരമിരിക്കുമെന്നും അതിഷി കത്തിലെഴുതി.

ഹരിയാന സര്‍ക്കാര്‍ ആവശ്യത്തിന് വെള്ളം വിട്ടുതരാത്തത് കൊണ്ടാണ് രാജ്യതലസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമായിരിക്കുന്നതെന്നും അവര്‍ പ്രതികരിച്ചിരുന്നു. നിരവധി തവണ ഹരിയാന സര്‍ക്കാരിനോട് ഡല്‍ഹിക്ക് ആവശ്യമായജലം വിട്ടുതരണമെന്ന് ആവശ്യപ്പെട്ടെന്നും എന്നാല്‍ വളരെ കുറച്ച് അളവിലുള്ള ജലമാണ് അവര്‍ വിട്ടുതന്നതെന്നും അതിഷി കുറ്റപ്പെടുത്തി.ഡല്‍ഹിയില്‍നിന്നുള്ള ഉന്നതഉദ്യോഗസ്ഥരുടെ സംഘം കഴിഞ്ഞദിവസം ഹരിയാനയിലെ ഉദ്യോഗസ്ഥരെ കണ്ടെങ്കിലും അനുകൂലമായ സമീപനം ഉണ്ടായില്ലെന്നും അതിഷി പറഞ്ഞു. ഡല്‍ഹിയിലെ ജനങ്ങള്‍ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അവ

Advertisement
inner ad
Continue Reading

Delhi

തീരാതെ നീറ്റ് വിവാദം: എന്‍ ടി എയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി

Published

on

ഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പരീക്ഷാ നടത്തിപ്പുകാരായ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയെ (എന്‍.ടി.എ) രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. എത്ര ചെറിയ വീഴ്ചയും പരിഹരിക്കപ്പെടണമെന്നും പരീക്ഷാ നടത്തിപ്പുകാരെന്ന നിലയില്‍ നീതിപൂര്‍വമായ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള ബാധ്യത എന്‍.ടി.എക്ക് ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസ് വാദം കേള്‍ക്കാനായി ജൂലൈ എട്ടിലേക്ക് മാറ്റി. ജസ്റ്റിസുമാരായ വിക്രം നാഥ്, എസ്.വി.എന്‍. ഭട്ടി എന്നിവരങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

”ആരുടെയെങ്കിലും ഭാഗത്തുനിന്ന് 0.001 ശതമാനം വീഴ്ചയുണ്ടായാല്‍ പോലും അത് പരിഹരിക്കപ്പെടണം. പരീക്ഷ നടത്തുന്ന ഏജന്‍സിയെന്ന നിലയില്‍ നീതിപൂര്‍വമായ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള ബാധ്യത എന്‍.ടി.എക്ക് ഉണ്ട്. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ ഏജന്‍സി തയാറാകണം. തങ്ങള്‍ സ്വീകരിക്കാന്‍ പോകുന്ന തുടര്‍ നടപടി എന്താണെന്നും ഏജന്‍സി വ്യക്തമാക്കണം. അത് നിങ്ങളുടെ പ്രവര്‍ത്തനത്തില്‍ വിശ്വാസ്യത നിലനിര്‍ത്തുകയെങ്കിലും ചെയ്യും” -കോടതി പറഞ്ഞു.

Advertisement
inner ad

പരീക്ഷയ്ക്ക് തയാറെടുക്കാനായി വിദ്യാര്‍ഥികള്‍ നീക്കിവെച്ച സമയത്തെയും അവരുടെ അധ്വാനത്തെയും ഏജന്‍സി മാനിക്കണമെന്നും കോടതി വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ പ്രവേശന പരീക്ഷകളില്‍ ഒന്നാണ് നീറ്റ്. ഭാവിയില്‍ ഡോക്ടറാകാനുള്ള തയാറെടുപ്പിലേക്കുള്ള പരീക്ഷയാണിത്. അതില്‍ കൃത്രിമം കാണിക്കുന്ന ഒരാള്‍ എത്രത്തോളം അധഃപതിച്ചയാളായിരിക്കും. കുട്ടികള്‍ നീറ്റില്‍ മികച്ച പ്രകടനം നടത്താനായി കഠിനാധ്വാനം ചെയ്യുകയാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.നേരത്തെ, ഗ്രേസ് മാര്‍ക്ക് നല്‍കിയ 1563 വിദ്യാര്‍ഥികളുടെ ഫലം റദ്ദാക്കി, വീണ്ടും പരീക്ഷയെഴുതാന്‍ അവസരം നല്‍കുമെന്ന് എന്‍.ടി.എ സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. ജൂണ്‍ 23നായിരിക്കും പുനഃപരീക്ഷ. 30ന് ഫലം പ്രസിദ്ധീകരിക്കും. പരീക്ഷയെഴുതാത്തവര്‍ക്ക് ഗ്രസ് മാര്‍ക്ക് ഒഴിവാക്കിയുള്ള സ്‌കോര്‍ നല്‍കുമെന്നും ഏജന്‍സി പറഞ്ഞിരുന്നു.

