ബക്രീദിന് ലോക്ക്ഡൗൺ ഇളവ് ; കേരളം ഇന്ന് തന്നെ വിശദീകരണം നൽകണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി : ബക്രീദിന് ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതിനെ സംബന്ധിച്ച്‌ ഇന്ന് തന്നെ വിശദീകരണം നല്‍കണമെന്ന് സുപ്രിംകോടതി കേരളത്തോട് നിര്‍ദേശിച്ചു. ബക്രീദ് പ്രമാണിച്ച്‌ വലിയ തോതില്‍ ഇളവുകള്‍ അനുവദിച്ചിട്ടില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജീവിക്കാന്‍ ഉള്ള അവകാശം സംബന്ധിച്ച തങ്ങളുടെ മുന്‍ ഉത്തരവ് എല്ലാ അധികാരികളും ഓര്‍ക്കണമെന്നും സുപ്രിംകോടതി മുന്നറിയിപ്പ് നല്‍കി.

ബക്രീദിന് മൂന്ന് ദിവസത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ച കേരള സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മലയാളി പികെഡി നമ്ബ്യാര്‍ ആണ് സുപ്രിംകോടതിയെ സമീപിച്ചത്. 2 ശതമാനം ടി പിആര്‍ ഉള്ള ഉത്തര്‍പ്രദേശില്‍ കാവടി യാത്ര സുപ്രിംകോടതി തടഞ്ഞതായി നമ്ബ്യാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വികാസ് സിങ് കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേരളത്തില്‍ ടിപിആര്‍ 10 ശതമാനത്തില്‍ അധികം ആണ്. രാജ്യത്ത് ഏറ്റവും അധികം പ്രതിദിന കൊവിഡ് കേസുകള്‍ ഉണ്ടായിട്ടും ബക്രീദിനായി മൂന്ന് ദിവസം ഇളവുകള്‍ കേരളം അനുവദിച്ചിരിക്കുകയാണെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു.

Related posts

Leave a Comment