ലോഗൊ പ്രകാശനം

ദുബൈ : യു.എ.ഇ യുടെ 50ാം വാർഷികവുമായി ബന്ധപ്പെട്ട്  “സ്മാർട്ട് പബ്ലികേഷൻസ് പ്രസിദ്ധീകരിക്കുന്ന” യു.എ.യിലെ 50 മലയാളി പ്രമുഖരുടെ ജീവിത കഥ പറയുന്ന “ യു.എ.ഇ 50 മോസ്റ്റ് ഡിസൈറബിൾ കേരളൈറ്റ്സ് “ എന്ന പുസ്തകത്തിന്റെ ലോഗോ  മുൻ മന്ത്രി ഡോ: കെ.ടി. ജലീൽ എം.എൽ.എ  നെല്ലറ ഗ്രൂപ്പ് എം.ഡി  ഷംസുദ്ദീൻ നെല്ലറ, മലബാർ ഗോർഡ് ഡയറക്ടർ എ.കെ . ഫൈസൽ, ഫോറം ഗ്രൂപ്പ് എക്സികൂട്ടിവ് ഡയറക്ടർ തെൽഹത്ത്, സാജിദ ഗ്രൂപ്പ് എം.ഡി അൻവർ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു  സ്മാർട്ട് പബ്ലികേഷൻസ് ചീഫ് എഡിറ്റർ ഫായിസ് ബിൻ ബുഹാരി , പ്രോഗ്രാം ഡയറക്ടർ ഷഫീഖ് അണ്ടോണ എന്നിവർ സംബന്ധിച്ചു. ഡിസംബറിൽ നടക്കുന്ന പുസ്തക പ്രകാശനത്തിന് രാഷ്ട്രീയ , സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Related posts

Leave a Comment