മെയ് അഞ്ചിന് 24 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതിയ നീറ്റ് പരീക്ഷയുടെ ഫലം ജൂണ്‍ നാലിനാണ് പ്രസിദ്ധീകരിച്ചത്. 67 പേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചതോടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്നും പരീക്ഷയില്‍ ക്രമക്കേടുണ്ടായെന്നും വ്യാപക പരാതിയുയര്‍ന്നു. പരീക്ഷാ കേന്ദ്രത്തില്‍ സമയം നഷ്ടമായെന്ന് കാണിച്ച് നിരവധിപേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നു. തെറ്റായ ചോദ്യപേപ്പര്‍ വിതരണം ചെയ്തു, കീറിയ ഒ.എം.ആര്‍ ഷീറ്റ് നല്‍കി, ഷീറ്റുകള്‍ വിതരണം ചെയ്യാന്‍ വൈകി എന്നിങ്ങനെ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് വിദ്യാര്‍ഥി സംഘടനകള്‍ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു.

Advertisement
inner ad

നീറ്റ് പരീക്ഷയില്‍ ചിലയിടങ്ങളില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നേരത്തെ സമ്മതിച്ചിരുന്നു. അന്വേഷണത്തിനിടയില്‍ എന്‍.ടി.എയില്‍ നിന്ന് ചോദ്യപേപ്പറിന്റെ യഥാര്‍ഥ പകര്‍പ്പ് ബിഹാര്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എന്‍.ടി.എ ഇതുവരെ ചോദ്യപേപ്പറിന്റെ ഒറിജിനല്‍ കോപ്പി അയച്ചിട്ടില്ലെന്നത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്.

Advertisement
inner ad
Continue Reading

Delhi

കൊടുംചൂടും രൂക്ഷമായ ജലക്ഷാമവും : യമുനാ നദിയില്‍ വെള്ളം തുറന്നു വിടണമെന്ന് ആവശ്യപ്പെട്ട് അതിഷി മര്‍ലേന

Published

on

ഡല്‍ഹി: കൊടുംചൂടും രൂക്ഷമായ ജലക്ഷാമവും നേരിടുന്ന സാഹചര്യത്തില്‍ വെള്ളം തുറന്നുവിടാനും ഡല്‍ഹിയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഡല്‍ഹി ജലവകുപ്പ് മന്ത്രി അതിഷി മര്‍ലേന ഹരിയാന സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. ‘ഞങ്ങള്‍ ഇവിടെ വസീറാബാദ് ബാരക്കിലാണ്. ഇവിടെ നിന്നുള്ള വെള്ളം വസീറാബാദ്, ചന്ദ്രവാല്‍, ഓഖ്ല എന്നിവയുള്‍പ്പെടെ വിവിധ ജല ശുദ്ധീകരണ പ്ലാന്റുകളിലേക്ക് അയയ്ക്കുന്നു. നിലവില്‍ വസീറാബാദ് ബാരേജിലേക്ക് വെള്ളം തുറന്നുവിടുന്നില്ല. ജലനിരപ്പ് വളരെ താഴ്ന്നതിനാല്‍ നദിയുടെ അടിത്തട്ട് ദൃശ്യമാണ്. വെള്ളം തുറന്നുവിടാനും ഡല്‍ഹിയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഞങ്ങള്‍ ഹരിയാന സര്‍ക്കാറിനോട് അഭ്യര്‍ഥിക്കുന്നു’ -അതിഷി പറഞ്ഞു.

ഡല്‍ഹിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അഡീഷണല്‍ ചീഫ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരും ഹരിയാന സര്‍ക്കാരിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നും അതിഷി അറിയിച്ചു. യമുനയിലേക്ക് ഹരിയാന വെള്ളം വിട്ടില്ലെങ്കില്‍ ഡല്‍ഹിയില്‍ ജലക്ഷാമം തുടരുമെന്നും മുനക് കനലില്‍ നിന്ന് വളരെ കുറച്ച് വെള്ളമാണ് ലഭിക്കുന്നതെന്നും മറുവശത്ത് വസീറാബാദ് ബാരേജില്‍ വെള്ളം ലഭിക്കുന്നില്ലെന്നും അതിഷി പറഞ്ഞു.

Advertisement
inner ad

പ്ലാന്റ് ബാരേജിലേക്ക് അയക്കുന്ന റീസൈക്കിള്‍ ചെയ്ത വെള്ളമാണ് ജലനിരപ്പ് നിലനിര്‍ത്തുന്നത്. ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ ആശങ്കയിലാണ്. നിലവില്‍, ജലക്ഷാമമുള്ള പ്രദേശങ്ങളില്‍ ഡിജെബി ടാങ്കറുകള്‍ 10,000 ട്രിപ്പുകള്‍ നടത്തി പ്രതിദിനം 10 എംജിഡി വെള്ളം വിതരണം ചെയ്യുന്നുണ്ട്. ബവാന, ദ്വാരക, നംഗ്ലോയ് തുടങ്ങിയ പ്രദേശങ്ങളില്‍ പ്രദേശവാസികള്‍ക്ക് വെള്ളം നല്‍കുന്നതിനായി അടിയന്തര കുഴല്‍ക്കിണറുകള്‍ നിര്‍മിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് വസീറാബാദ് ബാരേജിലെ ജലനിരപ്പ് ഏകദേശം 674.5 അടിയാണ്. ഇപ്പോള്‍ അത് 668 അടിയിലെത്തി. മുനക് കനാലില്‍ ജലനിരപ്പ് 902-904 ക്യുസെക്സ് ആണ്.

അതിനിടെ ജലവിതരണ പ്രശ്‌നം അവഗണിക്കുകയും തെറ്റായി കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഡല്‍ഹി സര്‍ക്കാരിനെതിരെ ഹരിയാന മുഖ്യമന്ത്രി നയബ് സിംഗ് സൈനി തിങ്കളാഴ്ച രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു

Advertisement
inner ad
Continue Reading

Featured