ലോക്ക്ഡൗൺ സമയത്ത് പാവങ്ങൾക്ക് നൽകേണ്ട കടല സർക്കാർ കാലിത്തീറ്റയാക്കി ; പ്രതിഷേധം

കണ്ണൂർ : ലോക്ക്ഡൗൺ കാലത്ത് കേന്ദ്രം അനുവദിച്ച 596.7 ടൺ കടല കന്നുകാലികൾക്ക് ഭക്ഷണമായി . സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം സപ്ലൈകോ ശേഖരിച്ച്‌ കാലിത്തീറ്റ ഉത്‌പാദിപ്പിക്കുന്ന സർക്കാർ സ്ഥാപനമായ കേരളാ ഫീഡ്‌സിന് സൗജന്യമായി നൽകുകയായിരുന്നു. 3.8 കോടിയോളം വിപണിവില വരുന്ന കടലയാണ്.

ലോക്കഡൗൺ കാലത്ത് പാവങ്ങൾക്ക് ഭക്ഷ്യസുരക്ഷാ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം കിട്ടിയ കടലയാണ് സർക്കാർ ഇപ്പോൾ കാലിത്തീറ്റയാക്കിയിരിക്കുന്നത് . ഭക്ഷണത്തിനായി ജനങ്ങൾ ബുദ്ധിമുട്ട് നേരിടുന്ന ഈ സമയത്ത് സർക്കാരിന്റെ ഇത്തരം ചെയ്തികൾ പാവങ്ങൾക്ക് കൂടുതകൾ പ്രയാസമാണ് ഉണ്ടാകുന്നത് എന്ന് പ്രമുഖർ കുറ്റപ്പെടുത്തി .

Related posts

Leave a Comment