Connect with us
48 birthday
top banner (1)

Kerala

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: നവംബര്‍ 13ന് വയനാട് ലോക്‌സഭാമണ്ഡലത്തിൽ പൊതു അവധി

Avatar

Published

on

വയനാട്: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13 ന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും ജില്ലയിൽ അന്ന് അവധിയായിരിക്കും. എല്ലാ സ്വകാര്യ വാണിജ്യ- വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കണം. കൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭ, ചേലക്കര, മണ്ഡലങ്ങളിൽ വോട്ടുള്ളവരും എന്നാല്‍ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ദിവസം ശമ്പളത്തോടു കൂടിയ അവധിയായിരിക്കും. അതേസമയം, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും ഈ മണ്ഡലങ്ങളിലും അന്ന് അവധിയായിരിക്കും.

Ernakulam

വ്യാഴാഴ്ച കൊച്ചി നഗരത്തിൽ ശുദ്ധജല വിതരണം തടസ്സപ്പെടും

Published

on

കൊച്ചി: കൊച്ചി നഗരത്തിൽ നാളെ (ഡിസംബ‍ർ 12 വ്യാഴാഴ്ച്ച) ശുദ്ധജല വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ആലുവയിലെ ജല ശുദ്ധീകരണ ശാലയിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന 1200 എംഎം പൈപ്പ് ലൈനിൽ പൂക്കാട്ടുപടിയ്ക്ക് സമീപമുള്ള ലീക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ജല വിതരണം തടസ്സപ്പെടുന്നത്. ഇന്ന് നടത്താനിരുന്ന അറ്റകുറ്റപ്പണികൾ സാങ്കേതിക കാരണങ്ങളാൽ വ്യാഴാഴ്ചയിലേക്ക് മാറ്റുകയാണെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച കൊച്ചി കോർപ്പറേഷന് പുറമെ ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലും ജലവിതരണം മുടങ്ങുമെന്നും അറിയിപ്പിൽ പറയുന്നു.

Continue Reading

Featured

തേക്കടി ബോട്ടപകടം: 15 വര്‍ഷത്തിനുശേഷം വിചാരണ നാളെ തുടങ്ങും

Published

on

തൊടുപുഴ: തേക്കടിയിൽ ബോട്ടപകടം നടന്ന് 15 വർഷങ്ങൾക്ക് ശേഷം കേസിൽ വിചാരണ നാളെ തുടങ്ങും. തൊടുപുഴ ഫോര്‍ത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ ആരംഭിക്കുന്നത്. 2009 സെപ്റ്റംബര്‍ 30-നാണ് കെ.ടി.ഡി.സി.യുടെ ജലകന്യക എന്നുപേരുള്ള ഇരുനില ബോട്ട് മറിഞ്ഞ് 45 വിനോദസഞ്ചാരികള്‍ക്ക് ജീവഹാനി സംഭവിച്ചത്. സർക്കാർ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ വൈകിയതാണ് കേസിൽ വിചാരണ ആരംഭിക്കാൻ വൈകിയത്. 2009-ല്‍ തന്നെ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിച്ചിരുന്നെങ്കിലും ഇദ്ദേഹം സ്ഥാനമൊഴിഞ്ഞു. പിന്നീട് സർക്കാർ നിയോഗിച്ച പ്രോസിക്യൂട്ടറും 2021-ല്‍ രാജിവെച്ചു. പകരം പ്രോസിക്യൂട്ടറെ നിയമിക്കാന്‍ വൈകിയതിൽ സർക്കാരിനെതിരെ തൊടുപുഴ ഫാസ്റ്റ്ട്രാക്ക് കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. പിന്നീട് 2022-ല്‍ അഡ്വ. ഇ എ റഹീമിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു.

രണ്ട് കുറ്റപത്രങ്ങളാണ് 2019-ല്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. അപകടത്തില്‍ നേരിട്ടുബന്ധമുള്ളവര്‍ക്ക് എതിരേയുള്ളതായിരുന്നു ആദ്യ കുറ്റപത്രം (എ-ചാര്‍ജ്). ബോട്ട് ഡ്രൈവര്‍, ബോട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍, ടിക്കറ്റ് നല്‍കിയവര്‍ എന്നിവര്‍ ഉള്‍പ്പെടെ ഏഴുപേരാണ് ആദ്യകുറ്റപത്രത്തിലുള്ളത്. ബോട്ട് നിര്‍മിച്ചയാള്‍, തകരാറുള്ള ബോട്ട് വാങ്ങിയ കെ.ടി.ഡി.സി. ഉദ്യോഗസ്ഥന്‍, ഫിറ്റ്നസില്ലാത്ത ബോട്ട് പരിശോധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കെതിരേയാണ് രണ്ടാം കുറ്റപത്രം. കേസില്‍ 309 സാക്ഷികളെയാണ് വിസ്തരിക്കാനുള്ളത്. റിട്ട. ജസ്റ്റിസ് മൊയ്തീന്‍കുഞ്ഞിന്റെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് 256 പേജുള്ള റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

Advertisement
inner ad
Continue Reading

Kerala

വീക്ഷണം വരിക്കാരനായി നജീബ് കാന്തപുരം എംഎൽഎ

Published

on

പെരിന്തൽമണ്ണ: എല്ലാ വീടുകളിലും വീക്ഷണം ദിനപത്രവും കലണ്ടറും എത്തിക്കുക ലക്ഷ്യത്തോടെ 22 ആം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ‘വീക്ഷണമുള്ള കോൺഗ്രസുകാർ വീക്ഷണത്തിനൊപ്പം’ ക്യാമ്പയിന്റെ ഭാഗമായി ആദ്യ വാർഷിക വരിക്കാരനായി പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം. ആദ്യ കോപ്പി കുന്നപ്പള്ളിയിലെ മുതിർന്ന കോൺഗ്രസ് നേതാവായ കെ ജെ ആന്റണിയും, വീക്ഷണം കലണ്ടർ ബൂത്ത് പ്രസിഡന്റ് അനീഷ് തകിടിയിൽലും എംഎൽഎക്ക് നൽകി, ലിനു ജെയിംസ്, അജിത് കുമാർ, പ്രദീഷ്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Continue Reading

Featured